
Perinthalmanna Radio
Date: 22-01-2023
ഇന്ത്യൻ സൂപ്പർ ലീഗിൽ വിജയവഴിയിൽ തിരിച്ചെത്താൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു. എഫ്.സി ഗോവയാണ് എതിരാളികൾ. ഗോവയിലെ ഫട്ടോർഡ സ്റ്റേഡിയത്തിൽ വൈകീട്ട് 7.30നാണ് മത്സരം. 13 മത്സരങ്ങളിൽ നിന്ന് 25 പോയന്റുള്ള ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്താണ്. 14 കളിയില്‍ 20 പോയന്‍റുള്ള ഗോവ ആറാം സ്ഥാനത്തും. തുടർ വിജയങ്ങളുമായി മുന്നേറിയ ബ്ലാസ്റ്റേഴ്‌സ് അവസാന മത്സരത്തിൽ മുംബൈ സിറ്റിയോട് വലിയ പരാജയം ഏറ്റു വാങ്ങിയിരുന്നു. ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് മുംബൈ മഞ്ഞപ്പടയെ നിലംപരിശാക്കിയത്. തിരിച്ചടിയിൽ നിന്ന് കരകയറാനാകുമെന്ന പ്രതീക്ഷയിലാണ് ടീം അംഗങ്ങളും ആരാധകരും. സീസണിലെ ആറ് എവേ മത്സരത്തിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സ് ഇതുവരെ തോറ്റത്. എന്നാൽ, സീസണിൽ കൊച്ചിയിലെ തോൽവിക്ക് സ്വന്തം കാണികൾക്ക് മുന്നിൽ പകരം ചോദിക്കാൻ ലക്ഷ്യമിട്ടാണ് ഗോവ കളത്തിലിറങ്ങുന്നത്. അവസാന നാല് മത്സരങ്ങളിൽ ഗോവക്ക് ജയിക്കാനായിട്ടില്ല.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
