
Perinthalmanna Radio
Date: 06-12-2022
അങ്ങാടിപ്പുറം: കൊച്ചുവേളിയിൽ യാർഡ് നവീകരണം നടക്കുന്നതിനാൽ നിലമ്പൂരിൽ നിന്ന് കൊച്ചുവേളി വരെ പോകുന്ന 16350 രാജ്യറാണി എക്സ്പ്രസ് ഇന്ന് ഭാഗികമായി റദ്ദാക്കി.
ഈ വണ്ടി നിലമ്പൂർ മുതൽ കായംകുളം വരെയാണ് ഇന്ന് സർവിസ് നടത്തുക. നാളെ മുതൽ ഈ മാസം 12 വരെ 16350 നിലമ്പൂർ – കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് പരിപൂർണമായും റദ്ദാക്കിയിട്ടുണ്ട്. കൂടാതെ കൊച്ചുവേളിയിൽ നിന്നും തിരികെ നിലമ്പൂരിലേക്കുള്ള 16349 കൊച്ചുവേളി- നിലമ്പൂർ രാജ്യാണി എക്സ്പ്രസും നാളെ മുതൽ 12 വരെ പരിപൂർണമായി റദ്ദ് ചെയ്തിട്ടുണ്ട്. ഇതിന് പുറമേ ഡിസംബർ 10-ന് നിലമ്പൂരിൽ നിന്ന് ഷൊർണൂർ ഭാഗത്തേക്ക് രാവിലെ ഏഴിനുള്ള 06466 നിലമ്പൂർ- ഷൊർണൂർ എക്സ്പ്രസ്, തിരിച്ച് ഷൊർണൂരിൽ നിന്ന് നിലമ്പൂരിലേക്ക് രാവിലെ ഒൻപതിനുള്ള 06467 ഷൊർണൂർ- നിലമ്പൂർ എക്സ്പ്രസ് വണ്ടികളും സർവീസ് നടത്തില്ല.