Tag: 020324

കരിപ്പൂർ റെസ വിപുലീകണത്തിന് പ്രാഥമിക നടപടികൾ തുടങ്ങി
Local

കരിപ്പൂർ റെസ വിപുലീകണത്തിന് പ്രാഥമിക നടപടികൾ തുടങ്ങി

Perinthalmanna RadioDate: 02-03-2024കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിൽ റെസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) വിപുലീകരണ ജോലിയുടെ പ്രാഥമിക നടപടികൾ ആരംഭിച്ചു. കരാർക്കമ്പനി പ്രതിനിധികൾ കരിപ്പൂരിൽ എത്തിത്തുടങ്ങി. ടെൻഡർ നൽകിയതിനു പിന്നാലെ, പ്രവൃത്തിക്കുള്ള അവാർഡ് നടപടികൾ പൂർത്തിയായിട്ടുണ്ട്. പ്രവൃത്തി തുടങ്ങുന്നതിനു മുന്നോടിയായി സ്കെച്ച് പരിശോധിക്കൽ, സ്ഥലം സന്ദർശിക്കൽ തുടങ്ങിയ പ്രാഥമിക നടപടികളാണ് ആരംഭിച്ചത്. നിർമാണജോലി ഉടൻ തുടങ്ങുമെന്നാണു സൂചന.റൺവേയുടെ രണ്ടറ്റങ്ങളിലും സുരക്ഷാ മേഖലയായ റെസ ദീർഘിപ്പിക്കുകയാണ് ജോലി.അതിനായി പള്ളിക്കൽ, നെടിയിരുപ്പ് വില്ലേജുകളിലായി 12.5 ഏക്കർ സ്ഥലം സംസ്ഥാന സർക്കാർ ഏറ്റെടുത്ത് എയർപോർട്ട് അതോറിറ്റിക്കു കൈമാറിയിരുന്നു. നിലവിൽ 2800 മീറ്റർ റൺവേയും രണ്ടറ്റങ്ങളിൽ 90 മീറ്റർ വീതം റെസയുമാണ് ഉള്ളത്. റെസ 240 മീറ്റർ വേണമെന്നാണു നിർദേശം. അതിനായി 150 മീറ്റർ വീതം ഇരു ഭാഗ...
ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വീസ് അക്കാദമിക്ക് പുതിയ കെട്ടിടമായി
Local

ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വീസ് അക്കാദമിക്ക് പുതിയ കെട്ടിടമായി

Perinthalmanna RadioDate: 02-03-2024പെരിന്തൽമണ്ണ: പെരിന്തല്‍മണ്ണ ഹൈദരലി ശിഹാബ് തങ്ങള്‍ അക്കാദമി ഫോര്‍ സിവില്‍ സര്‍വീസസില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ജീപ്പാസ് മൂസ ഹാജി മെമ്മോറിയല്‍ ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ (ഞായര്‍) ഉച്ചക്ക് ശേഷം 2.30-ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. നജീബ് കാന്തപുരം എം.എല്‍.എ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ടി.പി. ശ്രീനിവാസന്‍ ഐ.എഫ്.എസ്(റിട്ട), പി.സി. ജാഫര്‍ ഐ.എ.എസ്, എം.പി. ജോസഫ് ഐ.എ.എസ്, ദിലീപ് കൈനിക്കര ഐ.എ.എസ് തുടങ്ങിയര്‍ പങ്കെടുക്കും.ക്ലാസ് റൂം, ഹോസ്റ്റല്‍, റിസപ്ഷന്‍, പ്രയര്‍ ഹാള്‍, ടോയ്‌ലറ്റ് ബ്ലോക്ക്, മെന്ററിംഗ് റൂം, സിക്ക് റൂം, റീഡിംഗ് റൂം, ഫാക്കല്‍റ്റി റെസിഡന്‍സ് എന്നിവ ഉള്‍പ്പെടെയുള്ള 15000 ചതുരശ്ര വിസ്തീര്‍ണ്ണത്തിലുള്ള കെട്ടിടമാണ് നിര്‍മ്മിച്ചത്. നിലവില്‍ അക്കാദമി പ്രവര്‍ത്തിക്കുന്ന മെയിന്‍ ബ്ലോക്കിന് സമീപത്ത് തന്നെയുള്ള ചെമ്പന...
വീട്ടുവളപ്പിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി ട്രോമാ കെയർ പ്രവർത്തകർ
Local

വീട്ടുവളപ്പിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി ട്രോമാ കെയർ പ്രവർത്തകർ

Perinthalmanna RadioDate: 02-03-2024പെരിന്തൽമണ്ണ: വീട്ടുവളപ്പിൽ കാണപ്പെട്ട മൂർഖൻ പാമ്പിനെ പിടികൂടി മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ. മുട്ടുങ്ങൽ വായനശാലക്ക് സമീപം താമസിക്കുന്ന മുണ്ടക്കോട്ടിൽ മണി എന്നവരുടെ വീട്ടു വളപ്പിൽ മതിലിന് ഉള്ളിലാണ് പാമ്പിനെ കണ്ടത്. ഉടൻ തന്നെ വീട്ടുകാർ വാർഡ് കൗൺസിലർ പ്രവീണിനെ അറിയിക്കുകയും അദ്ദേഹം വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കേരള വനം വകുപ്പ് സർപ്പ റെസ്ക്യൂവറും യൂണിറ്റ് ഡെപ്യൂട്ടി ലീഡറുമായ ജബ്ബാർ ജൂബിലി, സെക്രട്ടറി ഫവാസ് മങ്കട, യൂണിറ്റ് പ്രവർത്തകനായ ഗിരീഷ് കീഴാറ്റൂർ എന്നിവർ സ്ഥലത്ത് എത്തുകയും പാമ്പിനെ പിടികൂടുകയും ആയിരുന്നു. പാമ്പിനെ പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറുമെന്ന് പ്രവർത്തകർ അറിയിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്...
പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സഞ്ജു സാംസണ്‍ പരിശീലനം തുടങ്ങി
Local

പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സഞ്ജു സാംസണ്‍ പരിശീലനം തുടങ്ങി

Perinthalmanna RadioDate: 02-03-2024പെരിന്തല്‍മണ്ണ: സ്റ്റേഡിയത്തിന് വലുപ്പം കൂട്ടേണ്ടി വരുമോയെന്ന സംശയത്തിലായി പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്റ്റേഡിയം അധികൃതർ. അതിർത്തി വരയ്ക്കുമപ്പുറം താത്കാലിക ഗാലറിയും ബ്ലാക്ക് സ്ക്രീനും കടന്ന് പവലിയൻ വരെയും പന്തെത്തി. അടിച്ചു തകർത്തയാളെ കണ്ടപ്പോള്‍ അദ്ഭുതം ഇല്ലാതായി.ഐ.പി.എല്‍. സീസണിനു മുന്നോടിയായി പരിശീലനത്തിനെത്തിയതാണ് രാജസ്ഥാൻ റോയല്‍സ് ക്യാപ്റ്റൻകൂടിയായ സഞ്ജു സാംസണ്‍. കൂറ്റൻ ഷോട്ടുകള്‍ പരിശീലിക്കാനാണ് താരം ഏറെയും താത്പര്യംകാട്ടിയത്. ശനിയും ഞായറുമായാണ് പരിശീലനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെ സഞ്ജു സ്റ്റേഡിയത്തിലെത്തുകയായിരുന്നു.പെരിന്തല്‍മണ്ണ ജോളി റോവേഴ്സ് ക്ലബ്ബിന്റെയും അക്കാദമിയുടെയും ബൗളർമാരായ വിഘ്നേഷ് പുത്തൂർ, മുഹമ്മദ് ഇഷാഖ്, ദേവനാരായണൻ, റിസ്വാൻ എന്നിവരും സഞ്ജുവിനൊപ്പമുണ്ടായിരുന്ന രണ്ടുപേരും പന്തെറിഞ്ഞു. സഞ്ജുവിന് കൂട്ട...
ഹാൾ ടിക്കറ്റ് എടുക്കാൻ മറന്ന വിദ്യാർഥിക്ക് തുണയായി അഗ്നിരക്ഷാസേന
Local

ഹാൾ ടിക്കറ്റ് എടുക്കാൻ മറന്ന വിദ്യാർഥിക്ക് തുണയായി അഗ്നിരക്ഷാസേന

Perinthalmanna RadioDate: 02-03-2024പെരിന്തൽമണ്ണ: ഹാൾ ടിക്കറ്റെടുക്കാൻ മറന്ന് പരീക്ഷയ്ക്കെത്തിയ പ്ലസ്വൺ വിദ്യാർഥിക്ക് സഹായകമായത് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ. ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷക്ക് എത്തിയപ്പോഴാണ് ആലിപ്പറമ്പ് പാറക്കണ്ണി സ്വദേശിയായ വിദ്യാർഥി ഹാൾട ടിക്കറ്റ് കൈവശമില്ലെന്നറിഞ്ഞത്. 9.30-നാണ് പരീക്ഷ തുടങ്ങുന്നത്. എത്രയുംവേഗം 16 കിലോമീറ്റർ ദൂരെയുള്ള വീട്ടിലെത്തി ഹാൾ ടിക്കറ്റ് എടുത്തു വരാനായി ശ്രമം. കൂട്ടുകാരനെയും കൂട്ടി 8.50-ഓടെ പാലക്കാട്ടേക്കുള്ള സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസിൽ കയറി. ഇതേബസിലായിരുന്നു പെരിന്തൽമണ്ണ അഗ്നിരക്ഷാനിലയത്തിലെ ഫയർ ഓഫീസർ മുഹമ്മദ് ഷിബിൻ. ബസ് എപ്പോൾ കരിങ്കല്ലത്താണിയിലെത്തുമെന്ന് ഉത്കണ്ഠയോടെ കുട്ടികൾ കണ്ടക്ടറോട് ചോദിക്കുന്നത് ഷിബിൻ കേട്ടു.യാത്രക്കാരെ കയറ്റിയിറക്കി പോകുന്നതിനാൽ 9.15 ആകുമെന്ന് ബസുകാർ പറഞ്ഞു. ഇതോടെ കുട്ടി വിഷമിക്കുന്നത് കണ്ടാണ് ഷിബിൻ കാര്യങ്ങ...
അങ്ങാടിപ്പുറം- വളാഞ്ചേരി റോഡ് നവീകരണം; 7 കോടി കൂടി അനുവദിച്ചു
Local

അങ്ങാടിപ്പുറം- വളാഞ്ചേരി റോഡ് നവീകരണം; 7 കോടി കൂടി അനുവദിച്ചു

Perinthalmanna RadioDate: 02-03-2024 അങ്ങാടിപ്പുറം : പലയിടങ്ങളിലും പാടെ തകർന്നതു മൂലം യാത്രാ ക്ലേശം രൂക്ഷമായ അങ്ങാടിപ്പുറം– വളാഞ്ചേരി റോഡ് നവീകരിക്കുന്നതിന് 7 കോടി രൂപ കൂടി അനുവദിച്ചതായി മഞ്ഞളാംകുഴി അലി എംഎൽഎ അറിയിച്ചു. ശബരിമല വർക്ക് 2023–24 ൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. വെങ്ങാട് മുതൽ കൊളത്തൂർ വരെയുള്ള 4.5 കി.മീ.വരുന്ന ഭാഗമാണ് നവീകരിക്കുന്നത്. ഈ റോഡിന്റെ അങ്ങാടിപ്പുറം മുതൽ പാലച്ചോട് വരെ നവീകരിക്കുന്നതിന് 8 കോടി രൂപ മുൻപ് രണ്ടു ഘട്ടങ്ങളിലായി അനുവദിച്ചിരുന്നു. കൂടാതെ കൊളത്തൂരിൽ രണ്ട് പാലങ്ങൾ നിർമിക്കുന്നതിന് സെൻട്രൽ റോഡ് ഇൻഫ്രാസ്‌ട്രെക്‌ചർ ഫണ്ടിൽ നിന്ന് 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. റോഡിന്റെ കൊളത്തൂർ മുതൽ മാലാപറമ്പ് വരെയുള്ള ഭാഗവും പാടേ തകർന്ന നിലയിലാണ്. ഇതിന് നിലവിൽ ഫണ്ട് അനുവദിച്ചിട്ടില്ല. റോഡിന്റെ പ്രവൃത്തി പൂർത്തീകരിക്കുന്നതിന് 5 കോടി രൂപ കൂടി ആവശ്യമാണ്. ഈ തുക കൂടി അനുവദിച്ച്...