നിലമ്പൂർ-നഞ്ചൻകോട് പാതയോട് കേന്ദ്ര ബജറ്റിൽ കടുത്ത അവഗണന
Perinthalmanna RadioDate: 02-02-2026 അങ്ങാടിപ്പുറം: മലബാറിന്റെ വികസന സ്വപ്നമായ നിലമ്പൂർ- നഞ്ചൻകോട് റെയിൽവേ പാത കേന്ദ്ര സർക്കാരിന്റെ ഈ ബജറ്റിലും അവഗണിക്കപ്പെട്ടു. വയനാട് എം.പി പ്രിയങ്ക ഗാന്ധിയുടെ മണ്ഡലത്തിലൂടെ കടന്നു പോകുന്ന പാതയായതിനാൽ ഇത്തവണ ബജറ്റിൽ പ്രത്യേക പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ പദ്ധതിയെക്കുറിച്ച് പരാമർശമേ ഉണ്ടായില്ല. ബ്രിട്ടീഷ് കാലത്ത് സർവ്വേ പൂർത്തിയായ ഈ പദ്ധതി ദക്ഷിണേന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന നിർണ്ണായക പാതയായാണ് കണക്കാക്കപ്പെടുന്നത്. റെയിൽവേ മന്ത്രാലയവും ഡി.എം.ആർ.സിയും നടത്തിയ പ്രാഥമിക സർവ്വേകളിൽ പാത ലാഭകരമാണെന്ന് കണ്ടെത്തിയിരുന്നെങ്കിലും തുടർ നടപടികൾ നിലച്ച മട്ടാണ്.ഈ പാത യാഥാർത്ഥ്യമാകുന്നതോടെ കൊച്ചിയിൽ നിന്നും മൈസൂരിലേക്കുള്ള ദൂരം 348 കിലോമീറ്ററായി കുറയും. 236 കിലോമീറ്റർ നീളമുള്ള പാതയിൽ 41 വ...




