
Perinthalmanna Radio
Date: 18-01-2025
പെരിന്തൽമണ്ണ: കാദറലി ട്രോഫി, ഫിഫ മഞ്ചേരിക്ക്. ഇത്തവണത്തെ മത്സരങ്ങളുടെ തിരശ്ശീല വീഴ്ത്തിക്കൊണ്ടുള്ള പൊടി പാറിയ ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് കാർഗിൽ ജൂബിലി എഫ്‌സി അഭിലാഷ് കുപ്പൂത്തിനെ പരാജയപ്പെടുത്തിയാണ് ഫിഫ മഞ്ചേരി, കാദറലി ട്രോഫിയിൽ മുത്തമിട്ടത്. വിജയികൾക്ക് എഡിഎം എൻ.എം.മെഹറലി ട്രോഫികൾ വിതരണം ചെയ്തു.
.ഇഎംഎസ് വിദ്യാഭ്യാസ കോംപ്ലക്സിന് 2 ലക്ഷം രൂപ ചടങ്ങിൽ വിതരണം ചെയ്തു. പച്ചീരി ഫാറൂഖ്, റിട്ട: ജില്ലാ പൊലീസ് മേധാവി യു.അബ്ദുൽ കരീം, ഡോ.നിലാർ മുഹമ്മദ്, സി.മുഹമ്മദാലി, മണ്ണിൽ ഹസ്സൻ , സി.മുസ്തഫ, എച്ച്.മുഹമ്മദ് ഖാൻ, എം.അസീസ്, യൂസഫ് രാമപുരം, കുറ്റിരി മാനുപ്പ, എം.കെ.കുഞ്ഞയമ്മു എന്നിവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ