
Perinthalmanna Radio
Date: 28-01-2025
പെരിന്തൽമണ്ണ: അനധികൃത മണൽക്കടത്തുമായി ബന്ധപ്പെട്ട് ഒന്നര വർഷത്തോളം ഒളിവിലായിരുന്ന പ്രതി പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. പുലാമന്തോൾ യുപി പറമ്പിൽ പീടിയേക്കൽ മുഹമ്മദ് ഷമീറിനെ (28) പൊലീസ് അറസ്‌റ്റ് ചെയ്‌തു. 2023 ഓഗസ്‌റ്റ് 3 നായിരുന്നു കേസിന് ആസ്‌പദമായ സംഭവം. അനധികൃത മണൽക്കടത്ത് തടയാൻ പുലാമന്തോൾ യുപിയിൽ പൊലീസ് പരിശോധനയ്ക്കിടെ മണൽ ലോഡുമായെത്തിയ പ്രതി ലോറി ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. വാഹനം പൊലീസ് കസ്‌റ്റഡിയിലെടുത്തിരുന്നു. കേസിന്റെ അന്വേഷണത്തിനിടെ ഇന്നലെ പ്രതി പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ