Tag: 010624

ഡ്യൂപ്ലിക്കേറ്റ് ആര്‍.സി ലഭിക്കാൻ ഇനി പൊലീസ് സർട്ടിഫിക്കറ്റ് വേണ്ട
Local

ഡ്യൂപ്ലിക്കേറ്റ് ആര്‍.സി ലഭിക്കാൻ ഇനി പൊലീസ് സർട്ടിഫിക്കറ്റ് വേണ്ട

Perinthalmanna RadioDate: 01-06-2024വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പിന് (ആർ.സി) പൊലീസ് റിപ്പോർട്ട്​ ഒഴിവാക്കി ഗതാഗത വകുപ്പ്​. കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.നിലവില്‍ ആര്‍.സിയുടെ ഡ്യൂപ്ലിക്കേറ്റിന്​ പൊലീസ് സ്‌റ്റേഷനില്‍നിന്നുള്ള ലോസ്റ്റ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായിരുന്നു. ആര്‍.സി കാണാതായെന്നും വീണ്ടെടുക്കുക സാധ്യമല്ലെന്നുമാണ് പൊലീസ് സാക്ഷ്യപ്പെടുത്തി നൽകേണ്ടിയിരുന്നത്​. ഈ നടപടിക്രമമാണ്​ ഒഴിവാക്കിയത്​.പത്രപരസ്യം നല്‍കിയ അതിന്റെ പകര്‍പ്പ് ഹാജരാക്കി ആര്‍.സി പകര്‍പ്പിന് അപേക്ഷിക്കാം. വാഹന രജിസ്‌ട്രേഷന്‍ രേഖകള്‍ ഓണ്‍ലൈനില്‍ ലഭ്യമായതിനാല്‍ അസ്സല്‍ പകര്‍പ്പുകളുടെ ഉപയോഗം കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പകര്‍പ്പ് എടുക്കാനുള്ള നടപടിക്രമം ലഘൂകരിച്ചത്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ...
കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രം അടച്ചിടും 
Local

കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രം അടച്ചിടും 

Perinthalmanna RadioDate: 01-06-2024പെരിന്തൽമണ്ണ: മഴക്കെടുതി കാരണം പെരിന്തൽമണ്ണയിലെ വിനോദ സഞ്ചാര കേന്ദ്രമായ കൊടികുത്തിമല ഇക്കോ ടൂറിസം ഇന്ന്  01-06-2024 (ശനി) മുതൽ 03-06-2024 (തിങ്കൾ) വരെ അടച്ചിടുമെന്നും വിനോദ സഞ്ചാരികൾക്ക് പ്രവേശനം ഉണ്ടാകില്ലെന്നും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ നിലമ്പൂർ സൗത്ത് ഡിവിഷൻ അറിയിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/EhRKuwqjHKr32SfYjEBli4---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
അതിശക്തമായ മഴ സാധ്യത; മലപ്പുറം ജില്ലയിൽ ഇന്ന് റെഡ് അലർട്ട്
Local

അതിശക്തമായ മഴ സാധ്യത; മലപ്പുറം ജില്ലയിൽ ഇന്ന് റെഡ് അലർട്ട്

മലപ്പുറം ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കാന്‍ നിര്‍ദേശംPerinthalmanna RadioDate: 01-06-2024പെരിന്തൽമണ്ണ: അതിശക്തമായ മഴ സാധ്യത മുൻനിർത്തി തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശനിയാഴ്ച ( ജൂൺ ഒന്ന്) റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.മലപ്പുറത്ത് ഇന്ന് (ശനി) റെഡ് അലര്‍ട്ടായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ജില്ലയിലെ മുഴുവന്‍ ഖനന പ്രവര്‍ത്തനങ്ങളും ഉടന്‍ നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് നിര്‍ദേശം നല്‍കി. ജില്ലാ ജിയോളജിസ്റ്റ് ഇത് ഉറപ്പു വരുത...
കുന്നപ്പള്ളിയിൽ കിണർ ഇടിഞ്ഞ് രണ്ടുപേർ മണ്ണിനടിയിൽ കുടുങ്ങി
Local

കുന്നപ്പള്ളിയിൽ കിണർ ഇടിഞ്ഞ് രണ്ടുപേർ മണ്ണിനടിയിൽ കുടുങ്ങി

Perinthalmanna RadioDate: 01-06-2024പെരിന്തൽമണ്ണ: കുന്നപ്പള്ളി കളത്തിലക്കരയിൽ കിണർ പണി നടക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് രണ്ട് തൊഴിലാളികൾ കിണറിൽ അകപ്പെട്ടു. കളത്തിലക്കര പള്ളിയാൽത്തൊടി ഹംസയുടെ ഉടമസ്‌ഥതയിലുള്ള പഴയ കിണർ സൈഡ് കെട്ടി പുനരുദ്ധീകരണ പ്രവർത്തനം നടത്തുന്നതിനിടെയാണ് ഇന്ന് അല്പം മുൻപ് അപകടം നടന്നത്. അരയ്ക്ക് താഴോട്ട് മുഴുവനായും മണ്ണിടിഞ്ഞുവീണ് മൂടിയിട്ട് ഇളകാൻ കഴിയാത്ത നിലയിൽ ആയിരുന്നു.വിവരം അറിഞ്ഞെത്തിയ പോലീസ്, പെരിന്തൽമണ്ണ ഫയർ & റെസ്ക്യൂ , ട്രോമാ കെയർ പ്രവർത്തകരും  സിവിൽ ഡിഫൻസും ചേർന്ന് നടത്തിയ രക്ഷാ പ്രവർത്തനത്തിൽ രണ്ടു പേരെയും പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാ പ്രവർത്തകർ എത്തും മുൻപ് തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ കിണറിലിറങ്ങി മണ്ണ് മാറ്റിക്കൊണ്ട് അവസരോചിതമായ ഇടപെടൽ നടത്തിയത് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിക്കാതിരിക്കാൻ സഹായകരമായി എന്നത് പ്രത്യേ...
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വിലകുറഞ്ഞു
Local

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വിലകുറഞ്ഞു

Perinthalmanna RadioDate: 01-06-2024വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതകത്തിന്റെ വിലകുറഞ്ഞു. സിലിണ്ടറിന് 70.50 രൂപയാണ് കുറഞ്ഞത്. 1,685.50 രൂപയാണ് കൊച്ചിയിലെ പുതിയ നിരക്ക്. നേരത്തെ 1,756 രൂപയായിരുന്നു വില.ഹോട്ടലുകളില്‍ ഉള്‍പ്പെടെ ഉപയോഗിക്കുന്ന വാണിജ്യ ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള പാചകവാതകത്തിന്റെ വില കുറഞ്ഞത്. അതേസമയം, ഗാർഹിക ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള പാചകവാതകത്തിന്റെ വിലയില്‍ മാറ്റമില്ല................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/EhRKuwqjHKr32SfYjEBli4---------------------------------------------...
അങ്ങാടിപ്പുറത്ത് ഇന്ന് 11 മണിവരെ കടമുടക്കം
Local

അങ്ങാടിപ്പുറത്ത് ഇന്ന് 11 മണിവരെ കടമുടക്കം

Perinthalmanna RadioDate: 01-06-2024അങ്ങാടിപ്പുറം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അങ്ങാടിപ്പുറം യൂണിറ്റ് വാർഷിക ജനറൽ ബോഡി നടക്കുന്നതിനാൽ ഇന്ന് (ശനി) 11 മണിവരെ അങ്ങാടിപ്പുറത്ത് കടമുടക്കം ആയിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/EhRKuwqjHKr32SfYjEBli4---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
കാല്‍നടയാത്ര പോലും ദുസ്സഹമായി അങ്ങാടിപ്പുറം എഫ്സിഐ റോഡ്
Local

കാല്‍നടയാത്ര പോലും ദുസ്സഹമായി അങ്ങാടിപ്പുറം എഫ്സിഐ റോഡ്

Perinthalmanna RadioDate: 01-06-2024അങ്ങാടിപ്പുറം: 40 വർഷത്തിലേറെയായി അറ്റകുറ്റപ്പണികളോ, മറ്റു ടാറിംഗ് പ്രവൃത്തികളോ നടത്താതെ കാല്‍നട പോലും ദുസ്സഹമായി തീർന്നിരിക്കുകയാണ് ഗുഡ് ഷെഡ് (എഫ് സിഐ റോഡ് ) റോഡില്‍. അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പടുത്തി പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്താനുള്ള പ്രാഥമിക നടപടികള്‍ മാസങ്ങള്‍ക്ക് മുമ്ബ് റെയില്‍വേ ഏറ്റെടുത്തിരുന്നുവെങ്കിലും മറ്റു നടപടികളൊന്നുമായില്ല.അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനിലെ രണ്ടാംഘട്ട പ്രവൃത്തികള്‍ തുടങ്ങുന്നതോടുകൂടി ഈ റോഡിന്‍റെ നിർമാണ പ്രവൃത്തികളും ആരംഭിക്കും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. പെരിന്തല്‍മണ്ണ ഭാഗത്തുനിന്നും യാത്രക്കാർക്ക് അനായാസം പോകാനും വരുവാനും ഏറെ പ്രയോജനകരമായ റോഡാണിത്. എഫ്സിഐ ഗോഡൗണിലേക്ക് അരികയറ്റി പോകുന്ന ലോറികള്‍ ഇതുവഴിയാണ് വന്നും പോയും കൊണ്ടിരിക്കുന്നത്. പത്ത് മീറ്റർ വീതിയില്‍ കോണ്‍ക്രീറ്റ് റോഡാണ് റെയില്‍വേ രണ്ടാം ഘ...