Perinthalmanna Radio
Date: 21-10-2022
പെരിന്തൽമണ്ണ: മങ്കട, പെരിന്തൽമണ്ണ നിയോജകമണ്ഡലങ്ങളിലായി തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും ആധാർ കാർഡും ബന്ധിപ്പിച്ചത് 40 ശതമാനം വോട്ടർമാർ മാത്രം. പെരിന്തൽമണ്ണയിലെ 2,13,082 വോട്ടർമാരിൽ 85,581 പേരും മങ്കടയിലെ 2,14,111 പേരിൽ 90,070 പേരുമാണ് ഇതുവരെ ആധാറുമായി ബന്ധിപ്പിച്ചത്. 60 ശതമാനം വോട്ടർമാർ ഇനിയും ബാക്കിയുള്ളതിനാൽ 23-ന് പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും. താലൂക്കിലെ എല്ലാ പോളിങ് ബൂത്തുകൾ കേന്ദ്രീകരിച്ചും താലൂക്ക്, വില്ലേജ് ഹെൽപ്പ് ഡെസ്‌ക്കുകൾ മുഖേനയുമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി താലൂക്കിലെ എല്ലാ പ്രദേശങ്ങളിലും പ്രചാരണം നടത്തും. എല്ലാ വോട്ടർമാരും ക്യാമ്പുകളിൽ പങ്കെടുക്കണമെന്ന് തഹസിൽദാർ അഭ്യർഥിച്ചു. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി തഹസിൽദാർ സി. അബ്ദുൾ റഷീദ്, ഹെഡ്ക്വാർട്ടേഴ്‌സ് ഡെപ്യൂട്ടി തഹസിൽദാർ പി. മണികണ്ഠൻ, ക്ലാർക്കുമാരായ സി. വിജേഷ്, എൻ. ശൈലേഷ് എന്നിവർ പങ്കെടുത്തു.
———————————————
Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ