Tag: 010525

പെരിന്തൽമണ്ണ എം.എൽ.എ ഓഫീസ് പൊന്ന്യാംകുർശ്ശിയിലേക്ക് മാറ്റി
Local

പെരിന്തൽമണ്ണ എം.എൽ.എ ഓഫീസ് പൊന്ന്യാംകുർശ്ശിയിലേക്ക് മാറ്റി

Perinthalmanna RadioDate: 01-05-2025പെരിന്തൽമണ്ണ: നജീബ് കാന്തപുരം എം.എൽ.എയുടെ മണ്ഡലം ക്യാമ്പ് ഓഫീസ് പൊന്ന്യാംകുർശ്ശിയിലേക്ക് മാറ്റി. നിലവിൽ ജൂബിലി റോഡിലായിരുന്നു ഓഫീസ് പ്രവർത്തിച്ചിരുന്നത്. മണ്ണാർക്കാട് റോഡിൽ പൊന്ന്യാംകുർശ്ശിയിൽ നിന്നും ഐ.എസ്.എസ് കോളേജ് റോഡിൽ നിന്നും 150 മീറ്റർ ദൂരമാണ് പുതിയ എം.എൽ.എ ഓഫീസിലേക്കുള്ളത്. മെയ് 1 മുതലാണ് എം.എൽ.എ ഓഫീസ് പൊന്ന്യാംകുറുശ്ശിയിലേക്ക് മാറ്റിയത്.………………………………………..കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുകപെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/J7NWdxCLJpk9T56B3gQkSz®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
പെരിന്തൽമണ്ണക്കാരൻ വിഘ്നേഷ് പുത്തൂര്‍ ഐപിഎല്ലില്‍ നിന്ന് പുറത്ത്
Local

പെരിന്തൽമണ്ണക്കാരൻ വിഘ്നേഷ് പുത്തൂര്‍ ഐപിഎല്ലില്‍ നിന്ന് പുറത്ത്

Perinthalmanna RadioDate: 01-05-2025പെരിന്തൽമണ്ണ: പെരിന്തൽമണ്ണക്കാരൻ വിഘ്നേഷ് പുത്തൂർ മുംബൈ ഇന്ത്യൻസ് ടീമിൽ നിന്നും പുറത്ത്. പരിക്കാണ് 24കാരനായ മലയാളി താരത്തിന് വിനയായത്. പകരക്കാരനായി ലെഗ് സ്പിന്നർ 31 കാരൻ രഘു ശർമയെ മുംബൈ ടീമിലെടുത്തു.അരങ്ങേറ്റ മത്സരത്തിൽ തന്നെ മൂന്ന് വിക്കറ്റോടെ ശ്രദ്ധ നേടിയ വിഘ്‌നേഷ്, മുംബൈക്കായി അഞ്ച് മത്സരത്തിൽ നിന്ന് ആറ് വിക്കറ്റുകൾ നേടിയിരുന്നു. പകരക്കാരനായി ടീമിലെടുത്ത രഘു ശർമ, ആഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബിനും പോണ്ടിച്ചേരിക്കും വേണ്ടി ജേഴ്സിയണിഞ്ഞ താരമാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ പതിനൊന്ന് മത്സരത്തിൽ നിന്ന് 57 വിക്കറ്റുകൾ രഘു സ്വന്തമാക്കിയിട്ടുണ്ട്.കളത്തിന് പുറത്തായെങ്കിലും വിഘ്‌നേഷ് മുംബൈ ടീമിന്റെ കൂടെ തുടരും. പരിക്ക് ഭേദമാവുന്നത് വരെ താരം മെഡിക്കൽ ടീമിന്റെ നിരീക്ഷണത്തിൽ ആയിരിക്കുമെന്നും മുംബൈ ഇന്ത്യൻസ് അറിയിച്ചു.®Perinthalmanna Radioവാർത്ത...
വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു
Local

വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു

Perinthalmanna RadioDate: 01-05-2025വാണിജ്യാവശ്യങ്ങള്‍ക്കുള്ള 19 കിലോയുടെ പാചക വാതക ഗ്യാസ് സിലിണ്ടറിന്‍റെ വില കുറച്ചു. 15.50 രൂപയാണ് കുറച്ചത്. അതേസമയം, ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല. പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.വാണിജ്യ സിലിണ്ടറിന്‍റെ വില കുറച്ചയത് ഹോട്ടലുകള്‍ക്കും റെസ്റ്റോറന്‍റുകള്‍ക്കും മറ്റു വാണിജ്യ സ്ഥാപനങ്ങള്‍ക്കും ഗുണകരമാകും. ഏപ്രിലിൽ വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 41 രൂപ കുരച്ചരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വില കുറച്ചത്. അതേ സമയം, കഴിഞ്ഞ മാസമാണ് ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വില വര്‍ധിപ്പിച്ചത്. ഏപ്രിൽ ഏഴിനാണ് ഗാര്‍ഹിക ഉപയോഗത്തിനുള്ള 14.2 കിലോയുടെ ഗ്യാസ് സിലിണ്ടറിന്‍റെ വിലയിൽ 50 രൂപ വര്‍ധിപ്പിച്ചത്.®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
കേരളത്തില്‍ ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത
Local

കേരളത്തില്‍ ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത

Perinthalmanna RadioDate: 01-05-2025കേരളത്തില്‍ ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ടാണ്. മേയ് ഒന്ന് മുതല്‍ മൂന്ന് വരെ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.കേരളത്തില്‍ പല ഇടങ്ങളിലായി ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കന്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്...