Tag: 010924

നിലമ്പൂർ പാതയിൽ വൈദ്യുതീകരണം പൂർത്തിയാവുന്നതും കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ
Local

നിലമ്പൂർ പാതയിൽ വൈദ്യുതീകരണം പൂർത്തിയാവുന്നതും കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ

Perinthalmanna RadioDate: 01-09-2024പെരിന്തൽമണ്ണ: ഷൊർണൂർ – നിലമ്പൂർ റെയിൽ പാതയിൽ കൂടുതൽ വികസനം വരണമെങ്കിൽ വൈദ്യുതീകരണ പ്രവൃത്തി പൂർത്തിയാകണം. പാലക്കാട് റെയിൽവേ ഡിവിഷനിൽ വൈദ്യുതീകരണം നടത്താൻ അവ ശേഷിക്കുന്ന ഏക പാത ഷൊർണൂർ – നിലമ്പൂരാണ്. കേരളത്തിലെ ആദ്യ റെയിൽ പാതകളിൽ ഒന്നായിട്ടും ക്ഷമയോടെ കാത്തിരിപ്പിലാണ്.വൈദ്യുതീകരണം പൂർണസജ്ജമാകുന്നതോടെ കൂടുതൽ ട്രെയിനുകളും മെമു സർവീസുകളുമെല്ലാം ആരംഭിക്കാനാകും. ട്രെയിനുകളുടെ യാത്രച്ചെലവ് 30 ശതമാനം കുറയുകയും വലിയ തോതിൽ സമയലാഭം ഉണ്ടാകുകയും ചെയ്യും. രാത്രി കാല മെമു സർവീസിന്റെ സാധ്യതകളുൾപ്പെടെ തെളിയും.വൈദ്യുതീകരണം പൂർത്തിയാവുന്നതും കാത്തിരിക്കാൻ തുടങ്ങിയിട്ടു വർഷങ്ങൾ പിന്നിട്ടു. 66 കിലോമീറ്റർ പാതയിൽ 100 കോടി രൂപയോളം ചെലവിലാണു വൈദ്യുതീകരണം നടക്കുന്നത്. ലൈൻ വലിക്കലും തൂണ് സ്ഥാപിക്കലും അനുബന്ധ പ്രവർത്തനങ്ങളുമെല്ലാം എന്നേ കഴിഞ്ഞു. മേലാറ്റൂരിലെ ട്രാക്‌...
പട്ടാമ്പി പാലത്തിന്റെ കൈവരി നിര്‍മാണം സെപ്തംബര്‍ നാലിനകം പൂര്‍ത്തിയാകും
Local

പട്ടാമ്പി പാലത്തിന്റെ കൈവരി നിര്‍മാണം സെപ്തംബര്‍ നാലിനകം പൂര്‍ത്തിയാകും

Perinthalmanna RadioDate: 01-09-2024പാലക്കാട് കലക്ടറേറ്റിൽ നടന്ന യോഗത്തിൽ മുഹമ്മദ് മുഹസിൻ എം എൽ എയുടെ ചോദ്യത്തിനാണ് പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ മറുപടി നൽകിയത്.കഴിഞ്ഞ ദിവസം രാത്രിയോടെ ആണ് കൈവരികൾ പുനസ്ഥാപിക്കൽ തുടങ്ങിയത്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/Le59EJtlZge2SmuDB0TtUF---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
കരിപ്പൂർ വിമാനത്താവളത്തിലെ  റെസ നിർമ്മാണം ഇഴഞ്ഞ് നീങ്ങുന്നു
Local

കരിപ്പൂർ വിമാനത്താവളത്തിലെ  റെസ നിർമ്മാണം ഇഴഞ്ഞ് നീങ്ങുന്നു

Perinthalmanna RadioDate: 01-09-2024കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) നിർമ്മാണം ഇഴഞ്ഞ് നീങ്ങുന്നു. 19 മാസത്തിനുള്ളിൽ നിർമ്മാണ പ്രവൃത്തി പൂർത്തീകരിക്കാനാണ് ഹരിയാന ആസ്ഥാനമായുള്ള കമ്പനിക്ക് 322 കോടിയുടെ നിർമ്മാണ കരാർ നൽകിയിട്ടുള്ളത്. എന്നാൽ നാല് മാസം പിന്നിട്ടിട്ടും ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങൾ പൊളിക്കുന്ന പ്രവൃത്തി പോലും പൂർത്തിയായിട്ടില്ല. മരങ്ങൾ മുറിച്ചു മാറ്റാനുമുണ്ട്. ഈ പ്രവൃത്തികൾ മറ്റൊരു കമ്പനിക്ക് 15 ലക്ഷം രൂപയ്ക്ക് ഉപ കരാർ നൽകിയിരിക്കുകയാണ്. ആകെ 39 വീടുകളാണ് പൊളിച്ചു നീക്കാനുള്ളത്.റെസ ദീർഘിപ്പിക്കുന്നതിന് റൺവേയുടെ രണ്ടറ്റങ്ങളിലും വശങ്ങൾ കെട്ടി ഉയർത്തണം. ഇതിനായി 30 ലക്ഷം ഘന മീറ്റർ മണ്ണ് വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. മണ്ണെടുക്കാനുള്ള അനുമതി അടുത്തിടെയാണ് ലഭിച്ചത്. റെസയുടെ നിർമ്മാണം പൂർത്തിയാവും മുറയ്ക്ക് വിമാനങ്ങളുടെ ലാന്റിംഗിന് സഹായിക്കുന്ന ഇൻ...
നിലമ്പൂരിലേക്കുള്ള രാത്രി ട്രെയിൻ എട്ടരക്കാക്കണമെന്ന ആവശ്യം ശക്തം
Local

നിലമ്പൂരിലേക്കുള്ള രാത്രി ട്രെയിൻ എട്ടരക്കാക്കണമെന്ന ആവശ്യം ശക്തം

Perinthalmanna RadioDate: 01-09-2024അങ്ങാടിപ്പുറം: നിലമ്പൂരിലേക്ക് ഷൊർണൂരിൽ നിന്നുള്ള അവസാന ട്രെയിൻ സമയം രാത്രി എട്ടരക്കാക്കണമെന്ന ആവശ്യം ശക്തമായി. 8.10നാണ് ഈ ട്രെയിൻ ഷൊർണൂരിൽ നിന്ന് പുറപ്പെടുന്നത്.ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ ഷൊർണൂരിലെത്തുന്ന യാത്രക്കാർക്ക് നിലമ്പൂരിലേക്ക് പോകാനുള്ള ട്രെയിനിൽ കയറാൻ ഏറെ സാഹസമാണ്. അധിക ദിവസവും എക്സിക്യൂട്ടീവ്-ഷൊർണൂരിലെത്തുന്ത് ഏറെ വൈകിയാണ്. നിലമ്പൂർ ട്രെയിനിൽ കയറാനുള്ള ഓട്ടത്തിനിടെ വീണ് ചിലർക്ക് പരിക്കേൽക്കുന്ന സംഭവങ്ങളുമുണ്ടാകുന്നു. കഴിഞ്ഞ ബുധനാഴ്‌ച രാത്രി നിലമ്പൂർ ട്രെയിനിൽ ഹൃദ്രോഗിയായ യുവാവ് മരിച്ചത് ഓടിക്കയറിയ ഉടനെയാണ്. യുവാവും കുടുംബവും രാത്രി 8.05 ന് എക്സിക്യൂട്ടീവ് എക്സ്പ്രസിൽ ഷൊർണൂരിലെത്തുന്ന സമയത്താണ് നിലമ്പൂർ ട്രെയിൻ 8.10 ന് പുറപ്പെടുമെന്ന അറിയിപ്പ് വന്നത്. ഇതോടെ യാത്രക്കാരെല്ലാം ഓട്ടമായി. എറണാകുളത്തെ ആശുപത്രിയിൽ പര...
വ‌ലമ്പൂർ നിവാസികൾക്ക് പെരിന്തൽമണ്ണയിൽ എത്താൻ ഇപ്പോൾ 9 കിലോമീറ്റർ അധിക യാത്ര
Local

വ‌ലമ്പൂർ നിവാസികൾക്ക് പെരിന്തൽമണ്ണയിൽ എത്താൻ ഇപ്പോൾ 9 കിലോമീറ്റർ അധിക യാത്ര

Perinthalmanna RadioDate: 01-09-2024അങ്ങാടിപ്പുറം: വലമ്പൂർ നിവാസികൾക്ക് പെരിന്തൽമണ്ണയിലെത്താനുള്ള എളുപ്പമാർഗമായ ഏഴുകണ്ണി പാലത്തിന്റെ താഴെയുള്ള റോഡിൽ കാരണമില്ലാതെ റെയിൽവേ അധികൃതർ ഗതാഗതം തടഞ്ഞു. റെയിലിന്റെ മറുകരയിലെത്താൻ ഇനി 9 കിലോമീറ്റർ അധികയാത്ര ചെയ്യണം.റെയിൽപാതയ്‌ക്ക് ഇരുവശവും ഗതാഗതയോഗ്യമായ റോഡുകളുണ്ട്. അതിനാൽ അങ്ങാടിപ്പുറം പഞ്ചായത്ത് നിവാസികൾക്ക് ഗതാഗതക്കുരുക്കില്ലാതെ ഏഴുകണ്ണി പാലത്തിനടിയിലൂടെ അയൽപട്ടണമായ പെരിന്തൽമണ്ണയിലെത്താൻ കഴിയുമായിരുന്നു.ചെറു വാഹനങ്ങൾ മാത്രമല്ല ലോറി ഉൾപ്പെടെയുള്ള വാഹനങ്ങളും ഇതുവഴി സഞ്ചരിച്ചിരുന്നു.ഗതാഗതം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികൾ അധികൃതരെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല. തടയാനുള്ള കാരണം അന്വേഷിച്ചെങ്കിലും അധികൃതർ പ്രതികരിച്ചില്ല.ഏഴുകണ്ണി പാലത്തിന്റെ അധികം അകലെയല്ലാതെ തെക്ക് ഭാഗത്ത് റെയിൽപാതയ്‌ക്ക് അടിയിലൂടെ ഗതാഗതം ഒരുക്കാൻ സൗകര്യമുണ...