
Perinthalmanna Radio
Date: 11-04-2023
വിഷുവും പെരുന്നാളും ഒരുമിച്ചെത്തിയത് വിപണിയിലെ വെടിക്കെട്ടാക്കാൻ ഒരുങ്ങുകയാണ് പടക്കക്കച്ചവടക്കാർ. മയിൽപ്പീലി പോലെ വിടർന്നു കത്തുന്ന മയിൽപ്പൂവും റീൽസുകൾക്കായി 30 സെക്കൻഡ് നിന്നു കത്തുന്ന ഡെഡിപ്പൂവും ചിക്പുക് ഡിസ്കോ ഡാൻസും നിലത്തു കിടന്നു കറങ്ങുന്ന സ്പിന്നറും ഉയരത്തിൽ പറന്ന് കറങ്ങിക്കത്തുന്ന ഹെലികോപ്റ്ററും പാരച്യൂട്ടുമെല്ലാമാണ് ഇത്തവണ വീട്ടിലെ പൂരങ്ങൾക്ക് പുതുമ നിറയ്ക്കുന്നത്. വലിയ ശബ്ദമുള്ള പടക്കപ്രേമികൾക്കായി ഗുണ്ടുകളും ഓലപ്പടക്കങ്ങളും കടകളിൽ നിറഞ്ഞിട്ടുണ്ട്. ശബ്ദം കുറവാണെങ്കിലും വർണങ്ങൾ തീർക്കുന്ന ചൈനീസ് പടക്കങ്ങൾക്ക് എന്നത്തെയും പോലെ ഇത്തവണയും ആവശ്യക്കാർ ധാരാളമുണ്ട്. 12 മുതൽ 240 തവണ വരെ മുകളിൽ പോയി പൊട്ടുന്ന ചൈനീസ് പടക്കങ്ങളുണ്ട്. 300 മുതൽ 4,000 രൂപ വരെയാണ് വില.
5 മിനിറ്റ് വരെ നിന്നു കത്തുന്ന മത്താപ്പൂ, വിവിധയിനം മേശപ്പൂവുകൾ, 5 സെന്റിമീറ്റർ മുതൽ 50 സെന്റി മീറ്റർ വരെയുള്ള പൂത്തിരികൾ, 28 തവണ മുതൽ 3,000 തവണ വരെ പൊട്ടുന്ന മാലപ്പടക്കം, ഓലപ്പടക്കങ്ങൾ തുടങ്ങിയവയെല്ലാം കടകളിലുണ്ട്. ശിവകാശിയിൽ നിന്നാണ് കൂടുതൽ കടകളിലും പടക്കമെത്തുന്നത്. കുന്നംകുളത്തെ ചില വ്യാപാരികളും ജില്ലയിലെ വിവിധയിടങ്ങളിൽ പടക്കക്കച്ചവടവുമായി എത്തിയിട്ടുണ്ട്. ഇത്തവണ വിഷുവും പെരുന്നാളും ഒരുമിച്ചെത്തിയതിനാൽ വ്യാപാരം കനക്കുമെന്നാണു വ്യപാരികളുടെ കണക്കുകൂട്ടല്‍.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
