
Perinthalmanna Radio
Date: 03-02-2023
ഇന്ത്യൻ സൂപ്പർലീഗിൽ പ്ലേ ഓഫ് സാധ്യത ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടും . ജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് ലീഡ് നാല് പോയിന്‍റാക്കി ഉയർത്തി മൂന്നാം സ്ഥാനത്ത് നിലനിൽക്കാം . മുബൈ സിറ്റി ഹൈദരാബാദ് എഫ്സി ടീമുകൾക്ക് പിറകിലായി 28 പോയിന്‍റോടെ മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. 27 പോയിന്‍റുള്ള എടികെ മോഹൻ ബഗാനാണ് നാലാമതുള്ളത്. ഈസ്റ്റ് ബംഗാൾ 12 പോയിന്റുമായി 9ാംസ്ഥാനത്താണ്. അവസാന നാല് മത്സരങ്ങളും തോറ്റാണ് സ്വന്തം മൈതാനത്ത് പോരിനിറങ്ങുന്നത് .
നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഞായറാഴ്ച നടന്ന നിർണായക മത്സരത്തിൽ രണ്ട് ഗോൾ വിജയയമാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് നേടിയത്. ദിമിത്രിയോസ് ഡയമൻറക്കോസ് ഇരുവട്ടം നോർത്ത് ഈസ്റ്റ് വല തുളച്ചതോടെയാണ് നിർണായക വിജയം ലഭിച്ചത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
