ദിനാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ ജില്ലാതല ഉദ്ഘാടനം നാളെ വെട്ടത്തൂരിൽ

Share to

Perinthalmanna Radio
Date: 13-11-2022

വെട്ടത്തൂർ: സംസ്ഥാന സർക്കാരും വിദ്യാഭ്യാസ വകുപ്പും ചേർന്ന് സമഗ്ര ശിക്ഷാ കേരള വഴി നടപ്പാക്കുന്ന ദിനാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ജില്ലാതല ഉദ്ഘാടനം വെട്ടത്തൂർ ജിഎച്ച്എസ്എസിൽ നാളെ വൈകിട്ട് നാലിന് മന്ത്രി വി അബ്ദു റഹിമാൻ നിർവഹിക്കും. നജീബ് കാന്തപുരം എംഎൽഎ ആധ്യക്ഷ്യം വഹിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ മുഖ്യാതിഥിയാകും. എസ്കെ ഡിപിസി ടി. രത്നാകരൻ പദ്ധതി വിശദീകരിക്കും. സ്കൂളിൽ സ്ഥാപിച്ച കേന്ദ്രം സൂക്ഷ്മ കാലാവസ്ഥാ വ്യതിയാനവും ദിനാവസ്ഥ വിവരങ്ങളിൽ ഉണ്ടാകുന്ന ഏറ്റ കുറച്ചിലകളും കൃത്യതയോടെ വിദ്യാർഥികൾക്ക് മനസ്സിലാക്കാൻ സഹായിക്കുന്നതിന് ഒപ്പം പൊതു സമൂഹത്തിനും ഉപകരിക്കുമെന്ന് പിടിഎ പ്രസിഡന്റ് പി.കെ.ജാഫർ ബാബു, ബിപിസി വി.എൻ. ജയൻ, പ്രിൻസിപ്പൽ എ.അഷ്റഫ്, വൈസ് പ്രിൻസിപ്പൽ പി.കെ.സക്കീർ ഹുസൈൻ എന്നിവർ അറിയിച്ചു.

Share to

Leave a Reply

Your email address will not be published. Required fields are marked *