Tag: 020224

8897 കോടി രൂപയുടെ 2000 നോട്ടുകൾ ഇനിയും തിരിച്ചെത്തിയില്ലെന്ന് റിസർവ് ബാങ്ക്
Local

8897 കോടി രൂപയുടെ 2000 നോട്ടുകൾ ഇനിയും തിരിച്ചെത്തിയില്ലെന്ന് റിസർവ് ബാങ്ക്

Perinthalmanna RadioDate: 02-02-2024റിസർവ് ബാങ്ക് വിനിമയത്തിൽ നിന്ന് പിൻവലിച്ച 2000 രൂപ നോട്ടുകളിൽ 8897 കോടിരൂപ ഇനിയും തിരിച്ചെത്തിയിട്ടില്ലെന്ന് കണക്കുകൾ. ജനുവരി 31 വരെയുള്ള കണക്കുകൾ റിസർവ് ബാങ്കാണ് പുറത്തുവിട്ടത്. അതെ സമയം 97.50 ശതമാനം​ നോട്ടുകളും പിൻവലിക്കലിന് പിന്നാലെ തിരിച്ചെത്തിയെന്ന് റിസർവ് ബാങ്ക് അധികൃതർ വ്യക്തമാക്കി.500,1000 രൂപ​യുടെ നോട്ട് നിരോധിച്ചതിന് പിന്നാലെയാണ് 2000 ന്റെ നോട്ട് അവതരിപ്പിച്ചത്. 2023 മെയ് 19 നാണ് 2000 ന്റെ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിച്ചത്. 3.56 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് അന്ന് വിപണിയിലുണ്ടായിരുന്നത്. ഒക്ടോബർ എട്ടുവരെ ​നോട്ടുകൾ ബാങ്കുകൾ വഴി മാറിയെടുക്കാൻ അവസരം നൽകിയിരുന്നു. ഇനി റിസർവ് ബാങ്കിന്റെ ഇഷ്യൂ ഓഫീസുകൾ വഴി മാത്രമാണ് നോട്ടുകൾ മാറ്റി വാങ്ങാനാവുക.2018-19 സാമ്പത്തിക വര്‍ഷത്തില്‍ 2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിവെച്ചിരുന്നു.വ...
ആശയങ്ങൾക്ക് ചിറക് നൽകി സ്‌കൈൽ അപ് കോൺക്ലേവിന് തുടക്കം
Local

ആശയങ്ങൾക്ക് ചിറക് നൽകി സ്‌കൈൽ അപ് കോൺക്ലേവിന് തുടക്കം

Perinthalmanna RadioDate: 02-02-2024പെരിന്തൽമണ്ണ: സംരംഭക ആശയങ്ങൾക്ക് ഉണർവ് നൽകി 'സ്‌കൈൽ അപ്' ബിസിനസ് കോൺക്ലേവിന് പെരിന്തൽമണ്ണ ഷിഫ കൺവെൻഷൻ സെന്ററിൽ തുടക്കമായി. യുവാക്കളുടെയും വിദ്യാർഥികളുടെയും ബിസിനസ് സ്വപ്നങ്ങൾക്ക് സഹായകമാവുക എന്ന ലക്ഷ്യത്തോടെയാണ് രണ്ട് ദിവസങ്ങളിലായി കോൺക്ലേവ് നടത്തുന്നത്. സംരംഭക ആശയമുള്ളവർക്ക് പിന്തുണ ഉറപ്പാക്കാൻ പെരിന്തൽമണ്ണയിൽ 'സ്‌കെയിൽ അപ്' സ്റ്റാർടപ് വില്ലേജ് സ്ഥാപിക്കുമെന്ന് നജീബ് കാന്തപുരം എം.എൽ.എ പറഞ്ഞു. ബിസിനസ് ആശയമുള്ളവർക്ക് പിന്തുണയും സഹകരണവും വില്ലേജിൽ ഉറപ്പാക്കും. വനിതകളുടെയും യുവാക്കളുടെയും വിദ്യാർഥികളുടെയും ബിസിനസ് സ്വപ്നങ്ങൾക്ക് നിറം പകരുക എന്ന ലക്ഷ്യത്തോടെയാണ് പെരിന്തൽമണ്ണയിൽ ഇത്തരമൊരു കോൺക്ലേവ് നടത്തുന്നത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടി നിരവധി പേർക്ക് സഹയകമാവുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടർ വി.ആർ വിനോദ്, മുൻ എം.പി എം.വി ശ്രേയംസ്‌ കു...
പ്രദർശനമേളയിലെ സംഘർഷം സംഘാടകർ മറുപടിയും മാപ്പപേക്ഷയും നൽകി
Local

പ്രദർശനമേളയിലെ സംഘർഷം സംഘാടകർ മറുപടിയും മാപ്പപേക്ഷയും നൽകി

Perinthalmanna RadiDate: 02-02-2024പെരിന്തൽമണ്ണ: പ്രദർശനമേളയ്ക്ക് നൽകിയ അനുമതിയിലെ നിബന്ധനകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന്റെ പേരിൽ നഗരസഭ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് സംഘാടകർ മറുപടിനൽകി. അറിവില്ലാതെ സംഭവിച്ചതാണെന്ന് അറിയിച്ചതിനൊപ്പം മാപ്പപേക്ഷയും നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സംഘാടകരുടെ വാദങ്ങളും പരിഗണിച്ചശേഷം തുടർനടപടികളിലേക്ക് കടക്കുമെന്ന് നഗരസഭാ ക്ലീൻസിറ്റി മാനേജർ അറിയിച്ചു. രണ്ടുദിവസത്തിനകം മറുപടി നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ചൊവ്വാഴ്ച നോട്ടീസ് നൽകിയിരുന്നത്. ബൈപ്പാസിന് സമീപത്തെ എക്സ്‌പോ മൈതാനത്ത് മൂന്നുദിവസത്തെ താത്കാലിക വ്യാപാരത്തിനായി 34 സ്റ്റാളുകൾ ഉൾപ്പെടുത്തി വ്യാപാരം നടത്തുന്നതിനാണ് തിരൂർക്കാട് സ്വദേശിക്ക് നഗരസഭ അനുമതി നൽകിയിരുന്നത്.എന്നാൽ ഇവിടെ 61 സ്റ്റാളുകൾ അധികമായി സ്ഥാപിക്കുകയും, മതിയായ സുരക്ഷാ-മാലിന്യ സംസ്കരണ സംവിധാനങ്ങളോ, ശൗചാലയ സൗകര്യങ്ങളോ ഒരുക്...
മുള്ള്യാകുർശിയിൽ വീണ്ടും പുലി; ഉടമയുടെ കൺമുന്നിൽ നിന്ന് ആടിനെ കൊണ്ടു പോയി
Local

മുള്ള്യാകുർശിയിൽ വീണ്ടും പുലി; ഉടമയുടെ കൺമുന്നിൽ നിന്ന് ആടിനെ കൊണ്ടു പോയി

Perinthalmanna RadioDate: 02-02-2024പട്ടിക്കാട്: മേയാൻവിട്ട ആടിനെ കൺമുന്നിൽ നിന്ന് പുലി പിടിച്ചുകൊണ്ടുപോയതിന്റെ ഞെട്ടലിലാണ് മുള്ള്യാകുർശി മാട്ടുമ്മത്തൊടി ഹംസ. മേയാൻവിട്ട ആടുകൾക്കിടയിലേക്ക് പാഞ്ഞെത്തിയ പുലി ആടിനെയും കടിച്ചെടുത്ത് മറയുകയായിരുന്നു. മേൽമുറിയിൽ വ്യാഴാഴ്ച വൈകീട്ട് 6.30-ഓടെയാണ് സംഭവം.പത്തു വർഷത്തോളമായി മേഖലയിൽ പുലിസാന്നിധ്യം ഉള്ളതായി നാട്ടുകാർ പറയുന്നു. 2016-ൽ കെണിവെച്ച് വനംകുപ്പ് പുലിയെ പിടികൂടിയിരുന്നു. തുടർന്നും പുലിയുടെ ശല്യം ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞു.പ്രദേശത്തെ മാട്ടുമ്മത്തൊടി ഉമൈറിന്റെ ഇരുപതോളം ആടുകളെ ഈ കാലയളവിൽ പുലി കൊണ്ടുപോയിരുന്നു. രണ്ടു ദിവസം മുമ്പും ആടിനെ നഷ്ടപ്പെട്ടതായി ഉമൈർ പറഞ്ഞു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------...
ടൗൺഹാൾ ജംഗ്ഷൻ- കക്കൂത്ത് റോഡില്‍ ഇന്ന് മുതൽ ഗതാഗതം നിരോധിച്ചു
Local

ടൗൺഹാൾ ജംഗ്ഷൻ- കക്കൂത്ത് റോഡില്‍ ഇന്ന് മുതൽ ഗതാഗതം നിരോധിച്ചു

Perinthalmanna RadioDate: 02-02-2024പെരിന്തൽമണ്ണ നഗരസഭയിലെ ടൗൺ ഹാൾ- കമ്മുട്ടിപ്പടി- നമ്പിയാർപ്പടി- ഈസ ഹാജി- മണ്ണാർമല റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് (ഫെബ്രുവരി രണ്ട്) മുതൽ ഈ മാസം എട്ട് വരെ ടൗൺ ഹാൾ ജംഗ്ഷൻ മുതൽ കക്കൂത്ത് നമ്പ്യാർപടി വരെ ഗതാഗതം പൂർണ്ണമായി നിരോധിച്ചതായി പൊതുമരാമത്ത് നിരത്തുകൾ വിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/Dh50VB5MWGy5FkMpa4yo09---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
സംരംഭകർക്ക് അവസരം തുറന്ന് പെരിന്തൽമണ്ണ കോൺക്ലേവ് ഇന്ന് തുടങ്ങും
Local

സംരംഭകർക്ക് അവസരം തുറന്ന് പെരിന്തൽമണ്ണ കോൺക്ലേവ് ഇന്ന് തുടങ്ങും

Perinthalmanna RadioDate: 02-02-2024പെരിന്തൽമണ്ണ: സംരംഭകർക്ക് കൈത്താങ്ങാവാൻ പെരിന്തൽമണ്ണ ഒരുങ്ങി. മലബാറിലെ ആദ്യത്തെ സമ്പൂർണ്ണ ബിസിനസ് കോൺക്ലേവ് 'സ്‌കെയിൽ അപ്'  ഇന്ന് ( ഫെബ്രുവരി രണ്ട് ) തുടങ്ങും. കേരള സ്റ്റാർട്ടപ്പ് മിഷൻ, അസാപ്പ്, നോളജ് ഇക്കണോമി മിഷൻ, കെ.എസ്.ഐ.ഇ.ഡി.സി എന്നിവയുടെ സഹകരണത്തോടെ പെരിന്തൽമണ്ണ ഷിഫ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ബിസിനസ് കോൺക്ലേവ് ഫെബ്രുവരി മൂന്നിന് സമാപിക്കും. വനിതകളുടെയും യുവാക്കളുടെയും വിദ്യാർഥികളുടെയും ബിസിനസ് സ്വപ്നങ്ങൾക്ക് നിറം പകരുക എന്ന ലക്ഷ്യത്തോടെയാണ് പെരിന്തൽമണ്ണയിൽ ഇത്തരമൊരു കോൺക്ലേവിന് നേതൃത്വം നൽകുന്നതെന്ന് നജീബ് കാന്തപുരം എം.എൽ.എ അറിയിച്ചു. ഏതെങ്കിലും തരത്തിൽ ബിസിനസുമായോ സംരംഭങ്ങളുമായോ ബന്ധമുള്ളവർക്കും പൊതുജനങ്ങൾക്കും കോൺക്ലേവിൽ പങ്കെടുക്കാം. പ്രവേശനം സൗജന്യമാണ്. അഞ്ചു വേദികളിലായാണ് വിവിധ സെഷനുകൾ ക്രമീകരിച്ചിരിക്കുന്നത്.കൂടുതൽ ബിസിനസ് സംരംഭ...