Tag: 011024

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11ന് അവധി
Local

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11ന് അവധി

Perinthalmanna RadioDate: 01-10-2024തിരുവനന്തപുരം: പൂജ വയ്പൂമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11 ന് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. സാധാരണഗതിയില്‍ ദുര്‍ഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പുസ്തകങ്ങള്‍ പൂജയ്ക്ക് വെക്കുന്നത്.ഇത്തവണ രണ്ട് ദിവസങ്ങളിലായി സൂര്യോദയത്തിനു തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യയ്ക്കുവരുന്ന 10 ന് വൈകിട്ടാണ് പൂജവെയ്പ്. ഈ സാഹചര്യത്തില്‍ 11 ന് അവധി നല്‍കണമെന്നാവശ്യപ്പെട്ട് അധ്യാപക സംഘടനയായ എന്‍ടിയു മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. സര്‍ക്കാര്‍ കലണ്ടറില്‍ ഒക്ടോബര്‍ 10 നാണ് പൂജവെയ്പ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. 11 ന് അവധി പ്രഖ്യാപിച്ചിരുന്നില്ല. പുസ്തകങ്ങള്‍ പൂജ വെച്ചതിന് ശേഷമുള്ള ദിവസം സര്‍ക്കാര്‍ അവധി ദിനമായി പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്...
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം;എസ്ഡിപിഐ പ്രതിഷേധിച്ചു
Local

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം;എസ്ഡിപിഐ പ്രതിഷേധിച്ചു

Perinthalmanna RadioDate: 01-10-2024പെരിന്തൽമണ്ണ: മലപ്പുറത്തെ ഭീകരവൽക്കരിക്കാനുള്ള ആർഎസ്എസ് അജണ്ടകളെ സ്ഥിരീകരിക്കുന്ന പ്രസ്താവന നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ പെരിന്തൽമണ്ണയിൽ പ്രതിഷേധം സംഘടിപ്പിച്ചു.മണ്ഡലം പ്രസിഡന്റ് അഷ്‌റഫ്‌ പുലാമന്തോൾ സെക്രട്ടറി അലി മാസ്റ്റർ, മണ്ഡലം ഭാരവാഹികളായ മുസ്തഫ പാറൽ, അലി താഴെക്കോട്, മുഹമ്മദലി അരക്കുപറമ്പ് എന്നിവർ നേതൃത്വം നൽകി. വൈസ് പ്രസിഡന്റ്‌ മുസ്തഫ പോത്തേങ്ങൽ സമാപന പ്രസംഗം നടത്തി................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/L...
റേഷൻ കടകൾ ഇന്നും നാളെയും അടച്ചിടും; ഒക്ടോബറിലെ റേഷൻ വിതരണം 3 മുതൽ ആരംഭിക്കും
Local

റേഷൻ കടകൾ ഇന്നും നാളെയും അടച്ചിടും; ഒക്ടോബറിലെ റേഷൻ വിതരണം 3 മുതൽ ആരംഭിക്കും

Perinthalmanna RadioDate: 01-10-2024സംസ്ഥാനത്തെ റേഷൻ കടകൾ ഇന്നും നാളെയും അടച്ചിടും. സെപ്റ്റംബറിലെ വിതരണം അവസാനിച്ചതിനെ തുടർന്നാണ് റോഷൻ കടകൾ ഇന്ന് അടച്ചിടുന്നത്. ഒക്ടോബർ മാസത്തിലേക്കുള്ള സ്റ്റോക്ക് ക്രമീകരണം ആണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. നാളെ ഒക്റ്റോബർ 2 ഗാന്ധി ജയന്തി. പൊതു അവധി ആയതിനാൽ റോഷൻ കടകൾക്ക് എല്ലാം അവധിയായിരിക്കും. അവധിയും സ്റ്റോക്ക് ക്രമീകരണവും കഴിഞ്ഞ് ഒക്ടോബർ മാസത്തിലെ റോഷൻ വിതരണം തുടങ്ങന്നത് ഒക്ടോബർ 3 മുതൽ ആരംഭിക്കും................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/Le59EJtlZge...
പാചകവാതക വില കൂട്ടി; വാണിജ്യ സിലിണ്ടറിന് വര്‍ധിപ്പിച്ചത് 48 രൂപ
Local

പാചകവാതക വില കൂട്ടി; വാണിജ്യ സിലിണ്ടറിന് വര്‍ധിപ്പിച്ചത് 48 രൂപ

Perinthalmanna RadioDate: 01-10-2024പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. വാണീജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയാണ് കൂടിയത്. ഇതോടെ 19 കിലോഗ്രാം സിലിണ്ടറിന് 48 രൂപയാണ് വർധിക്കുക. ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. കേരളത്തില്‍ നിലവില്‍ 14.2 കിലോഗ്രാം സിലിണ്ടറിന് 812 രൂപയാണ് വില. 2024 മാര്‍ച്ച് മുതല്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ വില വില മാറ്റമില്ലാതെ തുടരുകയാണ്. ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 1740 രൂപയായി. മുംബൈയില്‍ 1692 രൂപയും കൊല്‍ക്കത്തയില്‍ 1850 രൂപയും ചെന്നൈയില്‍ 1903 രൂപയുമായാണ് വില ഉയര്‍ന്നത്. 1749 രൂപയാണ് കൊച്ചിയിലെ പുതുക്കിയ വില. കഴിഞ്ഞ മാസം 39 രൂപയാണ് വര്‍ധിപ്പിച്ചത്. ജൂലൈ ഒന്നിന് വാണിജ്യ രൂപ സിലിണ്ടര്‍ ഒന്നിന് 30 രൂപ കൂറച്ചിരുന്നു. ഓഗസ്റ്റിലെ വില നിര്‍ണയത്തില്‍ 8.50 രൂപ കൂട്ടുകയും ചെയ്തിരുന...
ജീവനക്കാരെ സ്ഥലം മാറ്റിയതിനെതിരേ ഭരണസമിതി അംഗങ്ങൾസമരം നടത്തി
Local

ജീവനക്കാരെ സ്ഥലം മാറ്റിയതിനെതിരേ ഭരണസമിതി അംഗങ്ങൾസമരം നടത്തി

Perinthalmanna RadioDate: 01-10-2024അങ്ങാടിപ്പുറം : പഞ്ചായത്തിലെ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റിയ സർക്കാർ നടപടിക്കെതിരെയും ഫണ്ടുകൾ വെട്ടിക്കുറയ്ക്കുന്നതിനെതിരെയും ഭരണസമിതി അംഗങ്ങൾ സത്യാഗ്രഹസമരം നടത്തി. മുസ്‌ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഉമ്മർ അറക്കൽ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സഈദ, വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ, അംഗങ്ങളായ ഫൗസിയ തവളേങ്ങൽ, വാക്കാട്ടിൽ സുനിൽബാബു, സലീന താണിയൻ, കെ.ടി. അൻവർ, ബഷീർ തൂമ്പലക്കാടൻ, ഷിഹാബ്, ജസീന അങ്കക്കാടൻ എന്നിവർ നേതൃത്വം നൽകി. പഞ്ചായത്തിൽ ആകെയുള്ള 21 ജീവനക്കാരിൽ 17 പേരെയും അടുത്തിടെയാണ് സ്ഥലംമാറ്റിയത്. ലൈസൻസിന് വരുന്ന വ്യാപാരികൾ, പെർമിറ്റിനും നമ്പറിങ്ങിനും വരുന്ന കെട്ടിട ഉടമകൾ, വിവാഹ രജിസ്‌ടേഷൻ സർട്ടിഫിക്കറ്റ്, ജനന, മരണ സർട്ടിഫിക്കറ്റുകൾ എന്നിവയ്ക്ക് വരുന്നവർ തുടങ്ങി വിവിധ ആവശ്യങ്ങൾക്കെത്തുന്നവരെല്ലാം പ്രയാസപ്പെടുകയാണെന്ന് സമരക്കാ...