മേലാറ്റൂർ- പുലാമന്തോൾ പാത; പഴയ കരാർ കമ്പനി ടാറിങ് ഇതര പ്രവൃത്തികൾ തുടരുന്നു

Share to

Perinthalmanna Radio
Date: 13-12-2022

പെരിന്തൽമണ്ണ: സംസ്ഥാന പാതയിൽ മേലാറ്റൂർ- പുലാമന്തോൾ റോഡ് പ്രവൃത്തി മന്ദഗതിയിലായ സാഹചര്യത്തിൽ നിലവിലെ കരാർ കമ്പനിയെ ഒഴിവാക്കി പുനർ ലേലം നടത്തി അടിയന്തരമായി പ്രവൃത്തി പൂർത്തിയാക്കാനുള്ള ചർച്ചയിൽ തീരുമാനമായില്ല. കെ.എസ്.ടി ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചർച്ച നടത്തിയതിൽ വന്ന തീരുമാനം വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ തലസ്ഥാനത്ത് യോഗം വിളിച്ച് അന്തിമ തീരുമാനം എടുക്കാനാണ്. അതേ സമയം, കരാർ ഏറ്റെടുത്ത കമ്പനിയോട് ടാറിങ് ഉടൻ ആരംഭിക്കാനാണ് ഡിസംബർ മൂന്നിന് ചേർന്ന യോഗത്തിൽ നിർദേശിച്ചത്. അത് ചെയ്യാതെ താരതമ്യേന ചെലവു കുറഞ്ഞ റോഡ് വിപുലീകരണ പ്രവർത്തനങ്ങൾ പുലാമന്തോൾ ഭാഗത്ത് ഇതേ കരാർ കമ്പനി തന്നെ ചെയ്തു വരുന്നുണ്ട്. സർക്കാർ നിർദേശിക്കുന്നത് പോലെ പെട്ടെന്ന് തീർക്കാൻ ഇതുവരെ ചെയ്ത പ്രവൃത്തിക്ക് പണം അനുവദിക്കണം എന്നാണ് കരാർ കമ്പനി പ്രതിനിധികൾ ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചയിൽ ആവശ്യപ്പെട്ടത്. അത് നൽകാൻ സർക്കാറിന്റെ പ്രത്യേക തീരുമാനം വേണം. 2020 സെപ്റ്റംബർ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർമാണോദ്ഘാടനം നിർവഹിച്ച് 18 മാസം കൊണ്ട് പൂർത്തിയാക്കാൻ നിർദേശിച്ച 30 കി.മീ പാതയാ ണ് 27 മാസം പിന്നിട്ടും കേവലം 41 ശതമാനത്തിൽ നിർമാണം നിൽക്കുന്നത്.

Share to

Leave a Reply

Your email address will not be published. Required fields are marked *