മലപ്പുറം ജില്ലാ കളക്ടറായി ഡോ. വിനയ് ഗോയല്‍ ചുമതലയേറ്റു

Share to


Perinthalmanna Radio
Date: 27-02-2026

മലപ്പുറം: ജില്ലയുടെ പുതിയ കളക്ടറായി 2016 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഡോ. വിനയ് ഗോയല്‍ ചുമതലയേറ്റു. രാവിലെ 9.30 ന് കളക്ടറേറ്റിലെത്തിയ വിനയ് ഗോയലിന് മുന്‍ കളക്ടര്‍ വി.ആര്‍. വിനോദ് ചുമതല കൈമാറി. സംസ്ഥാന ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസറുടെ അധിക ചുമതലയും അദ്ദേഹം ഏറ്റെടുത്തു.

എ.ഡി.എം. കെ.ദേവകി, ഡെപ്യൂട്ടി കളക്ടര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, സിവില്‍ സ്‌റ്റേഷനിലെ മറ്റുദ്യോഗസ്ഥര്‍ എന്നിവര്‍ പുതിയ കളക്ടറെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

2016 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഡോ. വിനയ് ഗോയല്‍ ഹരിയാന സ്വദേശിയാണ്. ആരോഗ്യ- കുടുംബക്ഷേമ വകുപ്പ് ജോയിന്റ് ഡയറക്ടർ, ദേശീയ ആരോഗ്യ ദൗത്യം സ്റ്റേറ്റ് മിഷന്‍ ഡയറക്ടർ, കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ, ഇ-ഹെല്‍ത്ത് കേരള പ്രോജക്റ്റ് ഡയറക്ടർ, തിരുവല്ല സബ് കളക്ടർ, തിരുവനന്തപുരം ജില്ലാ ഡെവലപ്മെന്റ് കമ്മീഷണർ, കേരള റോഡ് ട്രാന്‍സ്പോര്‍ട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ, കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡ് സെക്രട്ടറി, സ്മാര്‍ട്ട് സിറ്റി തിരുവനന്തപുരം സി.ഇ.ഒ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. 

ഹരിയാനയിലെ റോഹ്തക് പി.ജി.ഐ.എം.എസില്‍ നിന്ന് എം.ബി.ബി.എസ് ബിരുദം നേടിയ അദ്ദേഹം അമേരിക്കയിലെ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ നിന്ന് പൊതുജനാരോഗ്യത്തില്‍ ബിരുദാനന്തര ബിരുദം നേടി.

മുന്‍ കളക്ടര്‍ തുടങ്ങിവെച്ച പദ്ധതികള്‍ക്ക് തുടര്‍ച്ചയുണ്ടാകുമെന്ന് ചുമതലയേറ്റ ശേഷം കളക്ടർ പറഞ്ഞു. അടുത്തു നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പ് സമാധാനപരമായും കുറ്റമറ്റ രീതിയിലും നടത്തുക എന്നതാണ് ഒന്നാമത്തെ പരിഗണനയെന്ന് ഡോ. വിനയ് ഗോയല്‍ പറഞ്ഞു. തീര പ്രദേശവും മലയോരമേഖലകളും എല്ലാമുള്ള ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ള മലപ്പുറം ജില്ലയുടെ സമഗ്ര പുരോഗമനത്തിനായുള്ള ശ്രമങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജിവിതശൈലി രോഗങ്ങള്‍, വീടുകളിലെ പ്രസവം, പട്ടികവര്‍ഗ വിഭാഗക്കാരുടെ ആരോഗ്യ ഉന്നമനം തുടങ്ങി ആരോഗ്യമേഖലയില്‍ ശ്രദ്ധയൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ഡോ.വിനയ് ഗോയല്‍ പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *