കൊട്ടിക്കലാശം ഒഴിവാക്കി എൽഡിഎഫ്; കൊട്ടിക്കലാശവുമായി യുഡിഎഫ്

Share to


Perinthalmanna Radio
Date: 10-12-2025

പെരിന്തൽമണ്ണ: ശബ്ദ പ്രചാരണത്തിന്റെ അവസാനദിനം പെരിന്തൽമണ്ണ നഗരത്തിൽ എൽഡിഎഫ് കൊട്ടിക്കലാശം ഒഴിവാക്കി. വാർഡുകൾ കേന്ദ്രീകരിച്ചുള്ള പ്രചാരണമാണ് എൽഡിഎഫ് നടത്തിയത്.

യുഡിഎഫ് പെരിന്തൽമണ്ണയിൽ എംഎൽഎയുടെ നേതൃത്വത്തിൽ സമാപന റാലിയും കൊട്ടിക്കലാശവും നടത്തി. ബിജെപിയും പെരിന്തൽമണ്ണ ടൗണിൽ കൊട്ടിക്കലാശം ഒഴിവാക്കി മത്സരിക്കുന്ന വാർഡുകളിൽ പരിപാടി നടത്തി. ഗതാഗതക്കുരുക്കും അനാവശ്യ സംഘർഷങ്ങളും ഉണ്ടാവാതിരിക്കാനാണ് കൊട്ടിക്കലാശം ഒഴിവാക്കിയതെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു.

മാനത്തുമംഗലം രണ്ടാം വാർഡിൽനിന്ന് വൈകീട്ട് മൂന്നുമണിയോടെ ആരംഭിച്ച യുഡിഎഫ് റാലിയിൽ ബൈക്കുകളും മറ്റ് വാഹനങ്ങളുമായി പ്രവർത്തകർ അണിചേർന്നു. വിവിധ വാർഡുകളിലൂടെ പര്യടനം നടത്തി പെരിന്തൽമണ്ണ ടൗണിൽ സമാപിച്ചു. റാലി മാനത്തുമംഗലത്ത് വെച്ച് നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.എം. സക്കീർ ഹുസൈൻ അധ്യക്ഷനായി. ഉസ്മാൻ താമരത്ത്, കൺവീനർ പച്ചിരി ഫാറൂഖ്, കെ.പി. ഫാറൂഖ് എന്നിവർ പ്രസംഗിച്ചു. കെപിസിസി ജനറൽ സെക്രട്ടറി വി. ബാബുരാജ്, എം.എം. സക്കീർ ഹുസൈൻ, അരഞ്ഞിക്കൽ ആനന്ദൻ, അസീസ് കോളക്കാടൻ, എം.ബി. ഫൈസൽ മുഹമ്മദ്, പി. ബഷീർ എന്നിവർ നേതൃത്വം നൽകി.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *