Perinthalmanna Radio
Date: 09-12-2022
തിരുവനന്തപുരം:കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് അപേക്ഷിക്കാനുള്ള സമയപരിധി 18 വരെ നീട്ടി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ വിളിച്ചുചേർത്ത അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ സമയപരിധി നീട്ടണമെന്ന ആവശ്യം ഉയർന്നിരുന്നു. അർഹരെ പട്ടികയിൽ ചേർക്കുന്നതിനും മരണപ്പെട്ടവരെയും താമസം മാറിയവരെയും ഒഴിവാക്കുന്നതിനും എല്ലാ രാഷ്ട്രീയ പാർട്ടികളും ബൂത്ത് ലെവൽ ഏജന്റുമാരെ നിയോഗിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അഭ്യർഥിച്ചു.
നിലവിൽ 17 വയസ്സ് പൂർത്തിയായവർക്ക് വോട്ടർ പട്ടികയിൽ പേരുചേർക്കാൻ മുൻകൂറായി അപേക്ഷിക്കാം. 18 വയസ്സ് പൂർത്തിയായശേഷം അർഹത പരിശോധിച്ച് വോട്ടർ പട്ടികയിൽ ഇടംപിടിക്കും. www.nvsp.in , www.ceo.kerala.gov.in എന്ന വെബ്‌സൈറ്റുകള്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. അന്തിമ വോട്ടർ പട്ടിക ജനുവരി 5-ന് പ്രസിദ്ധീകരിക്കും.