പെരിന്തൽമണ്ണയിൽ അതിഥി തൊഴിലാളികൾക്ക് സൗജന്യ ദന്തരോഗ പരിശോധനാ ക്യാമ്പ് നടത്തി

Share to

പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയുടെ നേതൃത്വത്തിൽ അതിഥിത്തൊഴിലാളികൾക്ക് സൗജന്യ ദന്തരോഗപരിശോധനാ ക്യാമ്പ് നടത്തി. നഗരസഭാ വ്യാപാര സമുച്ചയത്തിലെ ക്യാമ്പിൽ 250-ലേറെപ്പേർ പങ്കെടുത്തു. നഗരസഭാംഗം ഹനീഫ മുണ്ടുമ്മൽ ഉദ്ഘാടനംചെയ്തു. ജില്ലാ ആശുപത്രിയിലെ ദന്തരോഗ വിദഗ്ധനും നോഡൽ ഓഫീസറുമായ ഡോ. ബിജി കുര്യൻ അധ്യക്ഷത വഹിച്ചു. ഡോ. ആയിഷ, ഡോ. നിഹാത, ഹെൽത്ത് ഇൻസ്പെക്ടർ സെന്തിൽകുമാർ, ലെൻസി കെ. പാപ്പച്ചൻ തുടങ്ങിയവർ നേതൃത്വംനൽകി. വിദഗ്ധ ചികിത്സ ആവശ്യമുള്ളവർക്ക് ജില്ലാ ആശുപത്രിയിൽ സൗജന്യചികിത്സ നൽകുമെന്ന് നോഡൽ ഓഫീസർ അറിയിച്ചു.

Share to