Perinthalmanna Radio
Date: 21-03-2023
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം മുതുവറ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉപയോഗ ശൂന്യമായ തീർഥക്കുളം നവീകരണം തുടങ്ങി. വെള്ളം വറ്റിച്ച് ചെളിയും പായലും നീക്കം ചെയ്യുന്ന ജോലിയാണ് നടക്കുന്നത്. പിന്നീട് കുളം കെട്ടി മോടിപിടി പ്പിച്ച് നവീകരിക്കും. ഒരു കോടി രൂപ ചെലവു വരുന്ന പദ്ധതികളാണ് നവീകരണ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്നത്.
ഒരേക്കർ വിസ്തൃതിയുള്ള കുളത്തിൽ വെള്ളം മലിനമായതിനെ തുടർന്ന് മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങിയിരുന്നു. വെള്ളത്തിൽ എണ്ണ പാറിക്കിടക്കുന്ന അവസ്ഥയും ദുർഗന്ധവും ഉണ്ടായി. അഞ്ച് മാസത്തിൽ ഏറെയായി കുളം പൂർണമായും ഉപയോഗ ശൂന്യമായി. ക്ഷേത്രത്തിന് അടുത്തുള്ള വീടുകളിലെ കിണറുകളിലെ ജല സമൃദ്ധിക്ക് കാരണം മുതുവറക്കുളമാണ്. കുളം കേടായതോടെ പരിസരത്തെ വീടുകളിലെ കിണർ വെള്ളത്തിലും എണ്ണപ്പാടയും നിറം മാറ്റവും കാണപ്പെട്ടു.
വെള്ളം മലിനമായ സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്ര സമിതിയുടെ പരാതിയിൽ ജില്ലാ ആരോഗ്യ വകുപ്പും മലിനീകരണ നിയന്ത്രണ ബോർഡും അന്വേഷണം നടത്തിയിരുന്നു. കുളത്തിലെ വെള്ളം പരിശോധന നടത്തിയതിൽ മിനറൽ ഓയിലിന്റെ അമിത സാന്നിധ്യം കണ്ടെത്തി. തുടർന്ന് മുതുവറ മഹാ വിഷ്ണു ക്ഷേത്രത്തിലെ തീർഥക്കുളം ജന പങ്കാളിത്തത്തോടെ നവീകരിക്കാൻ ക്ഷേത്രത്തിൽ ചേർന്ന പൊതുജന സമിതി തീരുമാനിക്കുക ആയിരുന്നു. ജല ശുദ്ധീകരണം, നവീകരണം എന്നീ രണ്ട് ഘട്ടങ്ങളിലൂടെ കുളത്തിന്റെ പുനർ നിർമാണം പൂർത്തിയാക്കും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ