പുലാമന്തോൾ പാലം തുറക്കൽ; ശനിയാഴ്ച്ച തീരുമാനം എടുത്തേക്കും
Perinthalmanna RadioDate: 01-02-2024പുലാമന്തോൾ: എക്സ്പാൻഷൻ ജോയിന്റുകളിൽ സ്ട്രിപ്പ് സീൽ പിടിപ്പിച്ച് വശങ്ങൾ കോൺക്രീറ്റ് ചെയ്ത് ക്യുറിങ് നടത്തുന്നതിനും അനുബന്ധ പ്രവൃത്തികൾക്കുമായി ജനുവരി 10ാം തിയ്യതി മുതൽ വാഹന ഗതാഗതം പൂർണ്ണമായി നിരോധിച്ച പുലാമന്തോൾ പാലം പണി പൂർത്തീകരിച്ച് ഗതാഗതത്തിന് തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഫെബ്രുവരി 3 ശനിയാഴ്ച്ച രാവിലെ 9 മണിക്ക് എക്സിക്യൂട്ടിവ് എഞ്ചിനിയറുടെ നേതൃത്വത്തിൽ നടക്കുന്ന ഇൻസ്പെക്ഷന് ശേഷം കൈകൊള്ളുമെന്ന്മുഹമ്മദ് മുഹസ്സിൻ എം. എൽ. എ അറിയിച്ചു. പാലം അടച്ചതിനെ തുടർന്ന് പെരിന്തൽമണ്ണ ഭാഗത്തേക്കുള്ള വാഹനങ്ങൾ ചുണ്ടമ്പറ്റ കട്ടുപ്പാറ വഴിയും, മലപ്പുറം - വളാഞ്ചേരി ഭാഗത്തേക്കുള്ള വാഹനങ്ങൾ പാലോളികുളമ്പ്, എടപ്പലം പാലങ്ങൾ വഴിയുമാണ് തിരിച്ചു വിടുന്നത്. പട്ടാമ്പി - പെരിന്തൽമണ്ണ റൂട്ടിലെ ബസ് സർവീസുകൾ വിളയൂരിലും പുലാമന്തോലും അവസാനിപ്പിച്ച് തിരിക്കുകയാണ് ...






