Tag: 020124

ഗാന്ധിജയന്തി ദിനത്തിൽ ട്രോമാകെയർ പ്രവർത്തകർ ഡിവൈഎസ്പി ഓഫീസ് പരിസരം  ശുചീകരിച്ചു
Local

ഗാന്ധിജയന്തി ദിനത്തിൽ ട്രോമാകെയർ പ്രവർത്തകർ ഡിവൈഎസ്പി ഓഫീസ് പരിസരം  ശുചീകരിച്ചു

Perinthalmanna RadioDate: 02-10-2024പെരിന്തൽമണ്ണ: ഇന്ന് (ഒക്ടോബർ 2) ഗാന്ധിജയന്തി ദിനത്തിൽ ഡിവൈഎസ്പി ഓഫീസ് പരിസരം ശുചീകരിച്ച് പെരിന്തൽമണ്ണ പോലീസും മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകരും. ശുചീകരണ പ്രവർത്തനം ഡിവൈഎസ്പി ടി.കെ.ഷൈജു ഉദ്ഘാടനം ചെയ്തു. ഡിവൈഎസ്പി ഓഫീസിലെ എസ്.ഐമാരായ മുരളീധരൻ, സതീഷ് കുമാർ, രാജശേഖരൻ, പ്രദീപ്, സി.പി.ഒമാരായ രാമകൃഷ്ണൻ, സിജു,  എന്നിവർ പങ്കാളികളായി. ട്രോമാ കെയർ ഡെപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ ഗിരീഷ് കീഴാറ്റൂർ, ഫാറൂഖ് പൂപ്പലം, ജിൻഷാദ് പൂപ്പലം, ശ്രീജ ആനമങ്ങാട്, പ്രജിദ അജീഷ്, സിനി ജോബി, നൗഷാദ് പൂപ്പലം, വിനോദ് മുട്ടുങ്ങൽ, ഷിബു ഏലംകുളം, നിസാം പൂപ്പലം, റീന കാറൽമണ്ണ, സുബീഷ് പരിയാപുരം, സനൂപ് തട്ടാരക്കാട്, സിന്ദു പൂപ്പലം, സുബൈദ അരിപ്ര, കദീജ ജൂബിലി, ജാസ്മിൻ മാനത്ത് മങ്കലം, റജഫാത്തിമ മാനത്ത് മങ്കലം, എന്നിവർ പങ്കാളികളായി........
കഴിഞ്ഞ വർഷത്തെ മഴക്കുറവ്; ജില്ലയ്ക്ക് വരൾച്ചഭീഷണി
Local

കഴിഞ്ഞ വർഷത്തെ മഴക്കുറവ്; ജില്ലയ്ക്ക് വരൾച്ചഭീഷണി

Perinthalmanna RadioDate: 02-01-2024മലപ്പുറം∙ തുലാ വർഷത്തിൽ ലഭിച്ച അധികമഴ ജില്ലയെ കടുത്ത വരൾച്ച ഭീഷണിയിൽ നിന്നു രക്ഷിച്ചെങ്കിലും വേനലിൽ ശുദ്ധജല ക്ഷാമം നേരിടേണ്ടി വന്നേക്കാം. കഴിഞ്ഞ വർഷം ജില്ലയിൽ 30% മഴക്കുറവാണു രേഖപ്പെടുത്തിയത്. ആകെ ലഭിക്കേണ്ടിയിരുന്ന മഴ 2726 മില്ലിമീറ്റർ. ലഭിച്ചത് 1911.6 മില്ലിമീറ്റർ. മലപ്പുറത്തെ മഴക്കുറവ് സംസ്ഥാന ശരാശരിയെ അപേക്ഷിച്ച് 6% കൂടുതലാണ്. സംസ്ഥാനത്താകെ മഴക്കുറവ് 24% ആണ്. രക്ഷിച്ചത് തുലാമഴസംസ്ഥാനത്ത് സാധാരണ ലഭിക്കുന്ന മഴയുടെ 70–80% പെയ്യുന്നത് ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള തെക്കുപടിഞ്ഞാറൻ കാലവർഷത്തിലാണ്. എന്നാൽ, ഇത്തവണ തെക്കുപടിഞ്ഞാറൻ കാലവർഷം അവസാനിക്കുമ്പോൾ മലപ്പുറം ജില്ലയിലെ മഴക്കുറവ് 50 ശതമാനത്തിന് അടുത്തായിരുന്നു. ഒക്ടോബർ മുതൽ ഡിസംബർ വരെ നീളുന്ന തുലാവർഷക്കാലത്ത് ലഭിച്ച അധിക മഴയാണ് സംസ്ഥാനത്തെ മറ്റു ജില്ലകൾക്കെന്ന പോലെ മലപ്പുറത്തിനും തുണയാ...
അങ്ങാടിപുറം- വൈലോങ്ങര റോഡരികിലെ പൊന്തക്കാടുകൾ യാത്രക്കാർക്ക് ദുരിതമാകുന്നു
Local

അങ്ങാടിപുറം- വൈലോങ്ങര റോഡരികിലെ പൊന്തക്കാടുകൾ യാത്രക്കാർക്ക് ദുരിതമാകുന്നു

Perinthalmanna RadioDate: 02-01-2024അങ്ങാടിപ്പുറം: നിരവധി വിദ്യാർത്ഥികളും കാൽനട യാത്രക്കാരും നിത്യേന നടന്നു പോകുന്ന അങ്ങാടിപുറം - വൈലോങ്ങര കുതിര പാലത്തിന് സമീപമുള്ള റോഡരികിൽ പൊന്തക്കാടുകൾ വളർന്നതിനാൽ വാഹനം വന്നാൽ പോലും റോഡിൽ നിന്നും മാറിനിൽക്കാൻ പറ്റാതെ ദുരിതത്തിൽ ആയിരിക്കുകയാണ്. ഇതു വഴിയുള്ള കാൽ നടയാത്രക്കാരും വിദ്യാർത്ഥികളും. ഇത് കാരണം ഏറെ അപകടങ്ങളും ഈ ഭാഗത്ത് പതിവാക്കുകയാണ്. നിരവധി തവണ അങ്ങാടിപുറം പഞ്ചായത്ത് അധികൃതർ അടക്കമുള്ളവരെ വിവരമറിയിച്ചെങ്കിലും ഇതുവരെ യാതൊരു വിധ നടപടിയും ഉണ്ടായിട്ടില്ലന്നാണ് നാട്ടുകാർ പറയുന്നത്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ ...
ട്രോമാ കെയർ വാർഷിക ജനറൽ ബോഡിയോഗവും പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു
Local

ട്രോമാ കെയർ വാർഷിക ജനറൽ ബോഡിയോഗവും പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു

Perinthalmanna RadioDate: 02-01-2024പെരിന്തൽമണ്ണ: മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗവും പ്രവർത്തകരെ അനുമോദിക്കുന്ന ചടങ്ങും നടത്തി. ട്രോമാകെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റിൽ വെച്ച് നടന്ന യോഗത്തിന്റെ ഉദ്ഘാടന കർമ്മം IMA പെരിന്തൽമണ്ണ ബ്രാഞ്ച് പ്രസിഡന്റ് ഡോ. ഷാജി നിർവ്വഹിച്ചു. വിവിധ വകുപ്പുകൾക്കു കീഴിലും മറ്റുമായി നിരവധി സന്നദ്ധ പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റിലെ മുഴുവൻ പ്രവർത്തകരേയും ഉപഹാരം നൽകി ആദരിച്ചു.മലപ്പുറം ജില്ലാ ട്രോമാ കെയർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നിലവിലെ കമ്മറ്റി പിരിച്ചു വിടുകയും പുതിയ കമ്മറ്റി രൂപീകരിക്കുകയും ചെയ്തു.യൂണിറ്റിന്റെ ലീഡറായി ഷുഹൈബ് മാട്ടായയെ തിരഞ്ഞെടുത്തു. ഡെപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലി, പ്രസിഡന്റ് ഷഫീദ് പാതായിക്കര, സെക്രട്ടറി ഫവാസ് മങ്കട, ട്രഷറർ സുധീഷ് ഒലിങ്കര എന്നിവരെ തിരഞ്ഞെടുത...
വീട്ടിനുള്ളിൽ അവശനിലയിൽ‌ കുടുങ്ങിയ വയോധികയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
Local

വീട്ടിനുള്ളിൽ അവശനിലയിൽ‌ കുടുങ്ങിയ വയോധികയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

Perinthalmanna RadioDate: 02-01-2024പെരിന്തൽമണ്ണ ∙ മറ്റാരും സഹായത്തിന് ഇല്ലാതെ വീട്ടിനുള്ളിൽ അവശ നിലയിൽ കുടുങ്ങിയ വയോധികയെ അഗ്നിരക്ഷാ സേനാംഗങ്ങൾ വാതിൽ തകർത്ത് രക്ഷപ്പെടുത്തി. പെരിന്തൽമണ്ണ പുത്തൂർ സ്‌ട്രീറ്റിൽ മഠത്തിൽ ശ്രീദേവി അമ്മയെ(86) ആണ് രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. വീട്ടിനുള്ളിൽ കിടപ്പുരോഗിയായ ശ്രീദേവിയമ്മയുടെ സഹോദരിയായ സ്‌ത്രീ മാത്രമാണ് ഉണ്ടായിരുന്നത്. ഇടയ്‌ക്ക് ചളവറയിലുള്ള മകനും ബന്ധുക്കളും വീട്ടിലെത്താറുണ്ട്. ഇന്നലെ മകൻ വീട്ടിലെത്തി വാതിൽതട്ടി വിളിച്ചു നോക്കിയപ്പോൾ പ്രതികരണങ്ങളൊന്നും ഉണ്ടായില്ല. വാതിൽ തള്ളിത്തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതേ തുടർന്ന് അഗ്നിരക്ഷാ സേനാംഗങ്ങളുടെ സഹായം തേടുകയായിരുന്നു. സേന വാതിൽ പൊളിച്ച് അകത്തു കയറിയപ്പോൾ തറയിൽ വീണു കിടക്കുകയായിരുന്നു സ്‌ത്രീ. അർധ ബോധാവസ...
തൊഴിലുറപ്പുവേതനം ഇനി ആധാര്‍ അധിഷ്ഠിത സംവിധാനത്തിലൂടെ
Local

തൊഴിലുറപ്പുവേതനം ഇനി ആധാര്‍ അധിഷ്ഠിത സംവിധാനത്തിലൂടെ

Perinthalmanna RadioDate: 02-01-2024മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതനവിതരണം ഇനിമുതല്‍ ആധാര്‍ അധിഷ്ഠിത സംവിധാനത്തിലൂടെ മാത്രം. വേതനവിതരണം ആധാര്‍ അധിഷ്ഠിതമാക്കാൻ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്ന അവസാനതീയതി ഡിസംബര്‍-31 ആയിരുന്നു.തൊഴിലാളികളുടെ 12 അക്ക ആധാര്‍നമ്ബര്‍ ഉപയോഗിച്ചാണ് എ.ബി.പി.എസ്. (ആധാര്‍ ബേസ്ഡ് പേമെൻറ് സിസ്റ്റം) വഴി പണമിടപാട് നടത്തുന്നത്. നിലവില്‍ 25.89 കോടി തൊഴിലാളികളാണ് തൊഴിലുറപ്പ് പദ്ധതിയിലുള്ളത്. ഇതില്‍ 17.37 കോടി പേര്‍ എ.ബി.പി.എസ്. സംവിധാനത്തിലേക്കുമാറി. 32 ശതമാനം പേരാണ് പുറത്തുള്ളത്.മോദിയുടെ ക്രൂരമായ സമ്മാനമെന്ന് കോണ്‍ഗ്രസ്തൊഴിലുറപ്പ് വേതനം എ.ബി.പി.എസ്. വഴിയാക്കുക വഴി കോടിക്കണക്കിന് തൊഴിലാളികള്‍ പുറത്താക്കപ്പെടുമെന്ന് കോണ്‍ഗ്രസ്. സാങ്കേതികവിദ്യകൊണ്ട് പരീക്ഷണംനടത്തി പാവങ്ങളുടെ അടിസ്ഥാന വരുമാനം ഇല്ലാതാക്കുന്...
ജാമിഅ നൂരിയ്യ വാർഷിക സനദ് ദാന സമ്മേളനം നാളെ തുടങ്ങും
Local

ജാമിഅ നൂരിയ്യ വാർഷിക സനദ് ദാന സമ്മേളനം നാളെ തുടങ്ങും

Perinthalmanna RadioDate: 02-01-2024പട്ടിക്കാട് : ജാമിഅ നൂരിയ്യയുടെ വാർഷിക സനദ് ദാന സമ്മേളനത്തിന് ബുധനാഴ്ച തുടക്കമാവും.വൈകീട്ട് നാലിന് കോഴിക്കോട് വലിയഖാസി അബ്ദുന്നാസർ ഹയ്യ് ശിഹാബ് തങ്ങൾ സിയാറത്തിന് നേതൃത്വംനൽകും. 4.30-ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പതാക ഉയർത്തും. തുടർന്നു നടക്കുന്ന സമ്മേളനം കർണാടക സ്പീക്കർ യു.ടി. ഖാദർ ഫരീദ് ഉദ്ഘാടനം ചെയ്യും. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിക്കും. ബശീർ ഫൈസി ദേശമംഗലം മുഖ്യ പ്രഭാഷണം നടത്തും. വൈകീട്ട് ഏഴിനു നടക്കുന്ന ആദർശ സമ്മേളനം മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. എസ്.കെ.ജെ.എം. സംസ്ഥാന പ്രസിഡന്റ് ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി അധ്യക്ഷതവഹിക്കും.വ്യാഴാഴ്ച ആമില സംഗമം, ജാമിഅ ജൂനിയർ കോളേജ് സെനറ്റ് മീറ്റിങ്, ആമില ഇശ്ഖ് സംഗമം, തവാസുൽ സംഗമം, മജ്‌ലിസുന്നൂർ വാർഷികസംഗമം എന്നിവ നടക്കും. വെള്ളിയാഴ്ച കോളേജ് വിദ്യാർഥികളുടെ കലാമത്സരങ്ങൾ, മാനേ...
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു
Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

Perinthalmanna RadioDate: 02-01-2024പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിക്കായി തയ്യാറാക്കിയ മാസ്റ്റർ പ്ലാനിന്റെ കൈമാറ്റവും ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ നാല് പദ്ധതികളുടെ ഉദ്ഘാടനവും നജീബ് കാന്തപുരം എം.എൽ.എ. നിർവഹിച്ചു. ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് പാറ്റേൺ പുതുക്കാത്തത് ഗൗരവമായ പ്രശ്‌നമാണെന്നും നിരന്തരം ബന്ധപ്പെട്ടിട്ടും സർക്കാരിൽ നിന്ന് അർഹമായത് കിട്ടുന്നില്ലെന്നും എം.എൽ.എ. പറഞ്ഞു.പ്രധാന ബ്ലോക്കിൽ നിർമിച്ച ലിഫ്റ്റ്, മോർച്ചറി കെട്ടിടത്തിനു മുകളിൽ നിർമിച്ച ഫാർമസി സ്റ്റോർ, മാതൃശിശു ബ്ലോക്കിൽ നവീകരിച്ച ഓഫീസ്, സ്‌കിൽ ലാബ് എന്നീ പദ്ധതികളാണ് എം.എൽ.എ. ഉദ്ഘാടനം ചെയ്തത്. കെൽ തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ എം.എൽ.എ. ആശുപത്രി സൂപ്രണ്ട് ഡോ. സി. ബിന്ദുവിന് കൈമാറി.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ നസീബ അസീസ്, അംഗങ്ങളായ ടി.പി. ഹാരി...