Tag: 010424

പദ്ധതി വിഹിതം ചെലവഴിക്കൽ; നഗരസഭയിൽ പെരിന്തൽമണ്ണ മുന്നിൽ
Local

പദ്ധതി വിഹിതം ചെലവഴിക്കൽ; നഗരസഭയിൽ പെരിന്തൽമണ്ണ മുന്നിൽ

Perinthalmanna RadioDate: 01-04-2024പെരിന്തൽമണ്ണ : 2023-24 സാമ്പത്തിക വർഷത്തിൽ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ പദ്ധതി വിഹിതം ചെലവഴിച്ചതിൽ ചേലേമ്പ്ര പഞ്ചായത്ത് മുന്നിൽ. 85.41 ശതമാനം ചെലവഴിച്ചാണ് പട്ടികയിൽ മുന്നിൽ എത്തിയത്. 84.70 ശതമാനവും പെരിന്തൽമണ്ണ നഗരസഭ രണ്ടാമതും 83.38 ശതമാനവുമായി മങ്കട പഞ്ചായത്ത് മൂന്നാമതുമുണ്ട്. ഞായറാഴ്ച വൈകീട്ട് ആറ് വരെയുള്ള കണക്ക് പ്രകാരമാണിത്. മംഗലം, ചോക്കാട്, പൂക്കോട്ടൂർ, കുറുവ, കുറ്റിപ്പുറം, പാണ്ടിക്കാട്, കൽപകഞ്ചേരി എന്നീ ഗ്രാമ പഞ്ചായത്തുകളാണ് 10 വരെയുള്ള പട്ടികയിലുള്ളത്. വേങ്ങര പഞ്ചായത്താണ് പട്ടികയിൽ പിറകിലുള്ളത്. 50.99 ശതമാനമാണ് പദ്ധതി വിഹിതം ചെലവഴിച്ചത്. തിരൂർ, നിലമ്പൂർ, പരപ്പനങ്ങാടി നഗരസഭകളുമാണ് പട്ടികയിൽ പിറകിൽ നിൽക്കുന്ന മറ്റ് തദ്ദേശ സ്ഥാപനങ്ങൾ. ജില്ല പഞ്ചായത്ത് 58.72 ശതമാനമാണ് പദ്ധതി വിഹിതം ചെലവഹിച്ചത്.മലപ്പുറം ജില്ലയിൽ ട്രഷറികളിലായി ഇനിയും പരിഗണ...
റമസാൻ അവസാന പത്തിലേക്ക്; പ്രാർഥനാ മുഖരിതമായി പള്ളികളും വീടുകളും
Local

റമസാൻ അവസാന പത്തിലേക്ക്; പ്രാർഥനാ മുഖരിതമായി പള്ളികളും വീടുകളും

perinthalmanna radiodate: 01-04-2024പെരിന്തൽമണ്ണ: വിശ്വാസി ഹൃദയങ്ങളെ ഭക്തി സാന്ദ്രമാക്കി റമസാൻ അവസാന പത്തിലേക്ക് കടന്നു. കാരുണ്യത്തിന്റെയും പാപ മോചനത്തിന്റെയും പത്തുകൾ പിന്നിട്ടാണ് വിശുദ്ധമാസം നരക മോചനത്തിന്റെ അവസാന പത്തിലേക്ക് കടന്നത്. പള്ളികളും വീടുകളും ഇനി പ്രാർഥനാ മുഖരിതമാകും. പള്ളികളിൽ ഇഅ്തികാഫ് ഇരിക്കുന്നവരുടെ എണ്ണം വർധിക്കും.ആയിരം രാത്രികളെക്കാൾ പുണ്യമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ലൈലത്തുൽ ഖദർ ആണ് അവസാന പത്തിലെ പ്രധാന പ്രത്യേകത. പള്ളികളിലും മറ്റു സ്ഥാപനങ്ങളിലും പ്രാർഥനാ സംഗമങ്ങൾ നടക്കും. മഅദിൻ അക്കാദമി സംഘടിപ്പിക്കുന്ന പ്രാർഥനാ സംഗമം 6ന് നടക്കും. റമസാൻ അവസാന പത്തിലേക്ക് കടന്നതോടെ ജില്ലയിലെ പെരുന്നാൾ വിപണിയും സജീവമായി. പകൽ കടുത്ത ചൂടായതിനാൽ നോമ്പ് തുറന്നതിന് ശേഷമാണ് പലയിടങ്ങളിലും വിപണി സജീവമാകുന്നത്. ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലെല്ലാം പെരുന്നാൾ വിപണി ചൂടുപിടിച്ചു തുടങ്ങി. ...
വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക വില കുറച്ചു
Local

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക വില കുറച്ചു

Perinthalmanna RadioDate: 01-04-2024പാചക വാതകത്തിന്റെ വില കുറച്ച് എണ്ണ വിപണന കമ്പനികള്‍. വാണിജ്യ ആവശ്യത്തിനുള്ള 19 കിലോ എല്‍ പി ജിയുടേയും 5 കിലോ എഫ് ടി എല്‍ (ഫ്രീ ട്രേഡ് എല്‍പിജി) സിലിണ്ടറുകളുടെയും വിലയാണ് കുറച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നടപടി. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയും അഞ്ച് കിലോഗ്രാം എഫ് ടി എല്‍ സിലിണ്ടറിന് 7.50 രൂപയുമാണ് കുറച്ചത്.അതേസമയം ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വിലയില്‍ മാറ്റമില്ല. വിലയിലെ പരിഷ്‌കാരം ഇന്ന് മുതല്‍ നിലവില്‍ വരും. എല്ലാ മാസവും ഒന്നാം തിയതിയും 15-ാം തിയതിയും പാചക വാതക വിലയില്‍ പരിഷ്‌കാരം ഏര്‍പ്പെടുത്താറുണ്ട്. പുതുക്കിയ വില പ്രകാരം ഇന്ന് മുതല്‍ ഡല്‍ഹിയിലെ വില 1764.50 ആയി നിജപ്പെടുത്തിയതായി എണ്ണ വിപണന കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradi...
നിലമ്പൂർ റെയിൽപ്പാത വൈദ്യുതീകരണം പൂർത്തിയാകുമ്പോൾ കൂടുതൽ ജാഗ്രത വേണം
Local

നിലമ്പൂർ റെയിൽപ്പാത വൈദ്യുതീകരണം പൂർത്തിയാകുമ്പോൾ കൂടുതൽ ജാഗ്രത വേണം

Perinthalmanna RadioDate: 01-04-2024അങ്ങാടിപ്പുറം: നിലമ്പൂർ- ഷൊർണൂർ റെയിൽപ്പാതയിൽ വൈദ്യുതീകരണ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ പാതയുടെ സമീപങ്ങളിൽ താമസിക്കുന്നവരും റെയിൽവേ സ്റ്റേഷനുകളിൽ എത്തുന്നവരും കൂടുതൽ ജാഗ്രത പാലിക്കേണ്ടിവരും. ട്രാക്കിൽ ഇരിക്കുന്നത്, വൈദ്യുതി തൂണുകളിൽ ചാരിനിൽക്കുന്നത് ഒക്കെ ഒഴിവാക്കുന്നതാണ് നല്ലത്. എർത്തിങ് ശരിയല്ലെങ്കിൽ അപകട സാധ്യതയുണ്ട്. 25 കെ.വി. ഓവർഹെഡ് ഇലക്ട്രിക്കൽ ലൈനിന്റെ രണ്ട് മീറ്റർ ചുറ്റളവിൽ വന്നാലും നല്ല രീതിയിൽ ഷോക്കേൽക്കാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന സൂചന.25 കെ.വി. ലൈൻ ഓഫ് ചെയ്താലും അതിൽ നാല് കെ.വി. വൈദ്യുതി വരെ ഉണ്ടാവും. എർത്ത് ചെയ്തത് പൊട്ടിയതായി ശ്രദ്ധയിൽപ്പെട്ടാൽ എത്രയും പെട്ടെന്ന് ബന്ധപ്പെട്ടവരെ വിവരമറിയിക്കണം. നിലമ്പൂർ മുതൽ ഷൊർണൂർ വരെയുള്ള 66 കിലോമീറ്ററാണ് വൈദ്യുതീകരിക്കുന്നത്. ഇതിന്റെ പരിശോധനകൾക്കായി ഓവർ ഹെഡ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ഷൻ വാൻ (ഒ.എച...
പാലക്കാട്‌- കോഴിക്കോട് ഗ്രീൻഫീല്‍ഡ് പാതയില്‍ സ്ഥാപിക്കുന്നത് 14 ടോള്‍ ബൂത്തുകള്‍
Local

പാലക്കാട്‌- കോഴിക്കോട് ഗ്രീൻഫീല്‍ഡ് പാതയില്‍ സ്ഥാപിക്കുന്നത് 14 ടോള്‍ ബൂത്തുകള്‍

Perinthalmanna RadioDate: 01-04-2024പാലക്കാട് -കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന നിർദിഷ്ട ഗ്രീൻ ഫീല്‍ഡ് ദേശീയ പാതയില്‍ (എൻ.എച്ച്‌ 966) സ്ഥാപിക്കുന്നത് 14 ടോള്‍ ബൂത്തുകള്‍. പ്രവേശന കവാടത്തിനും അന്തിമ കവാടത്തിനും പുറമെ സർവിസ് റോഡുകളില്‍ നിന്നുള്ള കവാടങ്ങളുമായി ബന്ധപ്പെടുത്തിയും ടോള്‍ ബൂത്തുകള്‍ നിർദേശിച്ചിട്ടുണ്ട്. ഇവയില്‍ ഏഴെണ്ണം പാലക്കാട് ജില്ലയിലാണ്.പാതക്കായുള്ള സ്ഥലമെടുപ്പ് ദേശീയപാത അതോറിറ്റി ഏറക്കുറെ പൂർത്തിയാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസമാണ് നിർമാണ ഘട്ടത്തിലെ പാരിസ്ഥിതികാനുമതിക്കായുള്ള പൊതു തെളിവെടുപ്പ് പാലക്കാട്ട് നടന്നത്. എൻ.എച്ച്‌ 544നെയും എൻ.എച്ച്‌ 66നെയും ബന്ധിപ്പിച്ചുള്ള ഈ നിയന്ത്രിത പ്രവേശന നാലുവരിപ്പാതയുടെ ദൈർഘ്യം 120.84 കിലോമീറ്ററാണ്. പാത യാഥാർഥ്യമാകുന്നതോടെ യാത്രസമയം നാല് മണിക്കൂറില്‍ നിന്ന് ഒന്നര മണിക്കൂറായി ചുരുങ്ങുമെന്നതാണ് മെച്ചം. മണിക്കൂറില്‍ 80 -100 കിലോമീറ്റർ ...