വാഹന രേഖകൾ ആധാറുമായി ബന്ധിപ്പിച്ചാൽ എല്ലാ സേവനങ്ങളും ഇനി ഒറ്റ ക്ലിക്കിൽ
Perinthalmanna RadioDate: 01-02-2025തിരുവനന്തപുരം: ഇടനിലക്കാരെ പൂർണമായി ഒഴിവാക്കി വാഹന സംബന്ധമായ സേവനങ്ങൾ ഒറ്റക്ലിക്കിൽ ലഭിക്കാനുള്ള പുതിയ സംവിധാനവുമായി മോട്ടോർ വാഹന വകുപ്പ്. ഇതിനായി വാഹനത്തിന്റെ രേഖകൾ ഉടമയുടെ ആധാറുമായി ബന്ധിപ്പിച്ചാൽ മതിയാകും. ആധാർ ബന്ധിപ്പിച്ചു കഴിഞ്ഞാൽ അപേക്ഷയുമായി മോട്ടോർ വാഹനവകുപ്പ് ഓഫീസുകളിൽ കയറി ഇറങ്ങേണ്ടിവരികയോ ഇടനിലക്കാരുടെ സേവനം തേടേണ്ടി വരികയോ ഇല്ല. അപേക്ഷകർ നേരിട്ട് ഹാജരാകേണ്ടതില്ലാത്ത ഓൺലൈൻ സേവനങ്ങൾ (ഫേസ്ലെസ് സർവീസസ്) വ്യാപകമാക്കുന്നതിന്റെ ഭാഗമായിട്ടാണിത്. മാർച്ച് മുതൽ പുതിയ സംവിധാനത്തിലേക്ക് മോട്ടോർ വാഹന വകുപ്പ് മാറും.ഇതിന് മുന്നോടിയായി വാഹനരേഖകളുമായി ആധാർ ബന്ധിപ്പിക്കുന്നതിനുള്ള നടപടി ആരംഭിച്ചു. ഇ-സേവ കേന്ദ്രങ്ങൾ, അക്ഷയ കേന്ദ്രങ്ങൾ എന്നിവ വഴി ഉടമയുടെ മൊബൈൽ നമ്പർ വാഹൻ സോഫ്റ്റ് വെയറിൽ ഉൾക്കൊള്ളിക്കാം. ഇതിനായി മോട്ടോർ വാഹന ഓഫീസുകളിൽ 28 വരെ പ്രത്യേക...






