പെരിന്തല്‍മണ്ണ നഗരസഭ ജോബ് സ്‌റ്റേഷന്‍ ഉദ്‌ഘാടനം ചെയ്‌തു
Perinthalmanna RadioDate: 01-04-2025പെരിന്തല്‍മണ്ണ: തൊഴില്‍ അന്വേഷകരെ വിപുലമായ ക്യാമ്പയിന്‍ വഴി മൊബിലൈസ് ചെയ്‌ത് മൂന്നുലക്ഷം പേര്‍ക്ക് തൊഴിലും രണ്ട് ലക്ഷം വിദ്യാര്‍ഥികള്‍ക്ക് നൈപുണ്യ വികസനവും നല്‍കാന്‍ ലക്ഷ്യമിട്ട് സംസ്‌ഥാന സര്‍ക്കാര്‍ ആരംഭിച്ച വിജ്‌ഞാനകേരളം പദ്ധതിക്ക് പെരിന്തല്‍മണ്ണ നഗരസഭയില്‍ തുടക്കമായി.നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജോബ് സ്‌റ്റേഷന്റെ ഉദ്‌ഘാടനം മുന്‍ ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിര്‍വഹിച്ചു.നഗരസഭ ചെയര്‍മാന്‍ പി. ഷാജി അധ്യക്ഷത വഹിച്ചു. തൊഴില്‍ അന്വേഷകരെയും തൊഴില്‍ ദാതാക്കളെയും പരസ്‌പരം ബന്ധപ്പെടുത്തുന്ന ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്‌റ്റം എന്ന സമഗ്ര ഓണ്‍ലൈന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. 19നും 59നും ഇടയ്‌ക്ക് പ്രായമുള്ള അഭ്യസ്‌തവിദ്യര്‍ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്...





