പെരിന്തൽമണ്ണയിൽ ക്രിയ തൊഴിൽ മേളയിൽ അഞ്ഞൂറോളം പേർക്ക് തൊഴിൽ ലഭിക്കും

Share to

Perinthalmanna Radio
Date: 18-12-2022

പെരിന്തൽമണ്ണ: നജീബ് കാന്തപുരം എം.എൽ.എ.യുടെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടപ്പാക്കുന്ന ക്രിയ വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായി നടത്തിയ തൊഴിൽമേളയിൽ 1500-ാളം ഉദ്യോഗാർഥികളുടെ പങ്കാളിത്തം.

ഇതിൽ 408 പേരെ വിവിധ കമ്പനികൾ തിരഞ്ഞെടുത്തു. 310 പേരുടെ ചുരുക്കപ്പട്ടികയും തയാറാക്കിയിട്ടുണ്ട്. ഇവർക്കായി കമ്പനികൾ വീണ്ടും അഭിമുഖം നടത്തും.

പത്താംക്ലാസിന്‌ മുകളിലേക്ക് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അനുയോജ്യമായ തൊഴിലവസരങ്ങളുമായാണ് കമ്പനികൾ മേളയ്ക്കെത്തിയത്.

പെരിന്തൽമണ്ണ ഗവ. മോഡൽ സ്കൂളിൽ നജീബ് കാന്തപുരം എം.എൽ.എ. മേള ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷത വഹിച്ചു.

ഫ്ളോറ ഗ്രൂപ്പ് ചെയർമാൻ വി.എ. ഹസ്സൻ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ, നഗരസഭാംഗം പത്തത്ത് ജാഫർ, എസ്. അബ്ദുസലാം, ശൈഖ് വജീദ് പാഷ, അസ്മത്ത് ബാനു, നിയാസ് വി. സലാം തുടങ്ങിയവർ പ്രസംഗിച്ചു. യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാൽ ഇത്തരം മേളകൾ തുടർന്നും സംഘടിപ്പിക്കുമെന്ന് എം.എൽ.എ. അറിയിച്ചു.

പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FI3ej2Q2HPOAVXXzE9Z7oK

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *