പെരിന്തൽമണ്ണയിൽ അനധികൃത മത്സ്യ സംഭരണകേന്ദ്രം അടപ്പിച്ചു

Share to

Perinthalmanna Radio
Date: 08-01-2023

പെരിന്തൽമണ്ണ: നഗരസഭാ ആരോഗ്യ വിഭാഗം രണ്ടു ദിവസങ്ങളിലായി ടൗണിലെ വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തി. അനധികൃത മത്സ്യ സംഭരണകേന്ദ്രം അടപ്പിച്ചു. നഗരസഭയുടെ അനുമതിയോ മറ്റ് ലൈസൻസുകളോ ഇല്ലാതെ പ്രവർത്തിച്ച പട്ടാമ്പി റോഡ് പരിസരത്തെ കേന്ദ്രമാണ് നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ കെ. ദിലീപ്കുമാറിന്റെ നേതൃത്വത്തിൽ അടപ്പിച്ചത്.

ചില സ്ഥാപനങ്ങളിൽ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത പദാർഥങ്ങൾ പിടിച്ചെടുത്തു. വൃത്തിഹീനമായ ചുറ്റുപാടുകളിൽ ഭക്ഷണം ഉണ്ടാക്കുകയും വിൽക്കുകയും ചെയ്യുന്നതായി കണ്ടെത്തിയ 11 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുമെന്നും പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും എച്ച്.ഐ. അറിയിച്ചു.

നഗരസഭാ പരിധിയിൽ മിക്ക ഹോട്ടലുകളും പ്രവർത്തിക്കുന്നത് വൃത്തിഹീനമായ രീതിയിലാണെന്നും, വരുംദിവസങ്ങളിൽ ഇതിനെതിരേ കർശന നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യവിഭാഗം അറിയിച്ചു. ഫ്രീസറുകളുടെ ശുചിത്വനിലവാരം മോശമാണെന്നും പൂപ്പൽ നിറഞ്ഞതാണെന്നും പാകംചെയ്തവയും അല്ലാത്തവയും ഒരുമിച്ച് സൂക്ഷിക്കുന്നതായും കണ്ടെത്തി.

പാകംചെയ്തവ കൃത്യമായ ലേബലുകളില്ലാതെ പാകംചെയ്യാത്ത മത്സ്യ-മാംസ പദാർഥങ്ങൾക്കൊപ്പം സൂക്ഷിക്കുന്നുണ്ട്. അടുക്കളയും പരിസരവും മാലിന്യംനിറഞ്ഞ നിലയിലുണ്ട്.

മാലിന്യം വേർതിരിക്കാതെയും ചീഞ്ഞുനാറുന്ന അവസ്ഥയിലാണെന്നും കണ്ടെത്തിയതായി എച്ച്. ഐ. പറഞ്ഞു. ജോലിക്കാർ വ്യക്തി ശുചിത്വം പാലിക്കാതെയും ജോലിയെടുക്കുന്നു. നഗരസഭാ പരിധിയിലെ മുഴുവൻ ഭക്ഷണവില്പനശാലകളും പരിശോധിച്ച് പൊതുജനാരോഗ്യം ഉറപ്പാക്കുന്ന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *