നാടിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിച്ച് മങ്കട പഞ്ചായത്ത് വികസനസദസ്സ്

Share to


Perinthalmanna Radio
Date: 09-10-2025

മങ്കട: ജനക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിച്ച് മങ്കട ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് ശ്രേദ്ധയമായി. മങ്കട ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി പ്രസിഡന്റ് അഡ്വ. അസ്‌കര്‍ അലി ഉദ്ഘാടനം ചെയ്തു. സമസ്ത മേഖലകളിലും മുന്നേറ്റമുണ്ടാക്കാന്‍ ഭരണ സമിതിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി നിരവധി പദ്ധതികള്‍ നടപ്പാക്കാന്‍ കഴിഞ്ഞു. അഞ്ച് വര്‍ഷവും നികുതി പിരിവ് 100 ശതമാനം പൂര്‍ത്തിയാക്കാനും പ്ലാന്‍ ഫണ്ട് പൂര്‍ണമായി വിനിയോഗിക്കാനും പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ടെന്നും പ്രസിഡന്റ്  പറഞ്ഞു. വൈസ് പ്രസിഡന്റ് സലീന ഉമ്മര്‍ അധ്യക്ഷത വഹിച്ചു. റിസോഴ്സ്‌പേഴ്സണ്‍ കെ. ഫത്തീല ആമുഖ ഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ റുമൈസ കുന്നത്ത്, അബ്ബാസ് അലി പൊറ്റേങ്ങല്‍, വാര്‍ഡ് അംഗങ്ങളായ പി. ജംഷീര്‍, ടി.കെ. അലി അക്ബര്‍, സെക്രട്ടറി എന്‍.കെ. താഹിറ,  രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സാമൂഹ്യപ്രവർത്തകർ എന്നിവര്‍ സംസാരിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *