ഫയൽ തീർപ്പാക്കൽ യജ്ഞം; 45 ശതമാനം ഫയലുകൾ ഇപ്പോഴും ബാക്കി

Share to

Perinthalmanna Radio
Date: 04-03-2023

സംസ്ഥാനത്ത് വിവിധ വകുപ്പുകളിലായി കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പു കൽപ്പിക്കുന്നതിന് സർക്കാർ യജ്ഞം നടത്തിയിട്ടും 45 ശതമാനം ഫയലുകൾ ഇപ്പോഴും ബാക്കി. വിവിധ വകുപ്പുകളിലായി ആകെ17,45,294 ഫയലുകളാണ് തീർപ്പു കൽപ്പിക്കാനുണ്ടായിരുന്നത്.

അതിൽ 9,55,671 ഫയലുകൾ തീർപ്പു കൽപ്പിച്ചു. ഏതാണ്ട് 54.76 ശതമാനം ഫയലുകൾ തീർപ്പുകൽപ്പിക്കനായി. 7,89,623 ഫയലുകൾ തീർപ്പു കൽപ്പിക്കാനുണ്ട്. പിന്നോക്കവിഭാഗ വികസ വകുപ്പ് 30.90 ശതമാനം, പട്ടികജാതി -വർഗം വകുപ്പ് – 32.43, വിവരസാങ്കേതികം- 32.18, പരിസ്ഥിതി- 39, റവന്യൂ-33 ശതമാനം എന്നിങ്ങനെയാണ് ഫയലുകൾ തീർപ്പാക്കിയത്. ഏറ്റവുമധികം ഫയലുകൾ തീർപ്പുകൽപ്പിക്കാനുള്ളത് തദേശ വകുപ്പിലാണ്. 2,51, 769 ഫയലുകൾ നിലവിൽ തീർപ്പുകൽപ്പിക്കാനുണ്ട്. വനം-വന്യജീവി വകുപ്പാണ് രണ്ടാം സ്ഥാനത്ത്. അവിടെ 1,73,478 ഫയലുകൾ തീർപ്പുകൽപ്പിക്കാനുണ്ട്.

ചട്ടങ്ങളുടെ സങ്കീർണത കാരണം ഫയലുകൾ തീർപ്പാക്കുന്നതിന് കാലതാമസമോ തടസമോ ഉണ്ടെങ്കിൽ അവ കണ്ടെത്തി ലഘൂകരിക്കുന്നതിനുള്ള പൊതു നിർദ്ദേശങ്ങൾ നൽകിയിരുന്നു. അവ വകുപ്പുതലത്തിൽ സമാഹരിച്ച് ബന്ധപ്പെട്ട സെക്രട്ടറിമാർ ചീഫ് സെക്രട്ടറിയുടെ പരിഗണനക്ക് സമർപ്പിക്കേണ്ടതാണെന്നും, ചീഫ് സെക്രട്ടറി ഇത് മന്ത്രി സഭയുടെ പരിഗണനക്ക് സമർപ്പിക്കേണ്ടതാണെന്നും നിർദേശം നൽകിയിട്ടുണ്ട്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *