Tag: 010925

അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ ആനയൂട്ട് ഭക്തിസാന്ദ്രം<br>
Local

അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ ആനയൂട്ട് ഭക്തിസാന്ദ്രം

Perinthalmanna RadioDate: 01-09-2025 അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രനടയിൽ ആനയൂട്ട് നടത്തി. നൂറുകണക്കിനു ഭക്തജനങ്ങൾ സാക്ഷ്യം വഹിച്ചു. തിരുമാന്ധാംകുന്ന് തട്ടകം ആനപ്രേമിക്കൂട്ടായ്മയാണ് ആനയൂട്ട് സംഘടിപ്പിച്ചത്. ക്ഷേത്രം തന്ത്രി പന്തലക്കോടത്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ഗജപൂജ നടത്തി. മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ ടി.സി.ബിജു, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസർ എം.വേണുഗോപാൽ എന്നിവർ ചേർന്നു നിവേദ്യം നൽകി ആനയൂട്ടിനു തുടക്കം കുറിച്ചു.ഭക്തജനങ്ങൾ ഗണേശസങ്കൽപത്തിൽ ഗജവീരന്മാർക്കു പഴവർഗങ്ങളും നാളികേരവും ശർക്കരയും നൽകി.കേരളത്തിലെ പേരെടുത്ത ഗജവീരൻ ചിറക്കൽ കാളിദാസനൊപ്പം ഗീതാഞ്ജലി പാർത്ഥസാരഥി, ചിറ്റേപുറത്ത് ശ്രീക്കുട്ടൻ, പാലക്കൽ ശ്രീമുരുകൻ എന്നീ ആനകൾക്കാണ് ഊട്ടൊരുക്കിയത്. തുടർവർഷങ്ങളിലും ആനയൂട്ട് സംഘടിപ്പിക്കുമെന്നു തട്ടകം ആനപ്രേമിക്കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.-------------------...
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് രണ്ട് മരണം<br>
Local

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് രണ്ട് മരണം

Perinthalmanna RadioDate: 01-09-2025 കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഇന്ന് രണ്ടുപേര്‍ മരിച്ചു. വേങ്ങര സ്വദേശി റംലയും (52) ഓമശ്ശേരി സ്വദേശി അബൂബക്കർ സിദ്ദിഖിൻ്റെ മൂന്ന് മാസം പ്രായമായ ആൺകുഞ്ഞുമാണ് മരിച്ചത്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.മൂന്ന് മാസം പ്രായമായ ആണ്‍കുഞ്ഞ്  കഴിഞ്ഞ 28 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇന്നലെ രാത്രിയാണ് കുഞ്ഞ് മരിച്ചത്. രോഗം ബാധിച്ച റംല മലപ്പുറം വേങ്ങര കണ്ണമംഗലം സ്വദേശിയാണ്. ജൂലൈ എട്ടിനാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്.ആഗസ്റ്റ് അഞ്ചിനാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നത്. കഴിഞ്ഞ ആഴ്ച ഇവരുടെ നില ഗുരുതരമാകുകയായിരുന്നു.  ഇന്നലെ പുലര്‍ച്ചെയാണ് റംല മരിച്ചത്. സംസ്ഥാനത്ത് നിലവില്‍ പത്ത് പേര്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുണ്ട്.*എന്താണ് അമീബിക് മസ്തിഷ്‌ക ജ്...
വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില കുറച്ചു
Local

വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില കുറച്ചു

Perinthalmanna RadioDate: 01-09-2025 രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക വില കുറച്ചതായി എണ്ണ വിപണന കമ്ബനികള്‍ അറിയിച്ചു. 19 കിലോ വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ നിരക്ക് 51.50 രൂപ കുറച്ചതായാണ് പ്രഖ്യാപനം.ഓഗസ്റ്റ് 31 ന് അര്‍ധരാത്രിയാണ് എണ്ണക്കമ്ബനികളുടെ പ്രഖ്യാപനം. ഇന്ന് മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നത്. 14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് കമ്ബനികള്‍ അറിയിച്ചു.കഴിഞ്ഞ മാസവും എണ്ണ വിപണന കമ്ബനികള്‍ 19 കിലോഗ്രാം വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ വില 33.50 രൂപ കുറച്ചിരുന്നു. അടുത്തടുത്ത രണ്ട് മാസങ്ങളിലായി ആകെ 85 രൂപയുടെ കുറവാണ് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വിലയില്‍ ഉണ്ടായത്.---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
ഓണപ്പാച്ചിലിൽ രൂക്ഷമായ ഗതാഗത കുരുക്കിൽ അങ്ങാടിപ്പുറം<br>
Local

ഓണപ്പാച്ചിലിൽ രൂക്ഷമായ ഗതാഗത കുരുക്കിൽ അങ്ങാടിപ്പുറം

Perinthalmanna RadioDate: 01-09-2025 പെരിന്തൽമണ്ണ: ഓണതിരക്കിലമർന്ന് മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിൽ അങ്ങാടിപ്പുറം. അങ്ങാടിപ്പുറം ടൗണിൽ കോട്ടക്കൽ, വളാഞ്ചേരി ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ ദേശീയ പാതയിലേക്ക് കടക്കാൻ ഏറെ നേരം കാത്തു നിൽക്കേണ്ട ഗതികേടിലാണ്.ആശുപത്രിയിലേക്ക് രോഗികളുമായി സ്വകാര്യ വാഹനങ്ങളിൽ വരുന്നവർ മണിക്കൂറുകളോളം റോഡിലാണ്. ആംബുലൻസുകൾക്ക് സ്വാഭാവികമായി വഴിയൊരുക്കിക്കൊടുക്കുമെങ്കിലും കുരുക്ക് മറികടക്കൽ അവർക്കും ദുഷ്കരമായി.സ്ഥിരമായി ഇതുവഴി കടന്നു പോകുന്ന ബസുകളും യാത്രക്കാരും സ്വകാര്യ ടാക്സികളും മണിക്കൂറുകൾ നീളുന്ന കുരുക്ക് ശീലിച്ചു തുടങ്ങി.അതിനിടെ റോഡിലെ വലിയ കുഴികൾ മൂലമുള്ള കുരുക്ക് പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ല.വലിയ ചരക്കു വാഹനങ്ങൾക്ക് രാവിലെയും വൈകീട്ടും നിയന്ത്രണം ഏർപ്പെടുത്തിയിട്ടും നിരത്തിൽ തടസ്സമില്ലാതെ വാഹനഗതാഗതം നടക്കുന്നില്ല.പെരിന്തൽമണ്ണയിലെയും അങ്ങാടി...