Tag: 011125

ഡ്രൈവിങ് ലൈസൻസ് പരിഷ്കാരത്തിൽ ലേണേഴ്സ് ടെസ്റ്റിൽ കൂട്ടത്തോൽവി

Local

ഡ്രൈവിങ് ലൈസൻസ് പരിഷ്കാരത്തിൽ ലേണേഴ്സ് ടെസ്റ്റിൽ കൂട്ടത്തോൽവി

Perinthalmanna RadioDate: 01-11-2025 ഡ്രൈവിങ് ലൈസൻസ് എടുക്കുന്നതിന് മുന്നോടിയായുള്ള ലേണേഴ്സിനുള്ള ഓൺലൈൻ പരീക്ഷയിൽ ജയിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു. ചോദ്യാവലിയിൽ പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയതാണ് കൂട്ടത്തോൽവിക്ക് കാരണമെന്നാണ് അപേക്ഷകർ പറയുന്നത്.മുൻപ് പരീക്ഷയ്ക്ക് 20 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ 30 ചോദ്യങ്ങളായി. ഇതിൽ 18-എണ്ണത്തിന് ഉത്തരം നൽകിയാലേ ജയിക്കൂ.കാപ്ച രൂപത്തിൽ നൽകേണ്ട ഉത്തരമാണ് അപേക്ഷകരെ വട്ടംകറക്കുന്നത്. ചോദ്യാവലിയിൽ മൂന്ന് സാധാരണ ചോദ്യങ്ങൾക്കുശേഷം വരുന്ന ചോദ്യത്തിന്റെ ഉത്തരം നൽകേണ്ടത് കാപ്ച അടിച്ചു നൽകിയാണ്.ഓരോ മൂന്ന് ചോദ്യത്തിനുശേഷവും ഇതാവർത്തിക്കും. അതിനാൽ കംപ്യൂട്ടർ ടൈപ്പിങ്ങിൽ വലിയ വേഗം ഇല്ലാത്തവർക്കും വേണ്ടത്ര പരിജ്ഞാനം ഇല്ലാത്തവർക്കും അധികംസമയം വേണ്ടി വരും. ഒരു സാധാരണ ചോദ്യത്തിന് 30 സെക്കൻഡും കാപ്ച ഉത്തരമായി വരുന്ന ചോദ്യത്തിന് 45 സെക്കൻഡുമാണ് അനുവദിച്ചിരിക്കു...
അങ്ങാടിപ്പുറം അമ്പലപ്പടിയിലെ സീബ്രാലൈനുകൾ മാഞ്ഞു

Local

അങ്ങാടിപ്പുറം അമ്പലപ്പടിയിലെ സീബ്രാലൈനുകൾ മാഞ്ഞു

Perinthalmanna RadioDate: 01-11-2025 അങ്ങാടിപ്പുറം : ദേശീയപാതയിൽ അങ്ങാടിപ്പുറത്ത് അമ്പലപ്പടിയിലെ സീബ്രാവരകൾ മാഞ്ഞു. അങ്ങാടിപ്പുറത്തെ ഏറ്റവും തിരക്കേറിയ ജങ്ഷനാണ് തിരുമാന്ധാംകുന്ന് ക്ഷേത്രഗോപുരത്തിനടുത്തുള്ള അമ്പലപ്പടി.നൂറുകണക്കിന് പേരാണ് നിത്യേന ക്ഷേത്രദർശനത്തിന് എത്തുന്നത്. സീബ്രാവരകൾ മാഞ്ഞതോടെ റോഡ് മുറിച്ചുകടക്കാൻ പ്രയാസപ്പെടുന്ന അവസ്ഥയാണിപ്പോൾ.റോഡിന്റെ വശങ്ങളിലായി ചെറിയ തോതിൽ മാത്രമാണ് വരകൾ കാണുന്നത്.തുടർച്ചയായി വാഹനങ്ങൾ ഒഴുകി കൊണ്ടിരിക്കുന്ന റോഡാണ് കോഴിക്കോട്- പാലക്കാട് ദേശീയ പാത. എത്രയുംപെട്ടെന്ന് സീബ്രാ വരകൾ പുനഃസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
അറ്റകുറ്റപ്പണി നടത്തി ആഴ്ചകൾക്ക് ശേഷം  തിരൂർക്കാട്- ആനക്കയം റോഡ് വീണ്ടും തകർന്നു

Local

അറ്റകുറ്റപ്പണി നടത്തി ആഴ്ചകൾക്ക് ശേഷം  തിരൂർക്കാട്- ആനക്കയം റോഡ് വീണ്ടും തകർന്നു

Perinthalmanna RadioDate: 01-11-2025 മങ്കട ∙കുഴികൾ നികത്തി കൈയ്യെടുക്കും മുൻപേ തിരൂർക്കാട്- ആനക്കയം റോഡിൽ വീണ്ടും വലിയ കുഴികൾ രൂപപ്പെട്ടു. രണ്ട് ആഴ്ച മുൻപാണ് വലിയ കുഴികൾ ബോളറും ടാറും ഉപയോഗിച്ച് നികത്തിയത്.ഇതിനുമുകളിൽ ബേബി മെറ്റലും ടാറും ഉപയോഗിച്ച് ഒരു കോട്ടിങ് കൂടെ വരാനുണ്ടെന്ന് അധികൃത പറഞ്ഞെങ്കിലും അനുകൂല കാലാവസ്ഥയുണ്ടായിട്ടും റോഡ് നിർമാണം നടന്നില്ല.98 ലക്ഷം രൂപയാണ് 14 കിലോമീറ്റർ വരുന്ന തിരൂർക്കാട് ആനക്കയം റോഡ് അറ്റകുറ്റപ്പണികൾക്കായി നീക്കിവച്ചിരിക്കുന്നത്.15 വർഷം മുൻപ് നവീകരണം നടന്ന റോഡിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി അറ്റകുറ്റപ്പണികൾ മാത്രമാണ് നടക്കുന്നത്. ഇവയെല്ലാം ഒറ്റ മഴയിൽ തകരും.16 കോടി രൂപ എസ്റ്റിമേറ്റ് ഇട്ട് കഴിഞ്ഞ രണ്ടു വർഷങ്ങളായി പണത്തിന് കാത്തിരിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ പകപോക്കൽ കാരണമാണ് റോഡിന് പണം വകയിരുത്താത്തത് എന്നാണ് ആരോപണം. കഴിഞ്ഞ രണ്ടുവർഷമായി ബജറ്റിൽ 100 രൂപ ടോക്കൺ പ്രൊ...
അങ്ങാടിപ്പുറത്ത് നടവഴിയില്ലാതെ റോഡ് വീതികൂട്ടിയത് അപകടക്കെണിയായി

Local

അങ്ങാടിപ്പുറത്ത് നടവഴിയില്ലാതെ റോഡ് വീതികൂട്ടിയത് അപകടക്കെണിയായി

Perinthalmanna RadioDate: 01-11-2025 അങ്ങാടിപ്പുറം : കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ അങ്ങാടിപ്പുറം മേൽപ്പാലത്തിനു താഴെ നടവഴിയില്ലാതെ നാട്ടുകാർ കഷ്ടപ്പെടുന്നു. അൽപ്പാകുളത്തിന്റെ മതിലിനോടുചേർന്നുള്ള ഭാഗത്താണ് റോഡ് മുഴുവൻ വാഹനങ്ങൾ കൈയേറിയതിനാൽ നടക്കാൻ സ്ഥലമില്ലാതായത്. ജൂണിൽ റോഡ് നവീകരണത്തോടനുബന്ധിച്ചാണ് ഈഭാഗം കട്ട പതിച്ചതും വീതി കൂട്ടിയതും. ഇതു കാരണം ഇവിടെ നടന്നു പോകാനുണ്ടായിരുന്ന ഇടുങ്ങിയ ഭാഗവും റോഡായി മാറി.ഈ ഭാഗത്ത് റോഡ് പൊളിഞ്ഞ് വലിയ കുഴിയും രൂപപ്പെട്ടിട്ടുണ്ട്. മഴ പെയ്തു തുടങ്ങിയാൽ പിന്നെ വെള്ളക്കെട്ടിന്റെ ദുരിതം വേറേയും. ഇടതടവില്ലാതെ വാഹനങ്ങൾ സഞ്ചരിക്കുന്ന പാതയാണ് കോഴിക്കോട്- പാലക്കാട് ദേശീയപാത. വാഹനങ്ങൾ കടന്നുപോകാത്ത സമയം നോക്കിവേണം ഇതുവഴി നടന്നു പോകാൻ. ചിലപ്പോൾ ഏറെനേരം കാത്തു നിൽക്കേണ്ടിവരുന്നു. നടന്നുപോകാൻ സ്ഥലമില്ലാതായതോടെ വാഹനങ്ങൾ കൈകാണിച്ച് നിർത്തിക്കേണ്ട അവസ്ഥയുമുണ്ട്. ഇത് ഏറെ അ...
രാമഞ്ചാടി കുടിവെള്ള പദ്ധതി: നവംബര്‍ മൂന്നിന് ഉദ്ഘാടനം ചെയ്യും

Local

രാമഞ്ചാടി കുടിവെള്ള പദ്ധതി: നവംബര്‍ മൂന്നിന് ഉദ്ഘാടനം ചെയ്യും

Perinthalmanna RadioDate: 01-11-2025 പെരിന്തൽമണ്ണ: കിഫ്ബി രാമഞ്ചാടി- അലിഗഢ് കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാകുന്നു. കുടിവെള്ള പദ്ധതി ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നവംബര്‍ മൂന്നിന് ഉച്ചക്ക് 12ന് പെരിന്തല്‍മണ്ണ നഗരസഭാ കാര്യാലയ പരിസരത്ത് ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ, എക്സൈസ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് മുഖ്യ പ്രഭാഷണം നടത്തും.  പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിക്കും, ഏലംകുളം, പുലാമന്തോള്‍ എന്നീ പഞ്ചായത്തുകളിലേക്കും അങ്ങാടിപ്പുറം പഞ്ചായത്തിലേക്കും ശുദ്ധജല വിതരണം മെച്ചപ്പെടുത്തുന്നതിനും പ്രദേശത്തുള്ള അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി ക്യാംപസിലേക്കും ആവശ്യമായ ശുദ്ധജലം വിതരണം സാധ്യമാക്കുന്നതാണ് പദ്ധതി. തൂത പുഴ സോത്രസായിട്ടുള്ള ഈ പദ്ധതിക്ക് 2017-18 വര്‍ഷത്തെ കിഫ്ബി പദ്ധതിയില്‍ 82.52 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ഏലംകുളം പഞ്ചായത്തിലെ രാമഞ്ചാടിയില്‍ കിണറും പമ...