Tag: 010124

പട്ടിക്കാട് ജാമിഅഃ നൂരിയ്യ സമ്മേളനത്തിന് ഇന്ന് തുടക്കം
Local

പട്ടിക്കാട് ജാമിഅഃ നൂരിയ്യ സമ്മേളനത്തിന് ഇന്ന് തുടക്കം

Perinthalmanna RadioDate: 01-01-2025പട്ടിക്കാട് : പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ 62-ാം വാർഷിക, 60-ാം സനദ് ദാന സമ്മേളന പരിപാടികൾക്ക് ബുധനാഴ്ച തുടക്കമാകും.ഇരുപത്തിയഞ്ച് സെഷനുകളിൽ നൂറിലേറെ പ്രഭാഷണങ്ങൾ നടക്കും. ഇന്ത്യക്കകത്തും പുറത്തുനിന്നുമുള്ള പണ്ഡിതൻമാർ, മത,രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തുള്ള പ്രമുഖർ എന്നിവർ സമ്മേളനത്തിനെത്തും. 522 യുവപണ്ഡിതൻമാർക്ക് ഈ വർഷം സനദ് നൽകും. 9341 ഫൈസിമാരാണ് ഇതിനകം ജാമിഅയിൽനിന്ന് പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയിരിക്കുന്നത്.വൈകീട്ട് നാലിന് നടക്കുന്ന സിയാറത്തിന് കോഴിക്കോട് വലിയ ഖാസി സയ്യിദ് അബ്ദുന്നാസർ ഹയ്യ് ശിഹാബ് തങ്ങൾ നേതൃത്വംനൽകും. 4.30-ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പതാക ഉയർത്തും. സമ്മേളനം ഉറുദു കവിയും എ.ഐ.സി.സി. ന്യൂനപക്ഷ വകുപ്പ് ചെയർമാനുമായ ഇംറാൻ പ്രതാപ് ഗഡി എം.പി. (മഹാരാഷ്ട്ര) ഉദ്ഘാടനംചെയ്യും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ...