Perinthalmanna Radio
Date: 01-03-2023
പെരിന്തൽമണ്ണ: ബ്ലോക്ക് പഞ്ചായത്തും ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനവും (ICAR-ISSR)സംയുക്തമായി തച്ചിങ്ങനാട് പ്രീമെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി. പ്രീമെട്രിക് ഹോസ്റ്റലിൽ വച്ച് നടത്തിയ പരിപാടി പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ എകെ മുസ്തഫ ഉദ്ഘടാനം ചെയ്തു. നോട്ട് ബുക്കുകൾ, ഇൻസ്ട്രമെന്റ് ബോക്സ്, ബെഡ്ഷീറ്റ്, കസേര, കുട, ടി ഷർട്ടുകൾ, പച്ചക്കറി വിത്തുകൾ, വളം എന്നിവയാണ് വിതരണം ചെയ്തത്. ഭാരതീയ സുഗന്ധ വിള ഗവേഷണ സ്ഥാപനത്തിലെ സീനിയർ സയന്റിസ്റ്റ്മാരായ Dr ലിജൊ, Dr ബിജു എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. പതിനെട്ട് വിദ്യാർത്ഥികളും മറ്റ് ഹോസ്റ്റൽ നടത്തിപ്പുകാരും അന്ധേയവാസികളും ചരിത്രത്തിൽ ആദ്യമായി തങ്ങൾക്കു ലഭിച്ച സാധനകൾക്കും പരിഗണനക്കും ബ്ലോക്ക് ഭരണ സമിതിയോടും ISSR പ്രധിനിധികളോടും നന്ദി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രെസിഡെന്റ് വനജ കുന്നംകുലത്ത് അധ്യക്ഷതയും scdo ഗിരിജ കെ സ്വഗതവും നിർവഹിച്ചു. ബ്ല൯ക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റീ ചെയർമാൻ അസീസ് പട്ടിക്കാട് , കീഴാറ്റൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ മുഹമ്മദ്, കീഴാറ്റൂർ ഗ്രാമപഞ്ചായത് കൃഷി അസിസ്റ്റന്റ് മാരായ റഹ്‌മത്, സജീവൻ ,pta പ്രസിഡന്റ് രാജു പി ടി എന്നിവർ ആശംസകളും പ്രീമെട്രിക് ഹോസ്റ്റൽ വാർഡൻ ബേബി ഫിലിപ്പ് നന്ദിയും അറിയിച്ചു. പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളും പരിസര വാസികളും പരിപാടിയിൽ പങ്കെടുത്തു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ