പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിലെ പ്രമുഖ ഓൺലൈൻ ന്യൂസ് ചാനലായ പെരിന്തൽമണ്ണ റേഡിയോയുടെ പുതിയ ലോഗോ ലോഞ്ചിംങ് പ്രശസ്ത സിനിമാ താരം അനു സിത്താര നിര്‍വ്വഹിച്ചു. പെരിന്തൽമണ്ണ ഗൾഫോൺ ഡിജിററല്‍ ഹബ്ബിൽ വെച്ച് നടന്ന ചടങ്ങിലാണ് പെരിന്തൽമണ്ണ റേഡിയോയുടെ ലോഗോ പ്രകാശനം ചെയ്തത്. പെരിന്തൽമണ്ണ റേഡിയോ ചീഫ് ന്യൂസ് എഡിറ്റര്‍ ശിഹാബ് ജൂബിലിയുടെ സാന്നിധ്യത്തിലാണ് ലോഗോ ലോഞ്ചിംങ് അനു സിത്താര നിര്‍വ്വഹിച്ചത്. ഓൺലൈൻ ന്യൂസ് രംഗത്ത് മൂന്ന് വർഷങ്ങൾ പിന്നിട്ട് പെരിന്തൽമണ്ണയിലെ പ്രദേശിക വാർത്തകളും റേഡിയോ വാർത്തകളും അതിവേഗം ജനങ്ങളുടെ വിരൽ തുമ്പിൽ എത്തിക്കുന്ന പെരിന്തൽമണ്ണ റേഡിയോയുടെ വാർത്തകൾ ദിവസവും 25000 ൽ അധികം ആളുകളിലേക്ക് എത്തുന്നു. സാംസങ് മൊബൈലിന്റെ ഏറ്റവും പുതിയ മോഡലായ S20 യുടെ ലോഞ്ചിംങും പെരിന്തൽമണ്ണ ഗൾഫോൺ ഡിജിററല്‍ ഹബ്ബിന്റെ ഇഎംഐ ഫെസ്റ്റ് ഉദ്ഘാടനവും അനുസിത്താര നിർവ്വഹിച്ചു. ഗൾഫോൺ ഡിജിററല്‍ ഹബ്ബിന്റെ മാനേജിങ് ഡയറക്ടര്‍ സലാം, മാനേജര്‍ ശിഹാബ്, മാനേജ്മെന്റ് പ്രതിനിധി സാദിക്, പെരിന്തൽമണ്ണ റേഡിയോ ന്യൂസ് കോ- ഓർഡിനേറ്റർ വിവേക് തുടങ്ങിയവരും വിവിധ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങില്‍ പങ്കെടുത്തു.