സൂപ്പർ പോരാട്ടത്തിനായി ഒരുങ്ങി പയ്യനാട് സ്റ്റേഡിയം

Share to

Perinthalmanna Radio
Date: 26-03-2023

മഞ്ചേരി : ആദ്യമായി എത്തുന്ന സൂപ്പർകപ്പിനെ വരവേൽക്കാൻ പയ്യനാട് സ്റ്റേഡിയം ഒരുങ്ങി. അവസാന മിനുക്കുപണികൾ പൂർത്തിയാക്കി 31നു സ്റ്റേഡിയം എഐഎഫ്എഫിനു കൈമാറും. സംഘാടക സമിതി ചീഫ് കോ ഓർഡിനേറ്ററും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പ്രതിനിധിയുമായ മൈക്കിൾ ആൻഡ്രൂസിന്റെ നേതൃത്വത്തിൽ സ്റ്റേഡിയത്തിലെ ഒരുക്കങ്ങൾ വിലയിരുത്തി.ഏപ്രിൽ 3 മുതൽ യോഗ്യതാ റൗണ്ട് മത്സരങ്ങളോടെ ടൂർണമെന്റിനു തുടക്കമാകും.

ഗ്രൂപ്പ് മത്സരങ്ങൾ 8 മുതൽ കോഴിക്കോട്ടും 9 മുതൽ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലും തുടങ്ങും. സൂപ്പർ കപ്പിനു പുറമേ, ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എഎഫ്സി) ചാംപ്യൻസ് ലീഗ് ഫുട്ബോളിനുള്ള ഇന്ത്യയിൽനിന്നുള്ള ടീമിനെ തിരഞ്ഞെടുക്കാനുള്ള മത്സരം 4ന് നടക്കും. യോഗ്യതാ റൗണ്ട് മത്സരം ഉൾപ്പെടെ സീസണിൽ 19 മത്സരങ്ങൾക്ക് ആണ് സ്റ്റേഡിയം വേദിയാകുന്നത്. സ്റ്റേഡിയത്തിലെ ഫ്ലഡ്‌ലൈറ്റിന്റെ പ്രകാശ തീവ്രത സംബന്ധിച്ചു കഴിഞ്ഞ ദിവസം ട്രയൽ ടൺ നടത്തി. പുതിയ പുല്ല് പാകിയാണ് മൈതാനം സജ്ജമാക്കുന്നത്.

മികച്ച സ്റ്റേഡിയമാണെന്നു എഐഎഫ്എഫ്, കെഎഫ്എ യോഗം വിലയിരുത്തി. ടീമുകൾക്ക് എത്താനുള്ള വാഹനം, താമസം, ഒഫിഷ്യൽസ് റൂം തുടങ്ങിയവ ഒരുക്കുന്നത് ചർച്ച ചെയ്തു. മഞ്ചേരി, മലപ്പുറം എന്നിവിടങ്ങളിലാണ് 8 ടീമുകൾക്ക് താമസ സൗകര്യം. കോട്ടപ്പടി സ്റ്റേഡിയം, കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയം, കോഴിക്കോട് മെഡിക്കൽ കോളജ് സ്റ്റേഡിയം, ദേവഗിരി കോളജ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് പരിശീലന മൈതാനം. ഏപ്രിൽ 4നു എടികെ മോഹൻ ബഗാൻ ടീം എത്തും. 

കെഎഫ്എ വൈസ് പ്രസിഡന്റും ജനറൽ കൺവീനറുമായ കാഞ്ഞിരാല അബ്ദുൽ കരീം, കൺവീനർ മുഹമ്മദ് സലീം, ഓർഗനൈസിങ് സെക്രട്ടറി ഡോ. സുധീർ ബാബു, സബ് കമ്മിറ്റി ഭാരവാഹികളായ കെ.എ.നാസർ, അബ്ദുൽ കരീം, കൃഷ്ണനാഥ്, സുരേന്ദ്രൻ, മൻസൂർ അലി, ഹബീബ് റഹ്മാൻ, കമാൽ നിലമ്പൂർ, ഋഷികേശ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *