Perinthalmanna Radio
Date: 12-03-2023
പെരിന്തൽമണ്ണ: പൊന്നിയാംകുറുശ്ശി മാനത്തുമംഗലം ബൈപ്പാസ് റോഡിൽ നിന്ന് 1.249 ഗ്രാം എം.ഡി.എം.എ.യുമായി യുവാവിനെ പെരിന്തൽമണ്ണ പോലീസ് പിടികൂടി. ഇരവിമംഗലം കൊട്ടാരപറമ്പിൽ അംജദ് ആണ് വ്യാഴാഴ്‌ച വൈകീട്ട് പിടിയിലായത്. മാനത്തുമംഗലം ബൈപ്പാസിൽ പെരിന്തൽമണ്ണ എസ്.ഐ. യാസറും സംഘവും വാഹനപരിശോധന നടത്തുന്നതിനിടെ സ്‌കൂട്ടറിലെത്തിയ യുവാവിനെ തടഞ്ഞു നടത്തിയ പരിശോധനയിൽ പോക്കറ്റിൽ സൂക്ഷിച്ച 1.249 ഗ്രാം എം.ഡി.എം.എ. കണ്ടെടുക്കുകയായിരുന്നു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ചെയ്തു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ