ജുവനൈൽ പ്രമേഹം; അധ്യാപകർക്ക് ശിൽപ്പശാല നടത്തി

Share to

Perinthalmanna Radio
Date: 25-11-2022

പെരിന്തൽമണ്ണ: ടൈപ്പ് വൺ ഡയബറ്റിസ് (ജുവനൈൽ പ്രമേഹം) ബാധിതരായ കുട്ടികൾക്ക് സ്കൂളിൽ നൽകേണ്ട പരിചരണവും കരുതലും സംബന്ധിച്ച് പെരിന്തൽമണ്ണ നിയോജകമണ്ഡലത്തിലെ അധ്യാപകർക്ക് പ്രത്യേക ശിൽപ്പശാല നടത്തി. നജീബ് കാന്തപുരം എം.എൽ.എ.യുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘ക്രിയ’ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് എൻഡോ ഡയബ്, പെരിന്തൽമണ്ണ ഐ.എം.എ., മുദ്ര എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെ ശിൽപ്പശാല നടത്തിയത്. ഇത്തരത്തിൽ കേരളത്തിൽ അധ്യാപകർക്കായി നടക്കുന്ന ആദ്യത്തെ പരിപാടിയാണിത്.

പെരിന്തൽമണ്ണ നഗരസഭാധ്യക്ഷൻ പി. ഷാജി ഉദ്ഘാടനംചെയ്തു. ഐ.എം.എ. പെരിന്തൽമണ്ണ പ്രസിഡന്റ് ഡോ. ഷാജി അബ്ദുൾ ഗഫൂർ അധ്യക്ഷതവഹിച്ചു. സീനിയർ എൻഡോക്രൈനോളജിസ്റ്റ് ഡോ. അനീഷ് അഹമ്മദ്, ഡയറ്റീഷൻ സുധ ശ്രീജേഷ് എന്നിവർ ക്ലാസ് നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ സർട്ടിഫിക്കറ്റുകൾ വിതരണംചെയ്തു. അംഗം നജ്മ തബ്ഷീറ, എ.ഇ.ഒ. കെ. സ്രാജുട്ടി, എൻ.എം. ഫസൽ വാരിസ്, ഷൈഷാദ് തെക്കേതിൽ, ലത്തീഫ് വാഫി, സാബിർ, നബീൽ, സുബൈർ വെഴുപ്പൂർ എന്നിവർ പ്രസംഗിച്ചു.

Share to

Leave a Reply

Your email address will not be published. Required fields are marked *