കടമുറികളുടെയും കംഫർട് സ്റ്റേഷനുകളുടെയും ലേലം റദ്ദാക്കി പെരിന്തൽമണ്ണ നഗരസഭ
Perinthalmanna RadioDate: 01-03-2026 പെരിന്തൽമണ്ണ: കൗൺസിലർമാർ പോലും അറിഞ്ഞില്ലെന്ന ആക്ഷേപത്തെ തുടർന്ന് പെരിന്തൽമണ്ണ നഗരസഭയിലെ ബസ് സ്‌റ്റാൻഡുകളിലെയും പൊതു മാർക്കറ്റിലെയും കംഫർട്ട് സ്‌റ്റേഷനുകളുടെയും ടാക്‌സി സ്‌റ്റാൻഡ് പിരിവിന്റെയും ലേലം റദ്ദാക്കി. ബസ് സ്‌റ്റാൻഡ്–ടാക്‌സി സ്‌റ്റാൻഡ് പിരിവിന് ഇത്തവണ 8,50,000 രൂപയ്‌ക്കാണ് ലേലം നടന്നത്. കഴിഞ്ഞ വർഷം ഇത് 7,85,000 രൂപയ്‌ക്കായിരുന്നു ലേലം പോയത്. മൂസക്കുട്ടി ബസ് സ്‌റ്റാൻഡ് ഷോപ്പിങ് കോംപ്ലക്‌സിലെ കംഫർട്ട് സ്‌റ്റേഷൻ മുൻവർഷം 10,53,000 രൂപയ്‌ക്കായിരുന്നു ലേലം. ഇത്തവണ 12,12,000 രൂപയ്‌ക്കാണ് ലേലം നടന്നത്.പഴയ മാർക്കറ്റിലെ കംഫർട്ട് സ്‌റ്റേഷൻ ലേലത്തിൽ ആരും പങ്കെടുത്തിരുന്നില്ല. മൂസക്കുട്ടി ബസ് സ്‌റ്റാൻഡ് ഷോപ്പിങ് കോംപ്ലക്‌സിലെ മുറിയുടെ ലേലം 21,01,000 രൂപയ്ക്കാണ് നടന്നത്. ടൗൺ സ്‌ക്വയർ കിയോസ്‌ക് 9,55,000 രൂപയ്‌ക്കാണ് ലേലം നടന്നത്. കഴിഞ്ഞ 18 ന് ആണ് ലേലം നടന്നത...





