Tag: 010725

അങ്ങാടിപ്പുറം മേൽപ്പാലത്തിൽ റീടാറിങ് നടത്തണമെന്ന് ആവശ്യം<br>
Local

അങ്ങാടിപ്പുറം മേൽപ്പാലത്തിൽ റീടാറിങ് നടത്തണമെന്ന് ആവശ്യം

Perinthalmanna RadioDate: 01-07-2025അങ്ങാടിപ്പുറം: ദേശീയ പാത അടച്ചിട്ട ഘട്ടത്തിൽ അങ്ങാടിപ്പുറം മേൽപ്പാലം റീടാറിങ് കൂടി നടത്തുന്നത് ആലോചിക്കണമെന്ന് ആവശ്യം. കനത്ത ചൂടിൽ റോഡിലെ ടാർ ഒരു വശത്തേക്ക് ഉരുകി ഒലിച്ചിറങ്ങിയും കുഴികൾ രൂപപ്പെട്ട് മേൽപ്പാലത്തിന്റെ സ്ലാബുകൾ കാണുന്ന രീതിയിലാണ് ഇപ്പോൾ. പാലത്തിലെ റോഡിൻ്റെ അരിക് ചില ഭാഗങ്ങിൽ ഉയരം കൂടിയതിനാൽ ഇരുചക്ര വാഹനങ്ങൾ ഇതിൽ നിന്ന് തെന്നി മറ്റു വലിയ വാഹനങ്ങളിൽ തട്ടി അപകടത്തിൽ പെടുന്ന സ്ഥിതിയുണ്ട്. വലിയ വാഹനങ്ങൾക്ക് റോഡിലെ ഈ ഉയരങ്ങൾ ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ദിവസങ്ങളോളം അടച്ചിടുന്ന മേൽപ്പാലത്തിൽ റോഡിലെ ഈ പണികൾ കൂടി തീർക്കുകയാണെങ്കിൽ ഇനി ടാറിങ്ങിന് വേണ്ടി മേൽപ്പാലം മറ്റൊരു സമയത്ത് അടച്ചിടേണ്ട ആവശ്യമില്ല എന്നാണ് യാത്രക്കാരും ഡ്രൈവർമാരും പറയുന്നത്.  ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പ...
പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റ്; ആകെ ലഭിച്ചത് 53,789 അപേക്ഷകൾ<br>
Local

പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റ്; ആകെ ലഭിച്ചത് 53,789 അപേക്ഷകൾ

Perinthalmanna RadioDate: 01-07-2025പ്ലസ് വൺ സപ്ലിമെൻ്ററി അലോട്മെന്റിൽ പരിഗണിക്കാൻ ആകെ ലഭിച്ചത് 53,789 അപേക്ഷകൾ. ഇതിൽ 48,223 പേരും മുഖ്യഘട്ടത്തിൽ അലോട്മെന്റ് ലഭിക്കാത്തതിനാൽ പുതിയ ഓപ്ഷനുകൾചേർത്ത് അപേക്ഷ പുതുക്കിയതാണ്.പുതിയ അപേക്ഷകർ 5,566 മാത്രമാണ്. എസ് സി, എസ്ട‌ി വകുപ്പുകളുടെ മേൽനോട്ടത്തിലെ മോഡൽ ? റസി. സ്കൂളുകളിലേക്കുള്ള സപ്ലിമെന്ററി അലോട്മെന്റിന് 130 അപേക്ഷകൾ ലഭിച്ചു. മൂന്ന് സപ്ലിമെന്ററി അലോട്മെന്റുകളുണ്ടാകും. ഇതിൽ ആദ്യത്തേത് വ്യാഴാഴ്ച രാത്രി പ്രസിദ്ധീകരിക്കും. വെള്ളിയാഴ്ച രാവിലെ 10-നും ശനിയാഴ്‌ച വൈകീട്ട് അഞ്ചിനും മധ്യേ സ്‌കൂളിൽചേരാം.ഏകജാലകംവഴിയുള്ള മെറിറ്റിൽ 57,920 സീറ്റുകളാണുള്ളത്. ഈ സ്ഥാനത്ത് അപേക്ഷകൾ 53,789 ആണ്. ഇതിൽത്തന്നെ 6,344 കുട്ടികൾ ഒന്നിലധികം ജില്ലകളിലേക്ക് അപേക്ഷിച്ചവരാണ്. ഫലത്തിൽ ആകെ അപേക്ഷകർ 47,445 മാത്രമാണ്.ഇതുവരെ സ്കൂകൂളിൽ ചേർന്നത് 3,48,335 കുട്ടികൾഇതുവരെ പ്ലസ് വണിന് ചേർന...
അങ്ങാടിപ്പുറം മേൽപാലം അട‌ച്ചതോടെ പെരിന്തൽമണ്ണയിൽ കടുത്ത വ്യാപാരമാന്ദ്യം<br>
Local

അങ്ങാടിപ്പുറം മേൽപാലം അട‌ച്ചതോടെ പെരിന്തൽമണ്ണയിൽ കടുത്ത വ്യാപാരമാന്ദ്യം

Perinthalmanna RadioDate: 01-07-2025 പെരിന്തൽമണ്ണ:  മേൽപാലം പരിസരത്തെ റോ‍ഡ് പൂട്ടുകട്ട വിരിച്ച് ബലപ്പെടുത്തുന്നതിനായി ദേശീയപാത അടച്ചിട്ടതോടെ പെരിന്തൽമണ്ണയിൽ കടുത്ത വ്യാപാരമാന്ദ്യം. പെരിന്തൽമണ്ണയിൽ എത്തുന്ന യാത്രക്കാരുടെ എണ്ണം വലിയ തോതിൽ കുറഞ്ഞതാണു കാരണം. അത്യാവശ്യക്കാർ മാത്രമാണ് നഗരത്തിലേക്ക് വരുന്നത്.റോഡിന്റെ നിർമാണം രാത്രിയിൽ കൂടി നടത്തി അടിയന്തരമായി പൂർത്തീകരിക്കണമെന്ന് പെരിന്തൽമണ്ണ മർച്ചന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പെരിന്തൽമണ്ണ ഭാഗത്തേക്കു വരുന്നതിന് ടൗൺ ബസ് സർവീസ് കാര്യക്ഷമമായി നടത്തണമെന്നും കുരുക്ക് അനുഭവപ്പെടുന്ന മേഖലകളിൽ ആവശ്യത്തിന് പൊലീസിനെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് കലക്‌ടർക്ക് നിവേദനം നൽകി.  ---------------------------------------------Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
KSRTC ബസ് സ്റ്റേഷനുകളിലെ ഇന്ന് മുതൽ അന്വേഷണങ്ങൾക്ക് മൊബൈൽ നമ്പറുകൾ
Local

KSRTC ബസ് സ്റ്റേഷനുകളിലെ ഇന്ന് മുതൽ അന്വേഷണങ്ങൾക്ക് മൊബൈൽ നമ്പറുകൾ

Perinthalmanna RadioDate: 01-07-2025പെരിന്തൽമണ്ണ: കേരളത്തിലെ വിവിധ KSRTC ബസ്‌ സ്റ്റേഷനുകളിലെ ലാൻഡ് ഫോൺ നമ്പറുകൾ ഇന്ന് (ജൂലൈ 1) മുതൽ ഒഴിവാക്കി. പകരം യാത്രക്കാർക്ക് കൂടുതൽ സൗകര്യ പ്രദമാവുന്ന വിധത്തിൽ പുതിയ മൊബൈൽ ഫോൺ നമ്പറുകൾ നിലവിൽ വന്നു.🚌 KSRTC ബസ് സ്റ്റേഷനുകളുടെ പുതിയ മൊബൈൽ നമ്പറുകൾ (01-07-2025 മുതൽ നിലവിൽ)📍 സ്ഥലം  & നമ്പറുകൾ:📌 പെരിന്തൽമണ്ണ – 9188933806📌 പാലക്കാട് – 9188933800📌 മലപ്പുറം – 9188933803📌 പൊന്നാനി – 9188933807📌 തിരൂർ – 9188933808📌 തിരുവമ്പാടി – 9188933812📌 തൊട്ടിൽപ്പാലം – 9188933813📌 സുൽത്താൻബത്തേരി – 9188933819📌 ബാംഗ്ലൂർ സാറ്റലൈറ്റ് – 9188933820📌 മൈസൂർ – 9188933821📌 കാസർഗോഡ് – 9188933826📌 തിരുവനന്തപുരം സെൻട്രൽ – 9188933717📌 തൃശൂർ – 9188933797📌 ആലുവ – 9188933776📌 ആറ്റിങ്ങൽ – 9188933701📌 കന്യാകുമാരി – 9188933711📌 ചെങ്ങന്നൂർ – 9188933750📌 ചങ്ങനാശ്ശേരി – 9188933757📌 ചേർത...
പെരിന്തൽമണ്ണയിൽ രണ്ടിടത്ത് പുലിയെ കണ്ടതായി നാട്ടുകാർ<br>
Local

പെരിന്തൽമണ്ണയിൽ രണ്ടിടത്ത് പുലിയെ കണ്ടതായി നാട്ടുകാർ

Perinthalmanna RadioDate: 01-07-2025 പെരിന്തൽമണ്ണ: നഗര പരിസരത്ത് രണ്ടിടങ്ങളിൽ പുലിയെ കണ്ടതായി നാട്ടുകാർ. പാണമ്പി ഇടിഞ്ഞാടി ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്തിനു സമീപവും വലമ്പൂരിലുമാണ് ഇന്നലെ പുലിയെ കണ്ടതായി പറയുന്നത്. ഇടിഞ്ഞാടിയിൽ രാജന്റെ വീട്ടിൽനിന്ന് 2 ആട്ടിൻകുട്ടികളെ കാണാതായിട്ടുണ്ട്. പരിസരത്ത് പുലിയെന്ന് സംശയിക്കുന്ന ജീവിയുടെ കാലടയാളം കണ്ടതായി പറയുന്നു.വലമ്പൂരിൽ ഇന്നലെ വൈകിട്ട് റോഡിനു സമീപത്തെ മതിലിനു മുകളിൽ കയറി ഓടിമറഞ്ഞതായാണു പറയുന്നത്. ഇവിടെ തിരച്ചിൽ നടത്തിയെങ്കിലും സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താനായില്ല.പുലി ഓടിമറഞ്ഞതായി പറയുന്ന ഭാഗത്ത് ഏക്കറുകളോളം കാടുപിടിച്ചു കിടക്കുന്ന മേഖലയാണ്. ഇത് വെട്ടിത്തെളിക്കുന്നതിന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ---------------------------------------------Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...