Perinthalmanna Radio
Date: 29-04-2023
പെരിന്തൽമണ്ണ: നിയോജക മണ്ഡലത്തിലെ വിവിധ പൊതു മരാമത്ത് പ്രവൃത്തികൾ വേഗത്തിലാക്കാൻ നജീബ് കാന്തപുരം എംഎൽഎ വിളിച്ചു ചേർത്ത പൊതു മരാമത്ത് ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനമായി.
മലയോര ഹൈവേയിലെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണ പ്രവൃത്തി നടക്കാനിരിക്കുന്ന, മേലാറ്റൂർ- കാഞ്ഞിരംപാറ ഭാഗത്ത് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ എംഎൽഎ മേയ് രണ്ടാം വാരത്തിൽ സന്ദർശനം നടത്തും. മണ്ഡലത്തിൽ നടന്നു കൊണ്ടിരിക്കുന്ന വിവിധ പൊതു മരാമത്ത് പ്രവൃത്തികളുടെ പുരോഗതി യോഗം വിലയിരുത്തി.
തൂതപ്പുഴയിൽ നിർമിക്കുന്ന മാട്ടായ പറയൻ തുരുത്ത് പാലത്തിന്റെ തുടർ പ്രവർത്തനങ്ങൾ വേഗത്തിൽ ആക്കുന്നതിന്റെ ഭാഗമായി പട്ടാമ്പി- പെരിന്തൽമണ്ണ എംഎൽഎമാരുടെ സാന്നിധ്യത്തിൽ പ്രത്യേക ഉദ്യോഗസ്ഥ യോഗം ചേരും. പുലാമന്തോൾ- കൊളത്തൂർ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്കുള്ള പ്രപ്പോസൽ സർക്കാരിന് സമർപ്പിക്കും. ഫണ്ട് അനുവദിക്കപ്പെട്ട മറ്റ് പ്രവൃത്തികളുടെ ഭരണാനുമതിയും സാങ്കേതിക അനുമതിയും വേഗത്തിലാക്കാനും ടെൻഡർ നടപടികൾക്ക് വേഗം കൂട്ടാനും യോഗത്തിൽ തീരുമാനിച്ചു.
നജീബ് കാന്തപുരം എംഎൽഎ ആധ്യക്ഷ്യം വഹിച്ചു. പൊതു മരാമത്തിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരായ പി.കെ.മിനി, വി.സുരേഷ്, പി.പ്രദീപ് കുമാർ, പി.ബഷീർ, സി.മുഹമ്മദ് സലീം, കെ.പി.അനീഷ്, എം. എസ്.ബാബു, പി.സി.പ്രിൻസ് ബാലൻ, ടി.ആർ.ജിതിൻ, പി.ഷിബു തുടങ്ങിയവർ പങ്കെടുത്തു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ