ജില്ലയിൽ ആരോഗ്യ മേഖലയിൽ 470 തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നു
Perinthalmanna RadioDate: 01-01-2026 പെരിന്തൽമണ്ണ : ജില്ലയിലെ ആരോഗ്യ മേഖലയിൽ ജില്ലാ–താലൂക്ക് ആശുപത്രികളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും മെഡിക്കൽ കോളജിലുമായി 470 തസ്തികകൾ ഇപ്പോഴും ഒഴിഞ്ഞു കിടക്കുമ്പോൾ കഴിഞ്ഞ വർഷം സർക്കാർ സ്ഥിരം നിയമനം നൽകിയത് 153 പേർക്ക് മാത്രമെന്ന് വിവരം.ഇതിനു പുറമേ താൽക്കാലിക അടിസ്ഥാനത്തിൽ 96 പേരെയും നിയമിച്ചു. ഇതോടെ വലിയൊരു വിഭാഗവും താൽക്കാലിക ജീവനക്കാരാണ് ഇപ്പോഴുള്ളത്.മഞ്ചേരി മെഡിക്കൽ കോളജിൽ മാത്രം പ്രഫസർ(1), അസോഷ്യേറ്റ് പ്രഫസർ(3), അസി.പ്രഫസർ(9), സിഎസ്‌ആർ ടെക്‌നീഷ്യൻ(1), സീനിയർ റെസിഡന്റ്‌സ്(5), ജൂനിയർ റെസിഡന്റ്‌സ്(14) എന്നിങ്ങനെ 33 തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്.ജില്ലാ–താലൂക്ക് ആശുപത്രികളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലുമായി അസി.സർജന്മാരുടെ 6 തസ്തികകളും കാഷ്വൽറ്റി മെഡിക്കൽ ഓഫിസർമാരുടെ 4 തസ്തികകളും 25 ഓളം ഡോക്ടർമാരുടെ തസ്തികകളും ഉൾപ്പെടെ 437 തസ്തികകളാണ് ആകെ ഒഴിഞ്ഞു ക...










