ലോകകപ്പ് ആവേശം അലയടിച്ച അറേബ്യന്‍ മണ്ണിലേയ്ക്ക് സന്തോഷ് ട്രോഫിയും

Share to

Perinthalmanna Radio
Date: 27-12-2022

ലോകകപ്പ് ആവേശം അലയടിച്ച അറേബ്യന്‍ മണ്ണിലേയ്ക്ക് സന്തോഷ് ട്രോഫി ഫുട്ബോളും. ഈ സീസണിലെ സെമി ഫൈനല്‍, ഫൈനല്‍ മല്‍സരങ്ങള്‍ക്കാണ് സൗദി അറേബ്യ വേദിയാകുന്നത്. ആദ്യമായാണ് വിദേശരാജ്യത്തെ മൈതാനത്ത് സന്തോഷ് ട്രോഫി നടക്കുന്നത്. പ്രവാസി മലയാളികളുടെ മനസില്‍ നിന്ന് ഖത്തര്‍ ലോകകപ്പിന്റ ആവേശം മായും മുന്‍പാണ് സന്തോഷ് ട്രോഫിയുടെ വരവ്.

അറേബ്യന്‍ മണ്ണില്‍ സന്തോഷ് ട്രോഫിയെ ജനപ്രിയമാക്കുകയാണ് ലക്ഷ്യം. ഇതുവഴി സംസ്ഥാന താരങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുമെന്നും ഫുട്ബോള്‍ അസോസിയേഷന്‍ പ്രതീക്ഷിക്കുന്നു. ഇതിന്റെ ഭാഗമായാണ് മല്‍സര ഘടനയില്‍ മാറ്റം വരുത്തിയത്. സോണല്‍ മല്‍സരങ്ങള്‍ക്ക് പകരം ഗ്രൂപ്പ് മല്‍സരങ്ങളാണ് ഇത്തവണ. ഫെബ്രുവരി അവസാന വാരത്തോടെയാകും സെമി ഫൈനല്‍, ഫൈനല്‍ മല്‍സരങ്ങള്‍. ഇതു സംബന്ധിച്ച് സൗദി ഫുട്ബോള്‍ ഫെഡറേഷനുമായി ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ ധാരണയായി കഴിഞ്ഞു.

പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BYcevSuLs0dH5STbBgvWwr

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *