Tag: 020225

കരിപ്പൂർ വിമാനത്താവളത്തിൽ റെസ ദീർഘിപ്പിക്കുന്ന ജോലി പുരോഗമിക്കുന്നു
Local

കരിപ്പൂർ വിമാനത്താവളത്തിൽ റെസ ദീർഘിപ്പിക്കുന്ന ജോലി പുരോഗമിക്കുന്നു

Perinthalmanna RadioDate: 02-02-2025കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിൽ റെസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) ദീർഘിപ്പിക്കുന്ന ജോലി പുരോഗമിക്കുന്നു. റൺവേയുടെ രണ്ടറ്റങ്ങളിലും മണ്ണിട്ട് റെസ നീളം കൂട്ടുന്ന ജോലിയാണു നടക്കുന്നത്.വിവിധ പാളികളായാണ് മണ്ണിട്ട് ഉയർത്തുന്നത്. 25 സെന്റീമീറ്റർ കനത്തിൽ മണ്ണിട്ട് യന്ത്രസംവിധാനത്തോടെ അമർത്തി 20 സെന്റിമീറ്ററിലേക്കു മാറ്റും. ബലപരിശോധന നടത്തിയ ശേഷം വീണ്ടും 25 സെന്റിമീറ്റർ കനത്തിൽ മണ്ണിട്ട് ബലപ്പെടുത്തും.ഇത്തരത്തിൽ മണ്ണിന്റെ ബലം ഉറപ്പാക്കിയാണ് ഉയർത്തുന്നത്. അതേസമയം, മണ്ണ് യഥാസമയം ലഭിക്കുന്നതിനുള്ള കാലതാമസം ഇടയ്ക്കിടെ ഉണ്ടാകുന്നുണ്ട്.റൺവേ കഴിഞ്ഞാലുള്ള സുരക്ഷാ ഭാഗമാണ് ‘റെസ’യെന്ന ചതുപ്പുനിലം.വിമാനങ്ങൾ റൺവേയിൽനിന്നു തെന്നിയാൽ പിടിച്ചുനിർത്തുന്ന പ്രദേശമാണിത്. നിലവിൽ റൺവേയുടെ രണ്ടറ്റങ്ങളിലും 90 മീറ്റർ നീളത്തിലാണു റെസയുള്ളത്. അത് 150 മീറ്റർകൂടി ദ...
മലപ്പുറം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നാളെ മുതൽ  അടച്ചിടും
Local

മലപ്പുറം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നാളെ മുതൽ  അടച്ചിടും

Perinthalmanna RadioDate: 02-02-2025മലപ്പുറം : ജില്ലാ ആസ്ഥാനത്തെ കെഎസ്ആർടിസി ടെർമിനലിന്റെ നിർമാണം അവസാന ഘട്ടത്തിലേക്ക്. യാർഡ് നവീകരണത്തിനായി നാളെ മുതൽ ബസ് സ്റ്റാൻഡ് അടച്ചിടും. മലപ്പുറത്തു നിന്നുള്ള സർവീസുകൾ സ്റ്റാൻഡിനു മുൻവശത്തു നിന്ന് ആരംഭിക്കും. കോഴിക്കോട് ഭാഗത്തേക്കുള്ള ബസുകൾ സ്റ്റാൻഡിന്റെ എതിർവശത്തെ പള്ളിയ്ക്കു മുന്നിലുള്ള ബസ് സ്റ്റോപ്പിലാണ് നിർത്തുക. പാലക്കാട് ഭാഗത്തേക്കുള്ള ബസുകൾ ബസ് സ്റ്റാൻഡിനു മുൻവശത്തും. വർഷങ്ങളായി നിർമാണം മുടങ്ങിക്കിടന്ന ബസ് ടെർമിനലിന്റെ ജോലികളാണ് ഇപ്പോൾ പൂർത്തിയാകാനിരിക്കുന്നത്. ഒന്നാം നിലയിൽ ടൈൽസ് വിരിക്കൽ, കൈവരി, ശുചിമുറികൾ തുടങ്ങിയവയാണ് ഇപ്പോൾ പൂർത്തിയായത്. ഇതിനു ശേഷമാണ് യാർഡ് നിർമാണത്തിലേക്ക് കടക്കുന്നത്. ഇതു തീരാൻ 2 മാസത്തോളമെടുക്കുമെന്നാണ് വിവരം. അതേസമയം ഈ സാമ്പത്തിക വർഷം തന്നെ ഉദ്ഘാടനത്തിലേക്ക് നീങ്ങാനാണ് ജോലികൾ വേഗത്തിലാക്കുന്നത്...................
കേന്ദ്ര ബജറ്റില്‍ ജില്ലക്കും നിരാശ മാത്രം ബാക്കി
Local

കേന്ദ്ര ബജറ്റില്‍ ജില്ലക്കും നിരാശ മാത്രം ബാക്കി

Perinthalmanna RadioDate: 02-02-2025മലപ്പുറം: കേന്ദ്ര ബജറ്റില്‍ ജില്ലക്കും നിരാശ മാത്രം ബാക്കി. റെയില്‍വേ വികസനം, പെരിന്തല്‍മണ്ണ അലീഗഢ് കാമ്പസ് വികസനം, കരിപ്പൂർ വിമാനത്താവള വികസനം, തീരദേശ വികസനം, വന്യജീവി ആക്രമണം തടയല്‍, പുതിയ നൂതന പദ്ധതികള്‍ എന്നിവക്കൊന്നും കാര്യമായ പ്രഖ്യാപനങ്ങളില്ല.മൂന്ന് ലോക്സഭ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന മലപ്പുറത്തിന് മുൻ വർഷങ്ങളിലും ഇതേ സ്ഥിതിയായിരുന്നു. പൊന്നാനി, മലപ്പുറം, വയനാട് മണ്ഡലങ്ങളെല്ലാം അല്‍പം പ്രതീ‍ക്ഷ‍യോടെയായിരുന്നു ബജറ്റിനെ നോക്കിയിരുന്നത്. ജില്ലയുടെ വിവിധ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി 2024 നവംബർ-ഡിസംബർ മാസങ്ങളില്‍ തന്നെ എം.പിമാർ കേന്ദ്രത്തിന് നിർദേശങ്ങളും സമർപ്പിച്ചിരുന്നു. ഇതില്‍നിന്ന് പ്രധാനപ്പെട്ടത് പോലും പരിഗണിക്കപ്പെട്ടിട്ടില്ലെന്ന് എം.പിമാർ അറിയിച്ചു. നിലവില്‍ മലയോര മേഖലയില്‍ വന്യജീവി സംഘർഷം കാരണം ജനം പൊറുതി മുട്ടിയിരിക്കുകയാണ്.നിരന്തര...
പെരിന്തല്‍മണ്ണയില്‍ 173 വഴിയോര കച്ചവടക്കാര്‍ക്ക് നഗരസഭ അംഗീകാരം
Local

പെരിന്തല്‍മണ്ണയില്‍ 173 വഴിയോര കച്ചവടക്കാര്‍ക്ക് നഗരസഭ അംഗീകാരം

Perinthalmanna RadioDate: 02-02-2025പെരിന്തല്‍മണ്ണ: നഗരസഭയിലെ അംഗീകൃത വഴിയോര കച്ചവടക്കാർക്കുള്ള തിരിച്ചറിയല്‍ കാർഡും വെൻഡിങ് സർട്ടിഫിക്കറ്റും വിതരണം ചെയ്തു.പെരിന്തല്‍മണ്ണയില്‍ വിവിധ സ്ഥലങ്ങളില്‍ ജീവിതമാർഗമെന്നോണം വർഷങ്ങളായി വഴിയോര കച്ചവടം നടത്തുന്നവരെ കണ്ടെത്തുന്നതിന് രണ്ട് ഘട്ടങ്ങളിലായി നടത്തിയ സർവേയിയില്‍നിന്ന് ടൗണ്‍ വെൻറിങ് കമ്മിറ്റി പരിശോധിച്ച്‌ അംഗീകാരം നല്‍കിയ 173 പേർക്കാണ് നഗരസഭ കൗണ്‍സിലിന്റെ അംഗീകാരത്തോടെ തിരിച്ചറിയല്‍ കാർഡും താല്‍കാലിക വെൻറിംഗ് സർട്ടിഫിക്കറ്റും അനുവദിച്ചത്.വഴിയോര കച്ചവടക്കാരുടെ ജീവനോപാധി സംരംക്ഷിക്കുന്നതോടൊപ്പം നഗരത്തില്‍ യാത്രക്കാർക്കും മറ്റു കച്ചവടക്കാർക്കും പ്രയാസം സൃഷ്ടിക്കാത്ത തരത്തില്‍ കച്ചവടം നിയന്ത്രിക്കുന്നതിന് പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. നഗരസഭയുടെ മാലിന്യ സംസ്കരണ ഉപാധികളുമായി സഹകരിച്ച്‌ വേണം വഴിയോര കച്ചവടക്കാർ പ്രവർത്തിക്കേണ്ടത്. നഗര...
നിലച്ച പെരിന്തല്‍മണ്ണ നഗരസഭ ടൗണ്‍ഹാള്‍ നിർമാണം പൂർത്തിയാക്കാൻ വീണ്ടും കരാറിന്
Local

നിലച്ച പെരിന്തല്‍മണ്ണ നഗരസഭ ടൗണ്‍ഹാള്‍ നിർമാണം പൂർത്തിയാക്കാൻ വീണ്ടും കരാറിന്

Perinthalmanna RadioDate: 02-02-2025പെരിന്തല്‍മണ്ണ: 2020ല്‍ ആരംഭിച്ച നഗരസഭ ആധുനിക ടൗണ്‍ ഹാള്‍ നിർമാണം പൂർത്തിയാക്കാൻ രണ്ടാം ഘട്ട നിർമാണം വീണ്ടും ടെൻഡർ ചെയ്യുന്നു. രണ്ടാംഘട്ട പ്രവൃത്തി പൂർത്തീകരിച്ച്‌ കൈമാറാൻ അംഗീകൃത ഏജൻസികളില്‍ നിന്ന് അനുവദനീയമായ സെന്‍റേജ് ചാർജ് വ്യവസ്ഥയില്‍ ഏറ്റെടുക്കുന്നതിന് സെന്‍റേജ് നിരക്കിലുള്ള മത്സരാധിഷ്ഠിത ടെൻഡറുകള്‍ ക്ഷണിക്കാൻ വെള്ളിയാഴ്ച നടന്ന ഭരണസമിതി യോഗം തീരുമാനിച്ചു. ആദ്യഘട്ട പ്രവൃത്തികള്‍ പൂർത്തിയാക്കി ടൗണ്‍ ഹാളിന്റെ തുടർ നിർമാണ പ്രവൃത്തികള്‍ നാലു വർഷത്തോളമായി മുടങ്ങി കിടക്കുകയാണ്. പുതിയ ടെൻഡർ നടപടികള്‍ കഴിഞ്ഞാല്‍ യുദ്ധകാല അടിസ്ഥാനത്തില്‍ രണ്ടാംഘട്ട പ്രവൃത്തികള്‍ പൂർത്തിയാക്കുമെന്ന് യോഗത്തില്‍ ചെയർമാൻ പി. ഷാജി അറിയിച്ചു.മൂന്നു നിലകളില്‍ 22,714 ചതുരശ്ര മീറ്ററാണ് പുതുതായി നിർമിക്കുന്ന ടൗണ്‍ഹാളിന് നേരത്തെ വിഭാവനം ചെയ്തത്. ഏഴു കോടി രൂപയാണ് അഞ്ചു വർഷം...