അങ്ങാടിപ്പുറം തിരുമാന്ധാംകുന്നിൽ മാമാങ്കം ചാവേർത്തറ പദ്ധതി ഉദ്ഘാടനം ഇന്ന്

Share to


Perinthalmanna Radio
Date: 10-03-2026

അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിന്റെ ഐതിഹ്യം കണക്കിലെടുത്ത് ടൂറിസം വകുപ്പ് ഡി.ടി.പി.സി. മുഖേന നടപ്പാക്കിയ മാമാങ്കം- ചാവേർത്തറ പദ്ധതി ചൊവ്വാഴ്ച വൈകുന്നേരം 5.30-ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സമർപ്പിക്കും.

1.63 കോടി രൂപ ചെലവിൽ പൈതൃക സംരക്ഷണ പദ്ധതിയുടെ ഭാഗമായാണ് മാമാങ്കം പദ്ധതി സാക്ഷാത്കരിച്ചത്. ഇ.ടി. മുഹമ്മദ് ബഷീർ എം.പി., മഞ്ഞളാംകുഴി അലി എം.എൽ.എ., ജില്ലാ കളക്ടർ വിനയ് ഗോയൽ തുടങ്ങിയവർ പങ്കെടുക്കും.

വള്ളുവക്കോനാതിരിയുടെ ചാവേർ ഭടന്മാർ മാമാങ്കത്തിനായി പുറപ്പെട്ടിരുന്നത് ചാവേർ ത്തറയിൽ നിന്നായിരുന്നു. വള്ളുവനാട് ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ചാവേർ ത്തറയുടെ പ്രൗഢിയും പഴമയും നിലനിർത്തി സംരക്ഷിക്കുന്നതിനാണ് കേരള ടൂറിസം വകുപ്പ് മാമാങ്കം- ചാവേർത്തറ പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്. 2021-ലാണ് ഈ പദ്ധതിക്ക് അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശിലാ സ്ഥാപനം നിർവഹിച്ചത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *