Tag: 020125

പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ ജന പ്രതിനിധികൾക്ക് സ്വീകരണം നൽകി എംഎൽഎ

Local

പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ ജന പ്രതിനിധികൾക്ക് സ്വീകരണം നൽകി എംഎൽഎ

Perinthalmanna RadioDate: 02-01-2026 പെരിന്തൽമണ്ണ : നിയോജക മണ്ഡലത്തിലെ ഭരണ സാരഥികൾക്ക് പുതുവത്സര ദിനത്തിൽ സ്വീകരണം ഒരുക്കി നജീബ് കാന്തപുരം എംഎൽഎ. നിയോജക മണ്ഡലത്തിലെ ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാർക്കും, നഗരസഭ അധ്യക്ഷയ്ക്കും, ഉപാധ്യക്ഷനുമാണ് സ്വീകരണം നൽകിയത്.സ്വീകരണ പരിപാടിയിൽ നജീബ് കാന്തപുരം എംഎൽഎ ആധ്യക്ഷ്യം വഹിച്ചു. ഓരോ വോട്ടും ജനങ്ങൾ നൽകുന്ന അംഗീകാരവും വിശ്വാസവുമാണെന്നും മികച്ച പ്രവർത്തനങ്ങളിലൂടെയാണ് ഇതിനെല്ലാം മറുപടി നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.നഗരസഭാധ്യക്ഷ സുരയ്യ പച്ചീരി, വൈസ് ചെയർമാൻ എം.ബി.ഫസൽ മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്മ തബ്ഷീറ, വൈസ് പ്രസിഡന്റ്‌ സി.കെ.ഹാരിസ്, വിവിധ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാരായ റസീന മുജീബ്, അജിത് പ്രസാദ്, ഷാഹിന മോൾ, ഭാരതി, സുധ, ഹസീബ് വളപുരം, സുലൈഖ കരിമ്പന, പുഞ്ചിരി മജീദ്, ഹുസ്സയിൻ കളപ്പാടൻ, ദിവ്യ മൂത്ത...
ദൃശ്യ കൊലക്കേസ് പ്രതി നാലാം ദിവസവും കാണാമറയത്ത്

Local

ദൃശ്യ കൊലക്കേസ് പ്രതി നാലാം ദിവസവും കാണാമറയത്ത്

Perinthalmanna RadioDate: 02-01-2026 പെരിന്തൽമണ്ണ : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതി നാലാം ദിവസവും കാണാമറയത്ത്. പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിനോദിനെ പിടികൂടാൻ സാധിക്കാതെ പൊലീസ് വലയുകയാണ്. മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്ച്ചയാണ് പ്രതി ചാടിപ്പോകാൻ കാരണമെന്നാണു കണ്ടെത്തൽ. ഡിസംബർ 29 തിങ്കളാഴ്ച രാത്രി 11 മണിയോടെ പ്രതി വിനീഷ് ശുചിമുറിയുടെ ചുമർ തുരന്ന് മാനസികാരോഗ്യ കേന്ദ്രത്തിന്റെ പുറകിലുള്ള മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു. മാനസികാരോഗ്യ കേന്ദ്രത്തിൽ സിസിടിവി ഇല്ലാത്തതിനാൽ പ്രതി എങ്ങനെയാണ് ചാടിപ്പോയതെന്നു പൊലീസിന് വ്യക്തമാക്കാൻ സാധിച്ചിട്ടില്ല. ഇതിനു മുൻപും വിനീഷ് ചാടിപ്പോയിട്ടുണ്ടെങ്കിലും അന്ന് കർണാടകയില്‍ നിന്ന് പിടികൂടിയിരുന്നു. കേന്ദ്രത്തിലെ ഗുരുതര സുരക്ഷാ വീഴ്ചയെത്തുടർന്നാണ് വിനീഷ് കടന്നു കളഞ്ഞതെന്നാണ് ആരോപണം.കുതിരവട്ടം മാനസികാരോഗ്യ ക...
ചെറുകര റെയിൽവേ ഗേറ്റ് ഇന്ന് രാത്രി 9 മുതൽ അടച്ചിടും

Local

ചെറുകര റെയിൽവേ ഗേറ്റ് ഇന്ന് രാത്രി 9 മുതൽ അടച്ചിടും

Perinthalmanna RadioDate: 02-01-2026പെരിന്തൽമണ്ണ: ചെറുകര - അങ്ങാടിപ്പുറം റെയിൽവേ ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചെറുകര റെയിൽവേ ഗേറ്റ് ഇന്ന് (ജനുവരി 2) രാത്രി 9 മണി മുതൽ ജനുവരി 3-ന് രാവിലെ 3 അടച്ചിടും. പെരിന്തൽമണ്ണ-  പട്ടാമ്പി റോഡിൽ ഈ സമയത്ത് യാത്ര ചെയ്യുന്ന വാഹനങ്ങൾ പുളിങ്കാവ്–ചീരട്ടാമല– പരിയാപുരം വഴി അങ്ങാടിപ്പുറത്തേക്കും, പുലാമന്തോൾ - ഓണപ്പുട വഴി അങ്ങാടിപ്പുറത്തേക്കുള്ള ബദൽ റൂട്ടുകൾ ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
മോട്ടോര്‍ വാഹന വകുപ്പ്‌ ഉണര്‍ന്നതോടെ നിരത്തില്‍ അനിഷ്‌ടങ്ങളില്ലാതെ പുതുവത്സരാഘോഷം

Other

മോട്ടോര്‍ വാഹന വകുപ്പ്‌ ഉണര്‍ന്നതോടെ നിരത്തില്‍ അനിഷ്‌ടങ്ങളില്ലാതെ പുതുവത്സരാഘോഷം

Perinthalmanna RadioDate: 02-01-2026 മലപ്പുറം: മോട്ടോര്‍ വാഹന വകുപ്പിന്റെ കര്‍ശന നടപടിയെ തുടര്‍ന്ന്‌ ജില്ലയിലെ നിരത്തുകളില്‍ കാര്യമായ അനിഷ്‌ടങ്ങളില്ലാതെ പുതുവത്സരാഘോഷം കടന്നുപോയത്‌ ആശ്വാസകരമായി.ജില്ലാ ആര്‍.ടി.ഒ. ബി. ഷഫീക്കിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ പുതുവത്സര ദിനത്തില്‍ ശക്‌തമായ പരിശോധനയുമായി മോട്ടോര്‍ വാഹന വകുപ്പ്‌ രംഗത്തുണ്ടായിരുന്നു. മലപ്പുറം ആര്‍.ടി. ഓഫീസ്‌, നിലമ്ബൂര്‍ പെരിന്തല്‍മണ്ണ, തിരൂരങ്ങാടി, പൊന്നാനി, തിരൂര്‍, കൊണ്ടോട്ടി സബ്‌ ആര്‍.ടി. ഓഫീസ്‌, എന്‍ഫോഴ്‌സ്മെന്റ്‌ വിഭാഗം ഉദ്യോഗസ്‌ഥരുടെയും നേതൃത്വത്തില്‍ ജില്ലയിലെ ദേശീയ സംസ്‌ഥാനപാതകള്‍ക്ക്‌ പുറമെ ഗ്രാമീണ മേഖലകള്‍ കേന്ദ്രീകരിച്ചും വിനോദ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചും പ്രധാന ടൗണുകള്‍ കേന്ദ്രീകരിച്ചും വൈകിട്ട്‌ മൂന്ന്‌ മുതല്‍ പുലര്‍ച്ചെ മൂന്ന്‌ വരെ പരിശോധനയും പെട്രോളിങ്ങുമായും ഉദ്യോഗസ്‌ഥര്‍ കര്‍മ്മസജ്‌ജരായി രംഗത്തുണ്ടായിരുന്നു. രണ...
രാജ്യറാണി എക്സ്പ്രസ് ട്രെയിനിന് രണ്ടു പുതിയ കോച്ചുകൾ കൂടി

Local

രാജ്യറാണി എക്സ്പ്രസ് ട്രെയിനിന് രണ്ടു പുതിയ കോച്ചുകൾ കൂടി

Perinthalmanna RadioDate: 02-01-2026 പെരിന്തൽമണ്ണ : പുതുവർഷ സമ്മാനമായി നിലമ്പൂർ- കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് ട്രെയിനിന് രണ്ടു പുതിയ കോച്ചുകൾ കൂടി. ഇതോടെ നിലവിലുള്ള 14 കോച്ചുകളിൽനിന്ന് 16 കോച്ചുകളുള്ള ട്രെയിനായി ഇന്നലെ മുതൽ രാജ്യറാണി എക്സ്പ്രസ് മാറി. ഇന്നലെ രാവിലെയും രാത്രിയിലും പുതിയ കോച്ചുകളുമായാണ് സർവീസ് നടത്തിയത്. പുതുതായി ഒരു സ്ലീപ്പർ കോച്ചും ഒരു തേഡ് എസി കോച്ചുമാണ് ഇന്നലെ മുതൽ കൂട്ടിച്ചേർത്തത്.യാത്രക്കാരുടെ വലിയ തിരക്കുള്ള രാജ്യറാണി ട്രെയിനിൽ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിന്റെ തുടർച്ചയായി ജനപ്രതിനിധികളും ട്രെയിൻ യാത്രക്കാരുടെയും ജനമൈത്രിയുടെയും സംഘടനകളും ഈ ആവശ്യം ഉന്നയിച്ചു വരികയായിരുന്നു.അതേസമയം ആധുനിക എൽഎച്ച്ബി കോച്ചുകളുടെ 24 കോച്ചുകളായി പൂർണ സർവീസായി മാറ്റണമെന്ന ആവശ്യമാണ് നിലവിലുള്ളത്. എന്നാൽ ഷൊർണൂർ- നിലമ്പൂർ റെയിൽവേ പാതയിലെ പ്രധാന സ്റ്റേഷനുകള...
കാദറലി സെവൻസ് ഫുട്ബോൾ ടൂർണമന്റ്
Local

കാദറലി സെവൻസ് ഫുട്ബോൾ ടൂർണമന്റ്

Perinthalmanna RadioDate: 02-01-2025ഇന്നത്തെ മത്സര ഫലം:-ഹണ്ടേഴ്‌സ് കൂത്തുപറമ്പ്-1⃣🆚ലക്കിസോക്കർ കോട്ടപ്പുറം-2⃣നാളത്തെ 03-01-25 മത്സരം:-▪️സൂപ്പർ സ്റ്റുഡിയോ മലപ്പുറം🆚▪️സോക്കർ ഷൊർണ്ണൂർ………………………………………..കാദറലി സെവൻസ് ഫുട്ബോൾ ടൂർണമന്റിന്റെ കൂടുതൽ വാർത്തകളും മത്സര ഫലങ്ങളും വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/G1EZoPPO7BGKJcREbdUair®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
ആധുനിക സൗകര്യങ്ങളോടെ സി.എച്ച് സെന്റർ നാളെ സമർപ്പിക്കും
Local

ആധുനിക സൗകര്യങ്ങളോടെ സി.എച്ച് സെന്റർ നാളെ സമർപ്പിക്കും

Perinthalmanna RadioDate: 02-01-2025പെരിന്തല്‍മണ്ണ: നൂറുകണക്കിന് രോഗികള്‍ക്കും അശരണർക്കും ആശ്വാസമായി താല്‍ക്കാലിക കേന്ദ്രത്തില്‍ പ്രവർത്തിക്കുന്ന പെരിന്തല്‍മണ്ണ സി.എച്ച്‌ സെന്റർ പുതു വർഷത്തില്‍ പുതിയ കെട്ടിടത്തില്‍ പ്രവർത്തനം ആരംഭിക്കുന്നു. കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ (ജനുവരി 3) സെന്ററിന്റെ മുഖ്യ രക്ഷാധികാരി കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ നിർവഹിക്കും.രക്ഷാധികാരികളായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, നജീബ് കാന്തപുരം, കെ.പി.എ. മജീദ്‌, നാലകത്ത് സൂപ്പി, എം.എല്‍.എമാർ തുടങ്ങിയവർ പങ്കെടുക്കും. പാലിയേറ്റിവ് രംഗത്തെ നൂതന സംവിധാനങ്ങളോടെയുള്ള പൂക്കോയ തങ്ങള്‍ ഹോസ്പിറ്റല്‍ പെരിന്തല്‍മണ്ണ സി.എച്ച്‌ സെന്ററിന്റെ പ്രത്യേകതയാണ്. ലബോറട്ടറി, ഫാർമസി, ഫിസിയോ തെറപ്പി സെന്റർ, ട്രോമാകെയർ സെന്റർ, വളന്റിയർ ട്രെയ്നിങ് സെന്റർ, ബ്ലഡ് ഡോണേസ് ഫോറം, സമ്മേളന ഹാള്‍ തുടങ്ങിയവയും സെന്ററിലുണ്ടാവും....
പുതുവത്സര ആഘോഷത്തിനിടെ ലഹരി; എംഡിഎംഎയുമായി 2 പേർ പിടിയിൽ
Local

പുതുവത്സര ആഘോഷത്തിനിടെ ലഹരി; എംഡിഎംഎയുമായി 2 പേർ പിടിയിൽ

Perinthalmanna RadioDate: 02-01-2025പെരിന്തൽമണ്ണ:  പുതുവത്സര ആഘോഷങ്ങൾ ലക്ഷ്യം വച്ച് ലഹരി വിൽപനയ്ക്കിടെ എംഡിഎംഎയുമായി 2 പേർ പിടിയിൽ. ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥിന്റെ നിർദേശ പ്രകാരം പൊലീസും നർകോട്ടിക് സ്ക്വാഡും പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിരുന്നു.പെരിന്തൽമണ്ണയിൽ അങ്ങാടിപ്പുറം, പുത്തനങ്ങാടി ഭാഗങ്ങൾ കേന്ദ്രീകരിച്ച് ലഹരിവിൽപന നടത്തുന്ന ഈ സംഘത്തെ കുറിച്ച് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് അങ്ങാടിപ്പുറം പുത്തനങ്ങാടി സ്വദേശി ഒടുവിൽ മുഹമ്മദ് ഇല്ല്യാസ് (41), ചെറുകുളമ്പ് സ്വദേശി ചക്കിപ്പറമ്പൻ അബ്ദുൾഫാരിസ്(29) എന്നിവരെ പെരിന്തൽമണ്ണ ഡിവൈഎസ്പി ടി.കെ.ഷൈജു, സിഐ സുമേഷ് സുധാകരൻ എന്നിവരുടെ നേതൃത്വത്തിൽ എസ്ഐ ഷിജോ സി.തങ്കച്ചനും ജില്ലാ ആന്റി നർകോട്ടിക് സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്. 10.540 ഗ്രാം ലഹരിയാണ് പിടി കൂടിയത്. ഈ മേഖല കേന്ദ്രീകര...
പട്ടിക്കാട് ജാമിഅ നൂരിയ്യ വാർഷിക സമ്മേളനത്തിന് പ്രൗഢമായ തുടക്കം
Local

പട്ടിക്കാട് ജാമിഅ നൂരിയ്യ വാർഷിക സമ്മേളനത്തിന് പ്രൗഢമായ തുടക്കം

Perinthalmanna RadioDate: 02-01-2025-----------------------------------------------This News Sponsored by---------------------------------------------ഭാരത് ബെഡ് എംപോറിയത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ മെഗാ സെയിൽ▶️പ്രശസ്ത കമ്പനികളുടെ ഫോം ബെഡ്ഡുകൾ, സ്പ്രിങ് ബെഡുകൾ, മെഡിക്കേറ്റഡ് ബെഡ്ഡുകൾ, ലാറ്റക്സ് മെമ്മറി ഫോം തുടങ്ങിയ ബെഡുകളുടെ വൻ ശേഖരം▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.▶️എല്ലാവിധ സോഫകളും ക്യുഷൻസും വിവിധ ആകൃതിയിലും വലിപ്പത്തിലും നിർമിച്ചു നൽകുന്നു.▶️വിവിധതരം കാർപെറ്റുകൾ ഡോർ മാറ്റുകൾ എന്നിവയുടെ വൻ കളക്ഷൻ▶️ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് 10...
ഷൊർണൂർ- നിലമ്പൂർ പാതയിൽ ഇലക്ട്രിക് ട്രെയിൻ ഓടിത്തുടങ്ങി; കൂടുതൽ മെമു സർവീസുകൾ ഉടൻ
Local

ഷൊർണൂർ- നിലമ്പൂർ പാതയിൽ ഇലക്ട്രിക് ട്രെയിൻ ഓടിത്തുടങ്ങി; കൂടുതൽ മെമു സർവീസുകൾ ഉടൻ

Perinthalmanna RadioDate: 02-01-2025അങ്ങാടിപ്പുറം: ഡീസൽ എൻജിനുകൾ ചൂളം വിളിച്ച് ഓടിയ നിലമ്പൂരിലെ വഴികളിലൂടെ ഇനി ഇലക്ട്രിക് ട്രെയിനുകൾ വേഗത്തിൽ സർവീസ് നടത്തും. ഒട്ടേറെ യാത്രക്കാരുമായി ഇന്നലെ രാവിലെ 10.10ന് കോട്ടയം- നിലമ്പൂർ ഇന്റർസിറ്റി എക്സ്പ്രസാണ് വൈദ്യുതീകരിച്ച വഴിയിലൂടെ ആദ്യം യാത്രയാരംഭിച്ചത്. പാലക്കാട് റെയിൽവേ ഡിവിഷനിൽ വൈദ്യുതീകരണം നടത്തുന്ന അവസാനത്തെ പാത കൂടിയാണ് ഇത്.വലിയ 2 ട്രാൻസ്ഫോമറുകളും അനുബന്ധ ഉപകരണങ്ങളും സ്വിച്ചിങ് ‌സ്റ്റേഷൻ ഓഫിസ് എന്നിവയാണ് മേലാറ്റൂരിലുള്ളത്. വാണിയമ്പലം, അങ്ങാടിപ്പുറം, വാടാനാംകുറിശ്ശി എന്നിവിടങ്ങളിലാണ് മറ്റു വൈദ്യുതി സ്വിച്ചിങ് സ്റ്റേഷനുകൾ ഒരുക്കിയിട്ടുള്ളത്. നിലവിൽ 1.35 മണിക്കൂറാണ് നിലമ്പൂരിൽനിന്ന് ഷൊർണൂരിലേക്കു ട്രെയിൻ ഓടിയെത്താനുള്ള സമയം. ഇലക്ട്രിക് ട്രെയിൻ ഓടി തുടങ്ങിയതോടെ സമയം ഒരു മണിക്കൂർ 10 മിനിറ്റായായി ചുരുങ്ങുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ. 3...