Tag: 011124

ഡ്രൈവിങ് ടെസ്റ്റ് പാസായാല്‍ ഇനി അടുത്ത ദിവസം മുതല്‍ ലൈസന്‍സ് വിതരണം
Local

ഡ്രൈവിങ് ടെസ്റ്റ് പാസായാല്‍ ഇനി അടുത്ത ദിവസം മുതല്‍ ലൈസന്‍സ് വിതരണം

Perinthalmanna RadioDate: 01-11-2024ഡ്രൈവിങ് ലൈസന്‍സ് തയ്യാറാക്കുന്ന കമ്പനിക്ക് നല്‍കാനുള്ള കുടിശ്ശിക ഗതാഗത വകുപ്പ് അടച്ചു തീര്‍ത്തു. ഇതോടെ ഒരു ദിവസം അനുവദിക്കുന്ന ഡ്രൈവിങ് ലൈസന്‍സുകള്‍ എത്രയും വേഗം തയ്യാറാക്കി അടുത്ത ദിവസം തന്നെ വിതരണം ചെയ്യാനുള്ള സംവിധാനം രൂപപ്പെട്ടു. എന്നാല്‍, നാലരലക്ഷം വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യാനുണ്ട്.കരാറുകാര്‍ അച്ചടി നിര്‍ത്തിയതോടെ മോട്ടോര്‍ വാഹന വകുപ്പ് സ്വന്തമായി കാര്‍ഡുകള്‍ അച്ചടിച്ച് വിതരണം ചെയ്യാന്‍ തീരുമാനിച്ചെങ്കിലും നടപ്പായില്ല. പണമടച്ച് ആവശ്യപ്പെടുന്നവര്‍ക്കുമാത്രം കാര്‍ഡ് നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. കാര്‍ഡ് ആവശ്യമുള്ളവര്‍ക്കുമാത്രം പണമടയ്ക്കാന്‍ കഴിയുന്ന വിധത്തില്‍ സോഫ്റ്റ്‌വേറില്‍ ക്രമീകരണം ഏര്‍പ്പെടുത്തേണ്ടതുണ്ട്. പെര്‍മിറ്റുള്‍പ്പെടെ പല ആവശ്യങ്ങള്‍ക്കും ആര്‍സിയുടെ അസല്‍ പകര്‍പ്പ് ഇപ്പോഴും ആവശ്യമാണ്.ഏകദേശം 14.6...
എസ്എസ്എൽസി പരീക്ഷ മാർച്ച് 3 മുതൽ 26 വരെ നടക്കും
Local

എസ്എസ്എൽസി പരീക്ഷ മാർച്ച് 3 മുതൽ 26 വരെ നടക്കും

Perinthalmanna RadioDate: 01-11-2024സംസ്ഥാനത്ത് ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയ്യതികൾ പ്രഖ്യാപിച്ച. എസ്എസ്എൽസി പരീക്ഷ മാർച്ച് 3 മുതൽ 26 വരെ നടക്കും. ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 6 മുതൽ 29 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഫെബ്രുവരി 17 മുതൽ എസ്എസ്എൽസി പരീക്ഷയ്ക്ക് മുന്നോടിയായുള്ള മോഡൽ പരീക്ഷ നടക്കും. ഏപ്രിൽ 8ന് മൂല്യ നിർണയ ക്യാമ്പ് തുടങ്ങും. മെയ് മാസം മൂന്നാമത്തെ ആഴ്ചയ്ക്കകം ഫലപ്രഖ്യാപനം നടത്തും. ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകളിലേക്കുള്ള പരീക്ഷ ഫെബ്രുവരി അവസാനം ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ മാർച്ച് 6-29 തീയതികളിൽ നടക്കും. ഇതേ വിഭാഗത്തിൽ രണ്ടാം വർഷ പരീക്ഷകൾ മാർച്ച് 3 - 26 തീയ്യതികളിലും നടക്കും................................................കൂടുതൽ വാർത്തകൾക്ക് www.perinthalma...
1001 രൂപ വരെ വെറുതേ കിട്ടും; തരംഗമായി ഗൂഗില്‍ പേയുടെ ദീപാവലി സ്പെഷ്യല്‍ ലഡു ഗെയിം
Local

1001 രൂപ വരെ വെറുതേ കിട്ടും; തരംഗമായി ഗൂഗില്‍ പേയുടെ ദീപാവലി സ്പെഷ്യല്‍ ലഡു ഗെയിം

Perinthalmanna RadioDate: 01-11-2024ദീപാവലി സ്പെഷ്യല്‍ വെറൈറ്റി ലഡുവുമായി ഗൂഗിള്‍ പേ. ഫെസ്റ്റിവല്‍ സീസണിനോട് അനുബന്ധിച്ച്‌ ഗൂഗിള്‍ പേ അവതരിപ്പിച്ച ഗെയിമാണ് ദീപാവലി സ്പെഷ്യല്‍ ലഡു. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഏവർക്കും താല്പര്യമുള്ള ഗെയിമായി ഇത് മാറിക്കഴിഞ്ഞു. സ്പെഷ്യല്‍ ലഡു കിട്ടാനായി ഗൂഗിള്‍ പേയില്‍ മിനിമം 100 രൂപയുടെ ട്രാൻസാക്ഷൻ എങ്കിലും നടത്തണം.മർച്ചന്റ് പേയ്മെൻ്റ്, മൊബൈല്‍ റീചാർജിങ്, അല്ലെങ്കില്‍ മറ്റുള്ളവർക്ക് പണം അയച്ചു കൊടുത്താല്‍ ലഡു ലഭിക്കും. മറ്റുള്ളവർക് ലഡു ഗിഫ്റ്റ് ചെയ്യാനും ലഡുവിനായി റിക്വസ്റ്റ് ചെയ്യാനും പറ്റും. കളർ, ഡിസ്കോ, ട്വിങ്കിള്‍, ട്രെൻഡി,ഹുഡി, ദോസ്‌തി എന്നാണ് ലഡ്ഡുവിന്റെ പേരുകള്‍. ആറ് ലഡുവും ഒരുമിച്ച്‌ ലഭിക്കുന്നവർക്ക് 50 രൂപമുതല്‍ 1001 രൂപവരെയാണ് ക്യാഷ്ബാക്കായി ലഭിക്കുന്നത്.സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ ചാറ്റ് ബോക്‌സുകളില്‍ എല്ലാം ഇപ്പോള്‍ ലഡുവിന് ...
വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിന്‍റെ വില കൂട്ടി
Local

വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിന്‍റെ വില കൂട്ടി

Perinthalmanna RadioDate: 01-11-2024വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിന്‍റെ വില കൂട്ടി. 19 കിലോ സിലിണ്ടറിന് 61.50 രൂപയാണ് വര്‍ധിച്ചത്. പുതിയ വില 1810.50 രൂപ.ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വില 1802 രൂപയായി. മുംബൈയില്‍ 1754 രൂപയും കൊല്‍ക്കത്തയില്‍ 1911 രൂപയുമായാണ് വില ഉയര്‍ന്നത്. കഴിഞ്ഞമാസം വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വിലയില്‍ 50 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. സെപ്തംബറില്‍ 39 രൂപയാണ് വര്‍ധിപ്പിച്ചത്. നാലുമാസത്തിനിടെ 157.50 രൂപയാണ് കൂടിയത്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ &n...
പെരിന്തൽമണ്ണ കെഎസ്‌ഇബി സെക്‌ഷൻ വിഭജനം വഴിമുട്ടിയ നിലയിൽ
Local

പെരിന്തൽമണ്ണ കെഎസ്‌ഇബി സെക്‌ഷൻ വിഭജനം വഴിമുട്ടിയ നിലയിൽ

Perinthalmanna RadioDate: 01-11-2024പെരിന്തൽമണ്ണ: ഉപഭോക്‌തൃ ബാഹുല്യം മൂലം പെരിന്തൽമണ്ണ കെഎസ്ഇബി സെക്‌ഷൻ ഓഫിസിൽ ജീവനക്കാരും പൊതു ജനങ്ങളും നട്ടം തിരിയുമ്പോഴും വിഭജനം വഴിമുട്ടിയ നിലയിൽ. ഉപഭോക്താക്കളുടെ എണ്ണത്തിലും വിസ്‌തൃതിയിലും സംസ്ഥാനത്തെ തന്നെ വലിയ സെക്‌ഷൻ ഓഫിസാണ് പെരിന്തൽമണ്ണയിലേത്.34000 ലോ ടെൻഷൻ ഉപഭോക്താക്കളും 40 ഹൈടെൻഷൻ ഉപഭോക്താക്കളുമുണ്ട്. മുന്നൂറിലേറെ ട്രാൻസ്‌ഫോർമറുകളും സെക്‌ഷന്റെ കീഴിലുണ്ട്. പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി, ആലിപ്പറമ്പ്, അങ്ങാടിപ്പുറം പ‍ഞ്ചായത്തുകളുടെ ഭാഗങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് സെക്‌ഷൻ.എന്നാൽ ജീവനക്കാരുടെ എണ്ണം വളരെ പരിമിതവും. എച്ച്‌ടി കണക്‌ഷൻ കൂടുതലുള്ള സെക്ഷൻ കൂടിയാണിത്. എച്ച്‌ടി കണക്‌ഷനു പുറമെ തന്നെ 5 കോടി രൂപ പ്രതിമാസ കളക്‌ഷൻ ലഭിക്കുന്ന സെക്‌ഷൻ ഓഫിസാണിത്. ആശുപത്രി നഗരം കൂടിയായ പെരിന്തൽമണ്ണയിൽ സമബന്ധിതമായി ഉപഭോക്താക്കൾക്ക് സേവനം നൽകാൻ കഴിയുന്നില്ല....