Perinthalmanna Radio
Date: 28-03-2023
പെരിന്തല്‍മണ്ണ: വള്ളുവനാടിന്റെ ഉത്സവമായ തിരുമാന്ധാംകുന്ന് പൂരംപുറപ്പാട് ഇന്ന് നടക്കും. രാവിലെ പത്തിനാണ് ആദ്യ ആറാട്ടെഴുന്നള്ളിപ്പായ പൂരംപുറപ്പാട്. ഇന്നലെ വൈകിട്ട് വിവിധ കലാ രൂപങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ നടന്ന പൂര വിളംബര ഘോഷയാത്ര ആവേശകരമായ തുടക്കമായി. നൂറ് കണക്കിന് ഭക്തര്‍ ഘോഷയാത്രയില്‍ പങ്കാളികളായി. അങ്ങാടിപ്പുറം കല്യാണി കല്യാണമണ്ഡപത്തില്‍ നിന്നും വൈകിട്ട് ആരംഭിച്ച ഘോഷയാത്ര തിരുമാന്ധാംകുന്ന് തെക്കെ നടയുടെ കവാടത്തില്‍ സമാപിച്ചു. തുടര്‍ന്ന് ഭക്തിഗാനമേളയും
രോഹിണിപ്പാട്ടും അരങ്ങേറി.
ഇന്ന് രാവിലെ എട്ടിന് നങ്ങ്യാര്‍കൂത്ത്, 8:30ന് കൂത്തുപുറപ്പാട്, 8:30ന് പന്തീരടിപൂജ. പത്തിന് ആദ്യത്തെ ആറാട്ടിനുള്ള എഴുന്നള്ളത്തായ പൂരം പുറപ്പാടിന് തുടക്കമാവും.
11ന് ആറാട്ട് കഴിഞ്ഞുള്ള മടക്കമായ കൊട്ടിക്കയറ്റം. മടക്കത്തിന് ചെറശ്ശേരി കുട്ടന്‍ മാരാരുടെ പ്രമാണത്തില്‍ പഞ്ചാരിമേളമുണ്ടാവും. തുടര്‍ന്ന് ഉച്ചപൂജ, ശ്രീഭൂതബലി. വൈകിട്ട് നാലു മുതല്‍ ക്ഷേത്രാങ്കണത്തില്‍ ഓട്ടന്‍തുള്ളല്‍, നാഗസ്വരം, പാഠകം. ഏഴിന്
പനമണ്ണ ശശിയും കല്ലൂര്‍ ഉണ്ണിക്കൃഷ്ണനും അവതരിപ്പിക്കുന്ന ഡബിള്‍ തായമ്ബക.
രാത്രി 9.30ന് രണ്ടാമത്തെ ആറാട്ടിനുള്ള എഴുന്നള്ളത്തായ കൊട്ടിയിറക്കം.
നിബന്ധനകള്‍ക്ക് വിധേയമായി വെടിക്കെട്ടുമുണ്ടാവും. ആറാട്ടുകടവില്‍ തായമ്ബകയും പാണ്ടിമേളത്തോടുകൂടി കൊട്ടിക്കയറ്റവുമുണ്ടാവും. തുടര്‍ന്ന് അത്താഴപൂജ, ശ്രീഭൂതബലി, കളംപാട്ട് എന്നിവയോടെ ഒന്നാം പൂരത്തിന് സമാപനമാവും. നാളെ രാവിലെ രണ്ടാം പൂരത്തിന് പതിവു ചടങ്ങുകള്‍ക്ക് ശേഷം 9:30ന് കൊട്ടിയിറക്കം. വൈകിട്ട് മൂന്നു മുതല്‍ ചാക്യാര്‍കൂത്ത്, ഓട്ടന്‍തുള്ളല്‍, നാഗസ്വരം. 5:30 ന്
സംഗീത കച്ചേരി, രാത്രി 8:30 മുതല്‍ തായമ്ബക, കേളി, കൊമ്ബ് പറ്റ് . 9:30 ന് നാലാമത്തെ
ആറാട്ടിനായി കൊട്ടിയിറക്കം. രാത്രി പത്തിന് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നാടകം. 11 ദിവസത്തെ പൂരം ഏപ്രിൽ ഏഴിന് സമാപിക്കും
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ