Tag: 010426

തിരഞ്ഞെടുപ്പ് ദിവസം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വേതനത്തോട് കൂടിയ അവധി

Local

തിരഞ്ഞെടുപ്പ് ദിവസം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വേതനത്തോട് കൂടിയ അവധി

Perinthalmanna RadioDate: 01-04-2026 സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ദിനമായ ഏപ്രില്‍ ഒന്‍പതിന് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും വേതനത്തോടുകൂടിയ അവധി അനുവദിച്ചു. ലേബര്‍ കമ്മീഷണര്‍ സഫ്‌ന നസറുദീന്‍ പുറത്തിറക്കിയ ഉത്തരവിലാണ് ഇത് വ്യക്തമാക്കുന്നത്. ഷോപ്‌സ് ആന്‍ഡ് കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം ബാധകമാണ്. ഐടി, വ്യവസായ, പ്ലാന്റേഷന്‍, നിര്‍മാണ മേഖലകളിലെ തൊഴിലാളികള്‍ക്കും ഈ അവധി ലഭിക്കും.അവധി അനുവദിക്കുന്നതിന്റെ പേരില്‍ ജീവനക്കാരുടെ വേതനം കുറയ്ക്കുകയോ വെട്ടിക്കുറക്കുകയോ ചെയ്യാന്‍ പാടില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. അവധി അനുവദിക്കാത്ത പക്ഷം തൊഴിലാളികള്‍ക്ക് വേതനം നല്‍കേണ്ടതുണ്ടെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം, ജോലിയുടെ സ്വഭാവം കാരണം അവധി നല്‍കുന്നത് സ്ഥാപനത്തിന് ഗുരുതരമായ ന...
ഇന്ന് മുതൽ നിലമ്പൂർ കോട്ടയം എക്‌സ്പ്രസിന്റെ  സമയത്തിൽ മാറ്റം

Local

ഇന്ന് മുതൽ നിലമ്പൂർ കോട്ടയം എക്‌സ്പ്രസിന്റെ  സമയത്തിൽ മാറ്റം

Perinthalmanna RadioDate: 01-04-2026 ഷൊർണൂർ: ഏപ്രിൽ ഒന്നു മുതൽ ഷൊർണൂർ ജംക്‌ഷൻ റെയിൽവേ സ്‌റ്റേഷനിൽ എത്തുന്ന 2 ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുമെന്നു റെയിൽവേ അറിയിച്ചു. വൈകിട്ട് 4.25നു ഷൊർണൂരിൽ എത്തി 4.30ന് യാത്ര ആരംഭിക്കുന്ന നിലമ്പൂർ റോഡ് - കോട്ടയം എക്‌സ്പ്രസ് (16325) വൈകിട്ട് 4.50നു ‌സ്റ്റേഷനിലെത്തി 4.55ന് ആകും പുറപ്പെടുക. രാവിലെ 8.40നു ഷൊർണൂരിൽ എത്തി 8.45നു യാത്ര ആരംഭിക്കുന്ന കണ്ണൂർ ആലപ്പുഴ എക്‌സ്പ്രസ് (16308) 8.50ന് സ്‌റ്റേഷനിൽ എത്തി 8.55നാണു പുറപ്പെടുക. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/FXWqNeniW...
ഡിജിറ്റല്‍ പണമിടപാടുകളില്‍ മുതല്‍ ട്രെയിന്‍ ടിക്കറ്റ് ക്യാന്‍സലേഷനിൽ വരെ ഇന്നുമുതല്‍ മാറ്റങ്ങള്‍

Local

ഡിജിറ്റല്‍ പണമിടപാടുകളില്‍ മുതല്‍ ട്രെയിന്‍ ടിക്കറ്റ് ക്യാന്‍സലേഷനിൽ വരെ ഇന്നുമുതല്‍ മാറ്റങ്ങള്‍

Perinthalmanna RadioDate: 01-04-2026 ഒരു സാമ്പത്തിക വര്‍ഷം കൂടി പടിയിറങ്ങി. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും പശ്ചിമേഷ്യന്‍ സംഘര്‍ഷവും സ്വാധീനിച്ച ..നിരവധി മാറ്റങ്ങളുണ്ടായ വര്‍ഷം കൂടിയാണ് കടന്നുപോകുന്നത്. ഇന്ന് മുതല്‍ പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുകയാണ്. ഇക്കുറിയും സാമ്പത്തിക മേഖലയില്‍ വലിയ മാറ്റങ്ങളുണ്ട്. ആ മാറ്റങ്ങള്‍ എന്തെന്ന് പരിശോധിക്കാം. *ആദായ നികുതി, പാന്‍ എന്നിവയുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍*1961ലെ ആദായ നികുതി നിയമത്തിന് പകരം പുതിയ ഇന്‍കം ടാക്സ് ആക്ട് 2025 നിലവില്‍ വരുമെന്നതാണ് പ്രധാനമാറ്റം. (FY), അസസ്‌മെന്റ് ഇയര്‍( AY), പ്രീവിയസ് ഇയര്‍(PY) എന്നീ പദങ്ങള്‍ ഒഴിവാക്കി ഇനി ‘ടാക്സ് ഇയര്‍ (TY)’ മാത്രം രേഖപ്പെടുത്തും.നികുതി സംവിധാനം കൂടുതല്‍ ലളിതമാക്കുകയാണ് ലക്ഷ്യം. സെക്ഷന്‍ 87A പ്രകാരം 12 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് നികുതി ഇളവ് ലഭിച്ചേക്കാം.മറ്റൊരു പ്രധാനമാറ്റം പാന്‍ കാര്‍ഡ് ഉപ...
പാചകവാതക വില കൂട്ടി; വാണിജ്യ സിലിണ്ടറിന് വര്‍ധിച്ചത് 195.50 രൂപ

Local

പാചകവാതക വില കൂട്ടി; വാണിജ്യ സിലിണ്ടറിന് വര്‍ധിച്ചത് 195.50 രൂപ

Perinthalmanna RadioDate: 01-04-2026 പശ്ചിമേഷ്യന്‍ യുദ്ധം തുടരുന്നതിനിടെ രാജ്യത്തെ വാണിജ്യ സിലിണ്ടറുകള്‍ക്ക് വില കുത്തനെ വര്‍ധിപ്പിച്ചു. 195 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്. രാജ്യാന്തര തലത്തില്‍ ഇന്ധനവില കുതിച്ചുയര്‍ന്നതോടെയാണ് നടപടി. മാര്‍ച്ച് ഒന്നിന് 114 രൂപ 50  പൈസ വര്‍ധിപ്പിച്ചിരുന്നു. പുതുക്കിയ വര്‍ധനയോടെ 19 കിലോ സിലിണ്ടറിന് ഡല്‍ഹിയില്‍ 2078.50 പൈസ നല്‍കേണ്ടി വരും. അതേസമയം, ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. മാര്‍ച്ച് ഏഴിന് ഗാര്‍ഹിക സിലിണ്ടറിന്‍റെ വില 60 രൂപ വര്‍ധിപ്പിച്ചിരുന്നു. 920 രൂപയാണ് കൊച്ചിയില്‍ 14.2 കിലോയുള്ള ഗാര്‍ഹിക സിലിണ്ടറിന് വില. അഞ്ചു കിലോയുടെ ചെറിയ സിലിണ്ടറിന് 51 രൂപയും വര്‍ധിപ്പിച്ചു.ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയും, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ രാജ്യാന്തര നിരക്ക് അനുസരിച്ച് എല്ലാമാസവും വിലനിരക്ക് പുതുക്കാറുണ്ട്. പശ്ചിമേഷ്യയില്‍ യുദ്ധ...
വേനലവധിക്കായി സ്കൂളുകൾ അടച്ചു; പരീക്ഷാച്ചൂടൊഴിഞ്ഞ് ഇനി ആഘോഷക്കാലം

Local

വേനലവധിക്കായി സ്കൂളുകൾ അടച്ചു; പരീക്ഷാച്ചൂടൊഴിഞ്ഞ് ഇനി ആഘോഷക്കാലം

Perinthalmanna RadioDate: 01-04-2026 *പെരിന്തൽമണ്ണ:* അറിവിന്റെയും സൗഹൃദത്തിന്റെയും പുതിയ പാഠങ്ങൾ സമ്മാനിച്ച ഒരു അധ്യയന വർഷത്തിന് വിരാമമിട്ട് സംസ്ഥാനത്തെ സ്കൂളുകൾ മധ്യവേനലവധിക്കായി അടച്ചു. എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് പിന്നാലെ എട്ട്, ഒൻപത് ക്ലാസുകളിലെയും മറ്റ് താഴെ ക്ലാസുകളിലെയും പരീക്ഷകൾ ഇന്നലെ പൂർത്തിയായതോടെ വിദ്യാർഥികൾ ഇനി രണ്ടുമാസം നീളുന്ന അവധിക്കാലത്തിന്റെ ആവേശത്തിലേക്കാണ്.ജില്ലയിൽ ഇത്തവണ 80,947 വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് മേഖലകളിലായി 305 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷാ നടത്തിപ്പ്.  അവസാന പരീക്ഷയായ ബയോളജി ഏറെ എളുപ്പമായിരുന്നുവെന്ന ആശ്വാസത്തിലാണ് വിദ്യാർഥികൾ. സാമൂഹിക ശാസ്ത്രം ഒഴികെയുള്ള ഭൂരിഭാഗം വിഷയങ്ങളും വിദ്യാർഥികൾക്ക് വലിയ പ്രയാസം സൃഷ്ടിച്ചില്ലെന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ കഴിഞ്ഞ ശനിയാഴ്ച തന...