Tag: 011225

പ്രചാരണം മൂന്നാം ഘട്ടത്തിലേക്ക്:‌ തീവ്രശ്രമത്തിൽ മുന്നണികൾ

Local

പ്രചാരണം മൂന്നാം ഘട്ടത്തിലേക്ക്:‌ തീവ്രശ്രമത്തിൽ മുന്നണികൾ

Perinthalmanna RadioDate: 01-12-2025 പെരിന്തൽമണ്ണ: തദ്ദേശ തിരഞ്ഞെടുപ്പിന് 10 ദിവസം മാത്രം ബാക്കിനിൽക്കെ മുന്നണികളുടെ പ്രചാരണം മൂന്നാം ഘട്ടത്തിലേക്ക്. ഓരോ വോട്ടർമാരെയും നേരിൽ കണ്ട് വോട്ടുറപ്പിക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് സ്ഥാനാർഥികളും പ്രവർത്തകരും. അടുത്തയാഴ്ച മൂന്നു മുന്നണികളുടെയും പ്രമുഖ നേതാക്കൾ ജില്ലയിലെത്തും. ക്ഷേമ പെൻഷൻ വർധന ഉൾപ്പെടെ സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ തന്നെയാണ് ഇടതുപക്ഷത്തിന്റെ പ്രധാന പ്രചാരണ വിഷയം. ശബരിമല സ്വർണക്കൊള്ളയും മലപ്പുറം ജില്ലയോടുള്ള അവഗണനയും യുഡിഎഫ് ഉയർത്തിക്കാട്ടുന്നു. മാറ്റത്തിനൊരു വോട്ട് എന്ന മുദ്രാവാക്യമുയർത്തിയാണ് എൻഡിഎയുടെ പ്രചാരണം. ചില സ്ഥലങ്ങളിലെങ്കിലും വിമതർ പണി തരുമോയെന്ന ആശങ്ക മുന്നണികൾക്കുണ്ട്.പത്രിക പിൻവലിക്കലിനുള്ള സമയം അവസാനിച്ച് സ്ഥാനാർഥികൾ പ്രചാരണ രംഗത്ത് അരയും തലയും മുറുക്കിയിറങ്ങിയിട്ട് ഒരാഴ്ച കഴി‍ഞ്ഞു. പോസ്റ്റർ, ബാനർ എന്നിവ കവലകളിലെങ്ങു...
തണുത്ത് വിറച്ച് കേരളം; സംസ്ഥാനത്ത് മഞ്ഞുവീഴ്ചയും തണുപ്പും വർദ്ധിച്ചു

Local

തണുത്ത് വിറച്ച് കേരളം; സംസ്ഥാനത്ത് മഞ്ഞുവീഴ്ചയും തണുപ്പും വർദ്ധിച്ചു

Perinthalmanna RadioDate: 01-12-2025 പെരിന്തൽമണ്ണ: ഒരാഴ്ചയായി കേരളത്തിൽ അസാധാരണ തണുപ്പാണ് അനുഭവപ്പെടുന്നത്. ഡിസംബർ മധ്യത്തോടെ മാത്രം ആരംഭിക്കുന്ന തണുപ്പ് അൽപം നേരത്തേ വന്നതാണോ എന്ന സംശയത്തിലാണ് ആളുകൾ. കേരളത്തിലെ എല്ലാ ജില്ലകളിലും സാധാരണത്തേതിനേക്കാൾ തണുപ്പ് കൂടുതലാണ്. രാത്രിക്ക് പുറമേ പകൽ സമയത്ത് പോലും തണുത്ത കാലാവസ്ഥയാണ്. ഉത്തര കേരളത്തിലേയും മധ്യ കേരളത്തിലേയും ജില്ലകളെ അപേക്ഷിച്ച് തെക്കൻ കേരളത്തിലാണ് കൂടുതൽ തണുപ്പ് അനുഭവപ്പെടുന്നത്.കേരളത്തിൽ ചൂട് മുൻപുള്ളതിനേക്കാൾ താപനില ഉയരുന്നത് പോലെ തണുപ്പിലും ഇതേ പ്രതിഭാസമുണ്ടായിരിക്കുന്നുവെന്നാണ് ആദ്യം പലരും കരുതിയത്. എന്നാൽ ഡിറ്റ്‌വ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലമാണ് അസാധാരണ തണുപ്പെന്നാണ് കാലാവസ്ഥ കേന്ദ്രം അധികൃതരുടെ അറിയിപ്പ്. സാധാരണയേക്കാൾ നാല് മുതൽ എട്ട് ഡിഗ്രി വരെ കുറവ് താപനിലയാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ രണ്ട് ദിവസം മാത്രം തിരുവനന്തപുരത്ത് അനു...
വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

Local

വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

Perinthalmanna RadioDate: 01-12-2025 ന്യൂഡൽഹി: പാചകവാതക വില സിലിണ്ടറിന്റെ വീണ്ടും കുറച്ചു. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം സിലിണ്ടറിന് 10 രൂപയാണ് കുറച്ചത്.അതേസമയം ഗാർഹിക എൽ.പി.ജി സിലിണ്ടർ വില കുറക്കാൻ എണ്ണക്കമ്പനികൾ തയ്യാറായിട്ടില്ല. ഗാർഹിക സിലിണ്ടറിന് ഏറ്റവും ഒടുവിൽ വില പരിഷ്കരിച്ചത് 2024 മാർച്ച് എട്ടിനാണ്. തുടർച്ചയായ രണ്ടാം മാസമാണ് പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ എൽ.പി.ജി സിലിണ്ടറിന്റെ വില കുറച്ചത്.നവംബർ ഒന്നിന് വാണിജ്യ എൽ.പി.ജി സിലിണ്ടറിന് 5 രൂപ കുറച്ചിരുന്നു. പുതുക്കിയ വില ഇന്ന് പ്രാബല്യത്തിൽ വരും. കൊച്ചിയിൽ 1,587 രൂപ, തിരുവനന്തപുരത്ത് 1,608 രൂപ. കോഴിക്കോട്ട് 1,619.5 രൂപ എന്നിങ്ങനെയാണ് പുതുക്കിയ വില.വലിയ തോതിൽ വില കുറഞ്ഞിട്ടില്ലെങ്കിലും വാണിജ്യ എൽ.പി.ജി സിലിണ്ടർ വില കുറച്ച തീരുമാനം ഹോട്ടൽ, റസ്റ്ററന്റ്, തട്ടുകടകൾ തുടങ്ങിയവർക്ക് ആശ്വാസം നൽകുന്ന നടപടിയാണ്...
ഡിസംബറിലെ റേഷൻ വിതരണം നാളെ മുതൽ

Local

ഡിസംബറിലെ റേഷൻ വിതരണം നാളെ മുതൽ

Perinthalmanna RadioDate: 01-12-2025 പെരിന്തൽമണ്ണ: ഡിസംബർ മാസത്തെ റേഷൻ വിതരണം ചൊവ്വാഴ്ച മുതൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ക്രിസ്മസ് പ്രമാണിച്ച് ഈ മാസത്തെ റേഷൻ വിതരണത്തിൽ നീലക്കാർഡുകാർക്ക് അഞ്ചു കിലോ അരിയും വെള്ള കാർഡുകാർക്ക് പത്തു കിലോ അരിയും കിലോയ്ക്ക് 10.90 രൂപ നിരക്കിൽ അധികമായി ലഭിക്കും. എല്ലാ കാർഡുടമകൾക്കും ഒരു ലിറ്റർ മണ്ണെണ്ണയും നൽകും.ഈ മാസം മുതൽ സപ്ലൈകോയിൽ നിന്ന് ലിറ്ററിന് 319 രൂപ നിരക്കിൽ രണ്ട് ലിറ്റർ വെളിച്ചെണ്ണ ഓരോ കാർഡിനും നൽകുന്നുണ്ട്. എല്ലാ മണ്ഡലങ്ങളിലുമുള്ള സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റിൽ സബ്സിഡി സാധനങ്ങളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങളും ലഭ്യമാകും. ഓരോ കാർഡിനും 25 രൂപ നിരക്കിൽ 20 കിലോ പച്ചരിയോ പുഴുക്കലരിയോ ലഭിക്കും. വനിതകൾക്ക് സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം വരെ അധിക വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്.ആയിരം രൂപയ്ക്ക് മേൽ സബ്സിഡി ഇതര സാധനങ്ങൾ വാങ്ങുന്നവർക്ക് ഒരു ക...
അങ്ങാടിപ്പുറത്ത് സീബ്രാലൈനുകൾ മാഞ്ഞത് അപകട ഭീഷണിയാകുന്നു

Local

അങ്ങാടിപ്പുറത്ത് സീബ്രാലൈനുകൾ മാഞ്ഞത് അപകട ഭീഷണിയാകുന്നു

Perinthalmanna RadioDate: 01-12-2025 അങ്ങാടിപ്പുറം: ദേശീയ പാതയിലെ സീബ്രാ ലൈനുകൾ മാഞ്ഞു തുടങ്ങിയിട്ട് മാസങ്ങളായി. പല ഭാഗത്തും സീബ്രാവരയുടെ അടയാളം മാത്രമാണ് അവശേഷിക്കുന്നത്. തിരുമാന്ധാംകുന്ന് ക്ഷേത്ര അമ്പലപ്പടിയിലും തളി ക്ഷേത്രത്തിനു താഴെയും തളി ജങ്ഷനു മുകളിലുമായി നാലിടത്ത് സീബ്രാവരകളുണ്ട്. ഇതെല്ലാം മാഞ്ഞുതുടങ്ങി.ക്ഷേത്രനഗരിയായ അങ്ങാടിപ്പുറത്ത് ദർശനത്തിനായി നൂറുകണക്കിനാളുകളാണ് ദിവസവും എത്തിച്ചേരുന്നത്. മണ്ഡലകാലം തുടങ്ങിയതോടെ അയ്യപ്പന്മാരും ധാരാളമെത്തുന്നു. തളി ക്ഷേത്രത്തിനു താഴെയുള്ള റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ കഴിഞ്ഞ മാസം മാത്രം നാലുപേർക്കാണ് അപകടംപറ്റിയത്. സാരമായി പരിക്കേറ്റ ഒരു സ്ത്രീ ഇപ്പോഴും ചികിത്സയിലാണ്.ഇവിടെ തളി ജങ്ഷനിൽനിന്ന് മുന്നോട്ടുപോകുമ്പോൾ ഇറക്കമാണ്. ഈ ഇറക്കത്തിലാണ് ഇപ്പോൾ സീബ്രാവരകൾ വരച്ചിട്ടുള്ളത്. ഇത് വാഹനഡ്രൈവർമാർക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇറക്കം കഴിഞ്ഞ് അൽപ്...